നീയ് വരും ന്ന് നിക്കറിയാ…
അതോണ്ട്തന്നേണ് വന്നു കാണാഞ്ഞേ.. കണ്ടിട്ടും മിണ്ടാഞ്ഞേ…
മിണ്ടികഴിഞ്ഞാ പിന്നെ കാലാ കാലം കൂടെ വേണം ന്ന് തോന്നിയാലോ നിക്ക് …
അതോണ്ട് വേണ്ടാ കര്തി…
ഒറ്റക്ക് മതീന്ന് നിശ്ചയിച്ചു….
നല്ല ജീവിതം കിട്ടട്ടെന്ന് പ്രാർത്ഥിച്ചു..
അച്ചൂന്റെ ഓരോ ആണ്ടിനും വരില്ലാന്ന് അറിഞ്ഞിട്ടും കൊറേ തിരഞ്ഞിട്ട് ണ്ട് ഞാനീ മുഖം… കാണരുതെന്ന് അപ്പഴും പ്രാർത്ഥിച്ചോണ്ടായിരുന്നു തിരഞ്ഞിരുന്നേ ന്ന് മാത്രം….
കണ്ടാ ചെലപ്പോ.. ചെലപ്പോ കൂടെ വേണം തോന്നും.. “”
ഉള്ളിലെ തേങ്ങൽ വീണ്ടുമൊരു കരച്ചിലിലേക്ക് എത്തി നിന്നു….
അതൊരു പൊട്ടികരച്ചിലാകാൻ അധികസമയം വേണ്ടിവന്നില്ല…
” ആരും ഇല്ലാണ്ടെ ഇവിടെഇങ്ങനെ നീറി ഇരിക്കുമ്പോ പലവട്ടം തോന്നീട്ട് ണ്ട് ഒക്കെ മതിയാക്കി പോയാലോന്ന്..
അന്ന് ന്നെ തടഞ്ഞത് ഉള്ളിലുള്ള ഈ വേദനേളൊക്കെ തന്നേണ്..
അവളെ കൊണ്ടോയ ആ ഒരുത്തനെ…
അവന്റെ അവസാനം ന്റെ കൈകൊണ്ടാകണം… അതിന് ഞാനിവിടെ വേണം…
അത് കഴിഞ്ഞ നിക്കൊന്നിനും പേടില്ല്യ..”
“നമ്മടെ മുന്നില് കാലം കുറച്ചേണ്ടാകൂ… അത് വരെ ഈ കണ്ണുകൾ നിറയാൻ പാടില്ല …
ന്റെ മുന്നിൽന്ന് എങ്കിലും….. ”
ഒരു അപേക്ഷപോലെ എന്നോടായി പറഞ്ഞത് കേട്ട് ഞാൻ കണ്ണുകൾ വലിച്ചുതുടച്ചു..
ആ കണ്ണുകൾ എന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു..
അവശേഷിച്ച തേങ്ങലിനെയും ചുണ്ടിലെ പുഞ്ചിരിയാക്കാൻ ഞാൻ ശ്രമിച്ചു…
ആഴത്തിൽ എന്റെ കണ്ണുകളിലേക്ക് വീണമർന്ന ആ നോട്ടത്തിൽ പ്രണയവും വിരഹവും ഒരുപോലെ കലർന്നിട്ടുണ്ടെന്ന് ഞാനറിഞ്ഞു…..
മുഖത്താകമാനം ആ കണ്ണുകൾ പാഞ്ഞുനടന്നൊടുവിൽ എന്റെ കവിളിലായി ആ ചുണ്ടുകൾ അമർന്നു…
കണ്ണീരിന്റെ നനവുള്ള ആ ചുംബനം കവിളുകളെ ചുട്ടുപൊള്ളിക്കുന്നതായി തോന്നി…..
മുഖത്താകമാനം ആ ചുണ്ടുകൾ പാഞ്ഞുനടക്കുമ്പോൾ ഞാനാ ശരീരത്തെ അത്രമേൽ ചേർത്ത് പിടിച്ചു …
ഒടുവിൽ അടർന്നുമാറി
കൊണ്ട് മുറിവിട്ടുപോകാൻ ഒരുങ്ങുന്ന ദേവേട്ടന്റെ കൈ ഒരുവിങ്ങലോടെ ഞാൻ പിടിച്ചു.. .
പ്രേണയമാണ് അഖില സാഗര…… ?
♥
സ്നേഹമാണഖില സാരമൂഴിയിൽ..??
ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
അരുൺ R❤️
ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
സ്നേഹത്തോടെ????………..
???… ഇപ്പൊ ക്രെഡിറ്റ് മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?
കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.
കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ് ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ് അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.
ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?
Comrade.
???✌️✌️
We partum ✍️✍️?
Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌
✌️✌️??
???
♥️❤♥️♥️
???
❤️❤️❤️