?? സ്വയംവരം 01 ?? 2102

ഏടത്തി മറുപടി പൂർത്തിയാക്കും മുൻപേ ഞാൻ ഓടി ലിവിങ് റൂമിൽ കയറി പറഞ്ഞു..”ഏടത്തി പറഞ്ഞേല് ഒരു തെറ്റൂല്യ… ഞാനല്ല കല്യാണം മൊടക്ക്യേ ന്നർഞ്ഞട്ടും ഏടത്തി എന്നോട് അവള്ടെ കയ്യിൽ മോതിരം ഇടാമ്പാറഞ്ഞതാ. അപ്പൊ അവ്ളാ വല്യ വെയിറ്റ് ഇട്ടേ.. ആരും ഏടത്തീനെ കുറ്റം പർയണ്ടാ..”

“ആ… കഴിഞ്ഞത് കഴിഞ്ഞു,… ഇനീപ്പൊ ആരും പല്ലിന്റെടെ കുത്തി നാറ്റിക്കാൻ നിക്കണ്ട.. ബാക്കി കാര്യം ന്താന്ന് ആലോചിക്കാ..”

ഒള്ളെളെ കുത്തിത്തിരുപ്പ് മാസ്റ്റർ ആയ ലക്ഷ്മി  ചിറ്റ ആണ് പറഞ്ഞത്… ആൾക്ക് പോയിട്ട് എന്തോ തിരക്കുണ്ടെന്ന് തോന്നുന്നു.

“അതിപ്പോ ന്താ അലോയിക്കാൻ.. അവ്നിപ്പോ നല്ല ജോലിണ്ട്. ഇനി വേണംചാ സൈഡീക്കോടെ അച്ഛന്റെ ബിസിനസിലും സഹായിക്കാലോ.. അധികം വൈകിക്കാതെ നല്ലൊരു കുട്ടീനെ കണ്ടു പിടിച്ചതങ്ട് നടത്താ…  അത്രന്നെ..”

വല്യമ്മാവൻ തീരുമാനം പ്രഖ്യാപിച്ചു.. എനിക്കിപ്പോ കല്യാണം വേണ്ടാന്ന് പറയാൻ നാവു പൊന്തിയെങ്കിലും ഏടത്തി എന്റെ കയ്യിൽ പിടിച്ചു നിശബ്ദനാക്കി..

ആ തീരുമാനത്തോടെ അധികനേരം കഴിയും മുൻപ് ആളുകൾ പിരിഞ്ഞു തുടങ്ങി.. ഒരുവിധം എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഏടത്തി എന്റെ റൂമിൽ വന്നു. അപ്പോളും ഞാൻ നിതയുടെ മടിയിൽ കിടക്കായിരുന്നു..

“ഞാങ്കാരണം നിന്റെ ഇഷ്ടം മുടങ്ങുംന്ന് തോന്നണുണ്ടോടാ നിൻക്ക്..”

“പിന്നേ, എടത്തി പോയെ.. എടത്തി ഇല്ലാഞ്ഞേ ഞാൻ പെട്ടേനെ ഇന്ന്.”

“നിൻക്ക് അവ്ളേ ഇഷ്ടാന്ന് ഒര് സൂചന കിട്ടീരുന്നേ… സാരല്യ.. എന്താ വേണ്ടെന്ന് എൻക്കർയം.”

ഏടത്തി ഫോൺ എടുത്തു വിളിച്ചു ലൗഡ് സ്പീക്കറിൽ ഇട്ടു.. റിങ് തീരാറായപ്പോ അതിൽ നിന്നും എന്റെ പ്രിയപെട്ടവളുടെ ശബ്ദം ഒഴുകി എത്തി.

“ഹലോ ഏടത്തി,”

നല്ല പതർച്ച ഉണ്ടായിരുന്നു അവളുടെ ശബ്ദത്തിൽ..

“ഇന്ദു, ഞാൻ അപ്പോളത്തെ ദേഷ്യത്തിനാ ഇനി ഇവിടെ വരണ്ടാ ന്നൊക്കെ പറഞ്ഞത്.. നീ അതൊന്നും മനസ്സിൽ വച്ചേക്കല്ലേ.”

മറുവശത്തു നിന്നു ഒരു കരച്ചിൽ ആണ് മറുപടി കിട്ടിയേ..

“മാപ്പ് ഏടത്തീ, അങ്ങന്യോക്കെ പറഞ്ഞെന്.. അർയാതെ പറഞ്ഞു പോയ്താ ഞാനും.. എന്നോട് വിഷമം വിജാര്ക്കല്ലേട്ടോ.. ഇന്ദ്രേട്ടനോടൊപ്പം നേരിട്ട് വന്നു മാപ്പ് പറയാൻ ഇര്ന്നതാ ഞാൻ..”

“എന്നാ വായോ.. ഇങ്ങോട്ട്..”

“പിന്നേ വരാംടത്തി.. ഇവ്ടെ നെറച്ച് ആള്ക്കാര് ആണ്. എന്നെ എടംവലം തിരിയാൻ സമ്മയ്ക്കണില്ല.. വല്ല കടുംങ്കയ് ചെയ്യോന്ന് പേട്യാത്രെ..”

Updated: September 2, 2021 — 2:19 pm

108 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി?

    അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
    Waiting for next part
    സ്നേഹം മാത്രം???

  2. എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ്‌ കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ്‌ വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….

    പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…

    എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…

    ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???

  3. അൽ കുട്ടൂസ്

    അപ്പൂസ് മച്ചാ pl നോക്കീട്ടോ
    ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
    എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️

    1. ഈ pl എന്താ മാഷേ… ?

  4. നല്ലവനായ ഉണ്ണി

    ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…

  5. ഈ കഥ എനിക്ക് ഇഷ്ടമല്ല
    സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
    പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
    നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
    ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും

  6. അൽ കുട്ടൂസ്

    ഒന്നേ പറയാനുള്ളൂ സഹോ,
    ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
    എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
    ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.

    അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
    ഒരു അപേക്ഷയാണ്
    ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️

    1. ബ്രോ.. ക്‌ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു

  7. “ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???

    പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.

    1. ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?

  8. Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്‌കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….

    1. മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?

  9. ⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
    വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….

    1. മ്യാനെ,

      കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….

      സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….

      ബാക്കി ഇങ്ങളുടെ ഇഷ്ടം

  10. നൈസ്

  11. മേനോൻ കുട്ടി

    പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.

    1. കുട്ടീ…. ♥️♥️

      തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..

      ഇഷ്ടം

Comments are closed.