?? സ്വയംവരം 01 ?? 2102

“അതിനു നീയെന്താ കുണ്ടനോ മലരേ??””അങ്ങനെ ങ്കീ അങ്ങനെ എന്നാലും നിന്നെ അവള്ടെ വീട്ടീക്ക് വിടില്ല ഊ….”

ഭാഗ്യം അവൻ തെറി പാതിയിൽ നിറുത്തി…

“അവള്ടെ വീട്ടിക്ക് അല്ലടാ… നിന്റെ വീട്ടിക്ക്.. എന്താ വന്നൂടെ??”

“നീ വാടാ മുത്തേ…”

അവൻ വണ്ടി നന്ദിക്കരക്ക് വിട്ടു..അവന്റെ വീട്ടിലേക്ക്.. എന്റെ പഴയ വീടിന്റെയും ഇന്ദുവിന്റെ വീടിന്റെയും അടുത്തേക്ക്.. ഞാൻ ജനിച്ചു വളർന്ന എന്റേ നാട്ടിലേക്ക്..

അവന്റെ വീട്ടിലേക്ക് തിരിഞ്ഞു ഒരു വശം പാടവും മറുവശം തെങ്ങിൻ വയലും ഉള്ള മനോഹരമായ റോഡിൽ വണ്ടി കടന്നു.. അൽപ്പം കഴിഞ്ഞപ്പോൾ ഞാൻ വണ്ടി നിര്ത്തിച്ചു ബൈക്കിൽ നിന്ന് ഇറങ്ങി..

“ഇവ്ടെ… ഇവ്ടെ വച്ചാ ഞാൻ ഇന്ദുവിനോട് കൂട്ടാവുന്നത്.. ഇവ്ടെ വച്ചാണ് അവളെ രക്ഷിക്കുന്നത്.. പക്ഷെ അന്ന് മൺറോഡ് ആയിരുന്നു.. ഇപ്പൊ റോഡ് കുറെ പൊക്കി ടാർ ചെയ്തു..”

“എനിക്കറിയാം മലരെ അതൊക്കെ.. നീ വരണ്ടൊ…..”

“നീ വിട്ടോടാ.. ഞാനിത്തിരി കഴ്ഞ്ഞു വരാം..”

“ന്നാ ഞാനും കമ്പനിക്ക് ഇരിക്കാം…”

ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭീതിയിൽ അവനും അടുത്തിരുന്നു..

“എന്തു മൈ₹നാടാ നിയ്യ്.. ഞാഞ്ചാവാമ്പോണില്ല.. അവ്ളെ വിളിക്കാനാ…. ഇന്ദൂനെ….”

“ഞാൻ സമ്മതിക്കില്ല. ഇനി അവ്ളേ വിള്ക്കാൻ.. നിന്നെ വേണ്ടാത്തോളേ നിനക്കെന്തിനാ?”

ഏടത്തിയും ഇന്ദുവും സംസാരിച്ചതും ബാറിൽ ഞങ്ങൾ പോയതും ഇടക്ക് ഇന്ദു വിളിച്ചതും ഒക്കെ പറഞ്ഞപ്പോ അവൻ എണിറ്റു..

“ഞാൻ വിഷ്മം കൊണ്ട് പറഞ്ഞതാടാ. എൻക്കുറപ്പുണ്ട് അവള് നിന്റേതാവുംന്ന്.. നീ വേം വന്നോളൂട്രാ..”

ബൈക്കിന് മുൻപിൽ വീണ്ടും അൽപനേരം സംശയിച്ചു നിന്ന അവൻ ബൈക്കുമെടുത്തു പോയപ്പോൾ ഞാൻ ഇന്ദുവിനെ വിളിച്ചു.. ഫുൾ റിങ് ചെയ്തു എടുത്തില്ലെങ്കിലും അടുത്ത നിമിഷം അവളുടെ മെസേജ് വന്നു..

“I don’t want to talk now.”

മറുപടി ആയി ഞാൻ വോയ്‌സ് മെസ്സേജ് അയച്ചു.

“പ്ലീസ്.. എനിക്ക് സംസാരിക്കണംടാ….  ഞാനും നന്ദിക്കര വന്നട്ട് ണ്ട്…. ഇപ്പോ  നമ്മടെ വഴക്ക് തീരാൻ കാരണായ അതേ തോടിന്റടുത്ത് കാത്തിരിക്കാണ്.. ആദ്യമായി നിന്നെ ചുംബിച്ച അതേ സ്ഥലത്ത്.. ”

“I wish I could join… But.. sorry..”

“ഞാൻ അങ്ങോട്ട് വന്നോട്ടെ?? ”

ആ മെസ്സേജ് ഡെലിവെർഡ് ആയില്ല. അവളെ വീണ്ടും വിളിച്ചപ്പോ ഫോൺ ഓഫ്‌ ആയിരുന്നു..

ഞാൻ അന്ന് അവളെ വലിച്ചു കയറ്റിയ സ്ഥലത്ത് തല ചേർത്ത് കിടന്നു കണ്ണുകൾ അടച്ചു….. എന്റെ മനസിനെ ശാന്തമാക്കാൻ ആ സ്ഥലത്തിന് കഴിയും എന്നെനിക്ക് ഉറപ്പായിരുന്നു….