ദേഷ്യം ഇല്ലെന്ന് അവൾ പറഞ്ഞെങ്കിലും ഇത് വരെ ഏട്ടാ എന്നു മാത്രം ആരവിനെ വിളിച്ച അവൾ പേര് വിളിച്ചും നീ എന്ന് അഭിസംബോധന ചെയ്തും സംസാരിച്ചപ്പോൾ അവളുടെ ഉള്ളിൽ അവനോട് എത്രത്തോളം ദേഷ്യം ഉണ്ടെന്ന് എനിക്ക് മാത്രമെങ്കിലും തോന്നി..”എനിക്ക് തന്നെ കാണണം ഇന്ദു.. ഒന്ന് നമ്മൾ സംസാരിച്ചാൽ…”
അവനു അത് പൂർത്തിയാക്കാൻ അവസരം നൽകിയില്ല ഇന്ദു….
“ക്ക് കാണണ്ട.. യാള് ഇട്ട മോതിരം തുളസി ചെടീമ്മേ ണ്ട്.. പ്പഴാച്ചാ വന്ന് ട്ത്തോ.. ഞാൻ ഇട്ടത് ന്നേലും ഗുരുവായൂര്മ്പലത്തില് പോവ്മ്പോ നേർച്ച ഇട്ടോ.. ഗുരുവായൂരു കൃഷ്ണന്റെ വിരലിലാ ട്ടേന്നു കര്തി ആശ്വസിച്ചോളാം ഞാൻ.. ”
ബാക്കി കേൾക്കാതെ ഫോൺ കട്ട് ചെയ്തു സ്തംഭിച്ചു നിന്ന എന്റെ കയ്യിൽ വച്ച് തന്നു എന്റെ കണ്ണിലേക്കു ഒന്നു നോക്കി അവൾ തല ഉയർത്തി തന്നെ തിരിഞ്ഞു നടന്നു….
“ന്ത് കാണാനാ നിക്കണേ.. പൊക്കൂടെ ല്ലാർക്കും…”
ഞാനടക്കം ഉള്ള ആബാലവൃന്ദ ജനത്തെ കേൾപ്പിക്കാൻ മാത്രം ഉറക്കെ പുലമ്പി അവൾ അമ്മയുടെ തോളിൽ വീണ്ടും ചാരി ഇരുന്നു…
പക്ഷേ ആ കണ്ണുകൾ ഇടക്കിടെ എന്റെ നേരെ വരുന്നുണ്ട്… ഞാൻ ആണേൽ എങ്ങനെയെങ്കിലും ഇവിടെ നിന്നൊന്ന് രക്ഷപെട്ടാൽ മതി എന്നൊരു ഭാവത്തിലാണ്….
“എന്തായാലും ഇത്രായില്യേ…. ഇനീപ്പോ ഞാനൊരു കാര്യഞ്ചോയ്ച്ച…”
ഏടത്തി പറയുന്നത് കേട്ട് എന്നെ നോക്കിയ ഇന്ദുവിന്റെ മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി മിന്നി മാഞ്ഞു…. അതു കണ്ടു എന്റെ മനം കുളിർത്തു…. പക്ഷേ പെട്ടന്ന് തന്നെ അവൾ ഇരുകയ്യും നെറ്റിയിൽ ബലമായി പിടിച്ചു അമ്മയോട് ചേർന്നു…
അടുത്ത നിമിഷം ഇന്ദു അമ്മയിൽ നിന്നും എണീറ്റ് മുറിയിലേക്ക് ഓടി….
അതേസമയം നിത്തു അത് എതിർത്തു കൊണ്ടാവണം എന്തോ ഏട്ടത്തിയുടെ ചെവിയിൽ എന്തോ പറഞ്ഞു… അല്ലേലും കട്ട കമ്പനി ആയിട്ട് കൂടി ഇവളെന്തിനാ എന്നേം ഇന്ദുവിനേം അകറ്റുന്നെ??? എന്തായാലും അവളെ മാറ്റി ഏട്ടത്തി പറഞ്ഞു….
“ഇന്ദൂനെ ല്ലാർക്കും അറിയാം അവ്ടെ.. സ്വന്തം വീട്ട്ലെ കുട്ടി പോല്യാ കണ്ടേക്കണേ ത് വരെ. അട്ക്കളേ വരെ നേരിട്ട് കേറി കയ്യി കിട്ടീത് വാരി തിന്നാൻ മാത്രം ബന്ധണ്ട് ഇവ്ള്ക്ക് അവ്ടെ.. അതോണ്ട് പറയാ.. ആർക്കും എതിര്പ്പില്ല്യാച്ച ന്റെ അനിയൻ കെട്ടും ഇന്ദൂനെ.. മുഹൂർത്തം തെറ്റിയാലും ഇന്ന് തന്നെ… അമ്മാവൻ പറഞ്ഞ പോലെ”
ആരും ഒന്നും മിണ്ടിയില്ലെങ്കിലും മിക്കവരുടെയും മുഖം തെളിഞ്ഞു.. ഉടക്ക് വരുമെന്ന് പ്രതീക്ഷിച്ച വല്യമ്മാവൻ പോലും ആളുടെ പേര് എടുത്തു പറഞ്ഞതിന്റെ ഗമയിൽ മൗനാനുവാദം നൽകി ഞെളിഞ്ഞ് ഇരുന്നു.
പ്രവാസി?
അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
Waiting for next part
സ്നേഹം മാത്രം???
എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ് കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ് വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….
പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…
എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…
ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???
അപ്പൂസ് മച്ചാ pl നോക്കീട്ടോ
ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️
ഈ pl എന്താ മാഷേ… ?
ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…
ഈ കഥ എനിക്ക് ഇഷ്ടമല്ല
സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും
ഒന്നേ പറയാനുള്ളൂ സഹോ,
ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.
അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
ഒരു അപേക്ഷയാണ്
ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️
ബ്രോ.. ക്‌ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു
“ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???
പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.
ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?
Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്‌കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….
മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?
⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….
മ്യാനെ,
കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….
സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….
ബാക്കി ഇങ്ങളുടെ ഇഷ്ടം
നൈസ്
താങ്ക്സ് ?
പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.
കുട്ടീ…. ♥️♥️
തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..
ഇഷ്ടം