?? സ്വയംവരം 01 ?? 2102

അമ്മ അപ്പോളേക്കും പോയി ഡോർ ചാരിയ റൂമിൽ ചെന്നു ഇന്ദുവിനെ കൂട്ടികൊണ്ട് വന്നു…. അല്പം മുമ്പ് വികാരക്ഷോഭം കൊണ്ടു ചുവന്നു തുടുത്ത അവളുടെ മുഖം ഇപ്പോൾ പക്ഷേ വിളറി വെളുത്തു നിർവികാരമായി മാറി….ഇതൊക്ക ആണെങ്കിലും എന്റെ മനസിൽ എന്തെന്നില്ലാത്ത ആശ്വാസം…. എല്ലാം കലങ്ങി തെളിഞ്ഞു ഒടുവിൽ  ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവൾ എന്റെത് ആകാൻ പോകുന്നു…

ഏടത്തി അപ്പോളേക്കും സ്വന്തം കയ്യിലെ മോതിരം ഊരാൻ നോക്കി കിട്ടാതെ വന്നപ്പോൾ നിത്യയുടെ കൈ പിടിച്ചു കയ്യിൽ കിട്ടിയ ഡയമണ്ട് മോതിരം ഊരി എനിക്ക് നേരെ നീട്ടി.. കാര്യം മനസിലായ ഞാൻ മുന്പോട്ടാഞ്ഞു..

“വേണ്ടേട്ത്തി.. എന്നെ ആരേലും കെട്ട് ന്നും പർഞ്ഞ് ഞാൻ കര്യ്ണോന്നുംല്യലോ. പത്ത് പതിനഞ്ചു വർഷായി ക്കിവനെ അർയാം… അങ്നൊരു ഇഷ്ടണ്ടാർനങ്ങേ ഇവന് നേരത്തെ പറയാരുന്നു…. അറ്റ്ലീസ്റ്റ് ന്റെ കല്യാണം മൊടങ്ങീന്ന് അറ്ഞപ്പോ മുങ്ങില്യാര്ന്നു….”

ഏറെ ശാന്തമായാണ് അവൾ സംസാരിച്ചത്… പക്ഷേ, ഞാൻ വരുന്നതും കല്യാണം മുടങ്ങിയെന്നറിഞ്ഞു പോകുന്നതും ഈ നശൂലം കണ്ടൊ???

“ടീ ഞാൻ..”

അവളോട്‌ എന്റെ ഉള്ളിലുള്ളത് പറയാൻ എന്റെ മനസ് വെമ്പി…..  പക്ഷെ അപ്പോളേക്കും ഇന്ദു എന്നെ പൂർത്തിയാക്കാൻ സമ്മതിക്കാതെ രണ്ടും കയ്യും തലയിൽ വച്ചുകൊണ്ട് പറഞ്ഞു….

“ഒന്ന് പോയിതര്വോ നീരജ്.. പ്ലീസ്”

പതിഞ്ഞതും ശാന്തവുമായിരുന്നു എങ്കിലും എന്റെ ഉള്ളിൽ അത് ഒരലർച്ച പോലെ മുഴങ്ങി…. ആ ശബ്ദത്തിന്റെ ഷോക്കിൽ മോതിരം എന്റെ കയ്യിൽനിന്നും തെറിച്ചു നേരെ തുളസിയിൽ വീണെങ്കിലും അതിൽ തങ്ങി നില്കാതെ ചുറ്റുമുള്ള ടൈൽസിൽ വീണു ഉരുണ്ട് ഇടയിൽ പാകിയ പുല്ലിലേക്ക് വീണുമറഞ്ഞു…

അപമാനഭാരത്താൽ എന്റെ തല കുനിഞ്ഞെങ്കിലും ഏട്ടത്തി കൂസലില്ലാതെ പറഞ്ഞു..

“അല്ലേലും നീ അല്ലെ ആരവ്നെ ഇവ്ന് പരിചയപ്പെടുത്യേ.. അവൻ ഇവനെ വിശ്വസിച്ച അത്രയും പോലും നിൻക്കിവ്നെ വിശ്വാസം ല്ല്യാന്ന് ആദ്യം വന്നപ്പോ പർഞ്ഞ വാക്കിന്നു മനസിലായ്താ.. ന്നാലും അറിയാതെ ആണെൽ പോലും ന്റെ അനിയന്റെ പേര് കാരണം ഒരു പെങ്കുട്ടീടെം കണ്ണീർ വീഴണ്ട എന്ന് കരുതി തയ്യാറായതാ.. എല്ലാം ഇവ്ടെ തീർന്നു… നി വേണംന്ന് നിൻക്ക് തോന്നിയ ന്റെ വീട്ടിൽ നീ നേരിട്ട് വന്ന് ചോയ്ക്ക്.. എന്നോട്.. അല്ലാതെ ഞങ്ങളാരും ഇങ്ട് വരില്ല.. ഇവ്ട്ന്ന് അങ്ങ്ടും നീ കേറി നിരങ്ങണ്ടാ….”

പൂർത്തിയായി.. എല്ലാം കലങ്ങി തെളിഞ്ഞു എന്നു ഒരുവേള തോന്നിച്ചതാ.. പക്ഷെ അടുത്ത നിമിഷം എല്ലാം അടിച്ചു പിരിഞ്ഞു…

ഒരു കൊച്ചു കുട്ടിനെ പോലെ എന്റെ കൈ പിടിച്ചു ഏട്ടത്തി  എണീറ്റു നടന്നു.. ഒരു വന്മരത്തിന്റെ തണലിൽ അഭയം കണ്ടെത്തിയ മൃഗങ്ങളെ പോലെ പിറകെ ഞാനും നിതയും.. തിരിച്ചു പോകുമ്പോൾ ഒരാൾ പോലും ഏടത്തിയുടെ ഷാൾ ഇടാതെ പുറത്തേക്ക് തള്ളിയ ഏടത്തിയുടെ മാറിലേക്കോ അഞ്ചാം മാസം ആയ കുഞ്ഞു വയറിലേക്കോ നോക്കുന്നത് കണ്ടില്ല..

Updated: September 2, 2021 — 2:19 pm

108 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി?

    അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
    Waiting for next part
    സ്നേഹം മാത്രം???

  2. എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ്‌ കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ്‌ വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….

    പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…

    എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…

    ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???

  3. അൽ കുട്ടൂസ്

    അപ്പൂസ് മച്ചാ pl നോക്കീട്ടോ
    ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
    എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️

    1. ഈ pl എന്താ മാഷേ… ?

  4. നല്ലവനായ ഉണ്ണി

    ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…

  5. ഈ കഥ എനിക്ക് ഇഷ്ടമല്ല
    സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
    പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
    നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
    ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും

  6. അൽ കുട്ടൂസ്

    ഒന്നേ പറയാനുള്ളൂ സഹോ,
    ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
    എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
    ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.

    അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
    ഒരു അപേക്ഷയാണ്
    ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️

    1. ബ്രോ.. ക്‌ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു

  7. “ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???

    പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.

    1. ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?

  8. Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്‌കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….

    1. മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?

  9. ⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
    വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….

    1. മ്യാനെ,

      കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….

      സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….

      ബാക്കി ഇങ്ങളുടെ ഇഷ്ടം

  10. നൈസ്

  11. മേനോൻ കുട്ടി

    പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.

    1. കുട്ടീ…. ♥️♥️

      തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..

      ഇഷ്ടം

Comments are closed.