?? സ്വയംവരം 01 ?? 2104

തിരികെ വണ്ടി ഓടിക്കാൻ ഏടത്തി എന്റെ നേരെ ചാവി നീട്ടി .. വണ്ടിയിൽ കയറും മുൻപ് എന്തായി എന്നു ആംഗ്യം കാണിച്ചു ചോദിക്കുന്ന ഫ്രെണ്ട്സിന്റെ ഇടയിൽ നിന്നും കണ്ണനെ കൈകാട്ടി വിളിച്ചു ബൈക്കിന്റെ ചാവി കൊടുത്ത് അവന്റെ ചെവിയിൽ പറഞ്ഞു..”മൈ₹ ലേലം ഊ#ട്ടാ…. ന്തായാലും വീട്ടീക്ക് വാ വൈന്നേരം….എന്റെ വണ്ടി വഴീൽ ഇരിപ്പ്ണ്ട്.. അതും എട്തേക്ക്… ബാക്കി അപ്പോ പറയാട്ടോ…”

തിരിച്ചുള്ള യാത്രയിൽ ഒരേസമയം എനിക്ക് സങ്കടവും വിഷമവും തോന്നി. ഞാനല്ല അത് ചെയ്‌തത്‌ എന്നു മനസിലായ ആശ്വാസം ഒരു വശത്തു ഉണ്ടെങ്കിൽ മറുവശത്തു അവൾ അവസാനം പറഞ്ഞ വാക്കുകൾ… ഇനിയും ഇന്ദു തയ്യാർ ആയാൽ തന്നെ ഏടത്തി സമ്മതിക്കും എന്നു തോന്നുന്നില്ല.. എടത്തിയെ വിഷമിപ്പിക്കാൻ വയ്യ താനും.

“”പത്ക്കെ പോടാ നിയ്.”

എന്റെ കാല് ഞാൻ അറിയാതെ തന്നെ ആക്സിലറേറ്ററിൽ അമർന്നു രണ്ടക്കത്തിൽ നിന്നും വേഗത മൂന്നക്കത്തിൽ കടക്കുന്നത് കണ്ടു ഏടത്തി പറഞ്ഞു…

എന്റെ കാൽ പതിയെ ബ്രെക്കിൽ അമർന്നു.. ഏട്ടൻ നാല്പതു കിലോമീറ്റർ വേഗത്തിൽ കൂടുതൽ പോവാറില്ല ഏടത്തി പ്രെഗ്നന്റ് ആയതിൽ പിന്നേ..

“നിന്ക്ക് ഇഷ്ടായിര്ന്നുല്ലെ അവ്ളെ?”

അതേ എന്നോ അല്ല എന്നോ ഞാൻ മറുപടി നൽകിയില്ല. അതു സത്യമാണെന്ന് ഊഹിച്ചു ഏടത്തി നിത്തൂനോട് ചോദിച്ചു

“നിത്തൂന് അറ്യാര്ന്നോ?”

“മം.. സ്കൂളി പഠിക്കുമ്പോ തൊട്ട് ഏട്ടന് അവളെ ഇഷ്ടാ….. പക്ഷെ…. ”

ഇപ്പോളും. എനിക്ക് മനസിലാവാത്ത ഒരു പക്ഷേയിൽ നിത്തു സംസാരിച്ചു നിറുത്തി…

“ഇത്രേങ്കാലം അടേം ചക്കരേം ആയി നട്ന്നിട്ട് അവ്ന് ധൈര്യം ഇണ്ടായില്ല്യ പോലും…. ഇങ്ങ്നൊരു കെഴങ്ങൻ.. അറ്റ്ലീസ്റ്റ് ഇന്നെങ്കിലും വന്നപ്പെന്നേ പറ്ഞ്ഞാരുന്നാ ഇപ്പൊ നിങ്ങടെ താലികെട്ട് കഴിയണ്ട സമയായി….”

ഇന്ദു നമ്രമുഖിയായി എന്റെ മുൻപിൽ നിൽക്കുന്ന രംഗം മനസ്സിൽ തെളിഞ്ഞു

എന്റെ മറുപടി കിട്ടാതായപ്പോ ഏടത്തി എന്റെ നോക്കി.. ഭാഗ്യം പോലെ അപ്പോൾ അവരുടെ ഫോൺ ശബ്ദിച്ചു.

“….. ”

“ല്യഛാ… ഞങ്ള് വന്നോണ്ടിരിക്കാ.. അവ്നോപ്പണ്ട്..”

“……. ”

“വേണ്ടഛാ.. പത്തു മിനിട്ടോണ്ട് എത്തും ഞങ്ങ..”

“ച്ഛൻ വീട്ടിലിണ്ടാ?? ”

ഏട്ടത്തി ഫോൺ കട്ട്‌ ചെയ്തു എന്നേ നോക്കി പറഞ്ഞു….

Updated: September 2, 2021 — 2:19 pm

108 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി?

    അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
    Waiting for next part
    സ്നേഹം മാത്രം???

  2. എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ്‌ കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ്‌ വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….

    പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…

    എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…

    ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???

  3. അൽ കുട്ടൂസ്

    അപ്പൂസ് മച്ചാ pl നോക്കീട്ടോ
    ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
    എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️

    1. ഈ pl എന്താ മാഷേ… ?

  4. നല്ലവനായ ഉണ്ണി

    ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…

  5. ഈ കഥ എനിക്ക് ഇഷ്ടമല്ല
    സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
    പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
    നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
    ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും

  6. അൽ കുട്ടൂസ്

    ഒന്നേ പറയാനുള്ളൂ സഹോ,
    ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
    എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
    ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.

    അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
    ഒരു അപേക്ഷയാണ്
    ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️

    1. ബ്രോ.. ക്‌ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു

  7. “ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???

    പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.

    1. ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?

  8. Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്‌കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….

    1. മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?

  9. ⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
    വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….

    1. മ്യാനെ,

      കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….

      സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….

      ബാക്കി ഇങ്ങളുടെ ഇഷ്ടം

  10. നൈസ്

  11. മേനോൻ കുട്ടി

    പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.

    1. കുട്ടീ…. ♥️♥️

      തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..

      ഇഷ്ടം

Comments are closed.