❤️ദേവൻ ❤️part 16 [Ijasahammed] 222

അത്രമേൽ നിശബ്ദനായി കണ്ണുനീര് കൊണ്ട് കാഴ്ചമങ്ങിയ കണ്ണുകളുമായി എങ്ങോനോക്കി നിൽക്കുന്ന ദേവേട്ടനെ മനസ്നീറിനോക്കിനിന്നു…
ആ മുഖം ദിവസങ്ങൾ കൊഴിയുംതോറും കൂടുതൽ കൂടുതൽ മങ്ങികൊണ്ടിരിക്കുകയാണ്…
വാടി വീഴാറായൊരു പൂവ്പോലെ അവശതനിറഞ്ഞ ആ കണ്ണുകളിൽ ഞാൻ പതിയെ തലോടി. അപ്പോഴും തേങ്ങൽ ഉള്ളിൽ നിന്നും വിട്ടുമാറിയിരുന്നില്ല…

കണ്ണുനീര് കൊണ്ട് ചാല്കീറിയ എന്റെ കവിൾതടം തുടച്ചുകൊണ്ട് ഏട്ടൻ പറഞ്ഞു…

“വേണ്ടാ… ഇനീം ങ്ങനെ കരയണ്ട .. !””

ഞാനാകണ്ണുകളിലേക്ക് നിരാശയുടെ ഒരു നോട്ടമെറിഞ്ഞു…

“പറഞ്ഞതല്ലേ ഞാൻ നെന്നോട് …
കൂടെ കൂടിയ ആദ്യദിവസം തന്നെ ന്റെ മുന്നിൽ നിന്നോണ്ട് ങ്ങനെ….. “”””

എന്നിൽ നിന്നും അകന്നുനിന്നുപറഞ്ഞ ആ വാക്കുകൾ എന്തുകൊണ്ടോ മുഴുവനാക്കിയില്ല ..

പതിയെ എന്റെ മുഖം കയ്യിലെടുത്തുകൊണ്ട് മെല്ലെ പറഞ്ഞു…

“ഇത് കാണാൻ വയ്യാത്തോണ്ടാ ഇത്രേം കാലം ഒഴിഞ്ഞുനടന്നീർന്നേ…
അല്ലാണ്ടെ ഈ താലി നെന്റെ കഴുത്തിലിടാൻ നിക്ക് വേറൊരു തടസ്സും ണ്ടായിട്ടല്ല …””

എന്നെ ആശ്വസിപ്പിക്കാനെന്നോണം ആകണം ആ വാക്കുകൾ പറഞ്ഞു തുടങ്ങിയത്..

‘ഇതിങ്ങനെ കാണുണേനേക്കാൾ ഭേദം ഒറ്റക്ക് നടക്കായിരുന്നൂ ന്ന് ഇപ്പൊ തോന്നുണു..
അതാകുമ്പോ ഞാനൊറ്റക്ക് കരഞ്ഞാമതീർന്നലോ..”

ഉള്ളിലൊരു സങ്കടകടൽ ആഞ്ഞടിച്ചുകൊണ്ടിരുന്നിട്ടും ചുണ്ടിലൊരു ചിരിവലിച്ചുകെട്ടി ഏട്ടൻ പറഞ്ഞു…

“ശിവാ…. “”

ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്ന എന്നെ ചേർത്ത്നിർത്തി കൊണ്ട് ഏട്ടൻ വീണ്ടും തുടർന്നു….

വീഴുന്ന ഓരോ വാക്കുകളും നെഞ്ചിൽ കൂടുതൽ കൂടുതൽ ആഴത്തിൽ വീണു പതിച്ചുകൊണ്ടിരുന്നു…

“അവള് പോയ ശേഷം ഇവിടിങ്ങനെ ഒറ്റക്കിരിക്കുമ്പോ ഒരുപാട് ആശിച്ചിട്ട്ണ്ട് നീയ് ഒപ്പം ണ്ടാർന്നെങ്കിലോന്ന്.. !!

ഒന്നൂല്ലേലും കരഞ്ഞു കരഞ്ഞു തളർന്നു കിടന്നു നേരം വെളുപ്പിക്കുമ്പോ ഒന്ന് ചേർത്ത് പിടിക്കാൻ ഈ ദേവന് ലോകത്ത് ഒരാളെങ്കിലും ണ്ടാവൂലോ..

ഒരുപാട് ആലോചിച്ചു നെന്നെ വന്നൊന്ന് കണ്ടാലോ ന്ന് ..

അന്ന് ആട്ടിയിറക്കീതല്ലേ ഈ പടിക്കൽന്ന്, വെറുപ്പാവും കരുതി..

രണ്ട് കണ്ണുകളിലേക്കും മാറിമാറി വീഴുന്ന ആ നോട്ടത്തിന്റെ ആഴവും തീവ്രതയും കൂടി വരുന്നത് ഞാനറിഞ്ഞു…

“പിന്നെ എന്ത് പറഞ്ഞാ നെന്നേ വന്നു കാണണ്ടേ… ഇപ്പഴും ഈ പെണ്ണിനെ ഇഷ്ട്ടാണ്ന്നോ.. അതോ എല്ലാം നഷ്ട്ടപ്പെട്ട ഈ അനാഥചെക്കന്റെ കൂടെ കൂട്ടിന് കരയാൻ പോന്നോളാനോ…??

14 Comments

  1. പ്രേണയമാണ് അഖില സാഗര…… ?

    1. സ്നേഹമാണഖില സാരമൂഴിയിൽ..??

  2. ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
    അരുൺ R❤️

  3. ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
    കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
    സ്നേഹത്തോടെ????………..

    1. ???… ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?

  4. കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.

    കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ്‌ ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ്‌ അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.

    ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?

    Comrade.

    1. ???✌️✌️

  5. We partum ✍️✍️?

  6. Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌

    1. ✌️✌️??

  7. ♥️❤♥️♥️

  8. ❤️❤️❤️

Comments are closed.