❤️ദേവൻ ❤️part 11[Ijasahammed] 253

തലയിലൂടെ ഒരു മിന്നൽ പ്രവാഹം ഞാൻ അറിഞ്ഞു…
ഞാനറിയാതെ ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് ദേവേട്ടൻ പിന്നീട് പറഞ്ഞ വാക്കുകൾ അക്ഷമയോടെ ഞാൻ കേട്ടു…

“..അന്ന് ആ ക്ലാസ്സ്‌മുറിയിൽ വെച്ചു തന്നെ അവള് മനസ്സ് കൊണ്ട് മരിച്ചിരുന്നു…
പിന്നെ ഞാൻ കണ്ടത് എന്റെ അച്ചുവിനെ ആയിരുന്നില്ല…

ഒന്നുകിൽ ആ മുഖത്തു ഇതു വരെ കണ്ടിട്ടില്ലാത്ത തരം ദേഷ്യം, പക , .. അല്ലെങ്കിൽ കണ്ണിൽ അണകെട്ടികിടക്കുന്ന സങ്കടം…
ഇത് അല്ലാതെ മരിക്കുവോളം ഞാൻ മറ്റൊരു അച്ചുവിനെ കണ്ടിരുന്നില്ല….

മരണം അവള് മുമ്പേ കണക്കുകൂട്ടിയതാ…

പോകുന്നതിനു മുമ്പേ പ്രണയത്തിൽ വഞ്ചന കാണിച്ച ആ
#&%$$**#മോന്റെ ജീവൻ എടുത്തുകൊണ്ടാ അവള് പോയെ…

കുറ്റവാളിയെ കണ്ടെത്തി ഒടുവിൽ ഇവിടെ എത്തിയ പോലീസിന് മുന്നിലേക്കായി അവള് വെച്ചു കൊടുത്തത് ജീവനില്ലാത്ത ആ ശരീരം മാത്രം ആയിരുന്നു…
തോറ്റു മടങ്ങി അവർ..
ഒരു വിജയിയെ പോലെ ഏട്ടൻ ചിരിച്ചു..
പക ആ കണ്ണുകളിൽ നിറഞ്ഞു

എല്ലാം കേട്ടു കൊണ്ട് അന്താളിച്ചു നിന്ന എനിക്ക് തലകറങ്ങുന്നതായി തോന്നി…

അവൾ ബാക്കി വെച്ചു പോയ ഒരുത്തനും കൂടെയുണ്ട് ഈ ലോകത്തിൽ.. ഇനി ഒരു പെണ്ണിന്റെ നേരെയും അവന്റെ നോട്ടംപോലും ഉയരരുത്…അതിന് വേണ്ടിയുള്ളതാണ് ഇനിയുള്ള ന്റെയീ ജീവിതം…
അവനെയാണ് ഞാൻ ഇന്ന് കാത്തിരിക്കുന്നത്..
അവനെ കുറിച്ച് മാത്രമാണിന്ന് ഞാൻ ഓർക്കുന്നത്…
ഇനി ദേവൻ അവനുള്ളതാണ്..

അവനു വേണ്ടി മാത്രം..”

തൂണിൽ പിടുത്തം മുറുക്കി കൊണ്ട് പല്ല് കടിച്ചു പറഞ്ഞു നിറുത്തിയ ദേവേട്ടനെ കണ്ടതും ഭയം എന്റെ രക്തത്തിൽ അങ്ങോളം കലരുന്നത് ഞാനറിഞ്ഞു ..

ജീവിതത്തിൽ ഇനി ആ ഒറ്റ ലക്ഷ്യമേ ഒള്ളൂ എന്ന് പറഞ്ഞു നിറുത്തിയ ദേവേട്ടൻ അത്രമേൽ മാറിക്കഴിഞ്ഞുവെന്ന് ഞാൻ ആ നിമിഷം മനസ്സിലാക്കി…

27 Comments

  1. ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz

  2. Seddd aakki
    Ennalum super

  3. അഗ്നിദേവ്

    അടുത്ത part വേഗം താ മോനെ.?????

    1. തരാലോ .. ??

  4. പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part

    1. ????

  5. ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
    ആ ഭാരമാണ് ഇതിന്റെ വിജയം.
    My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.

    1. ????

  6. ❤️❤️❤️

    1. ❤️❤️❤️

  7. ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.

    ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.

    എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്‌.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.

    Stay safe guyz?.

    1. Thnkyou comrade❤️❤️

  8. കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
    എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
    ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
    നല്ല രചന
    Waiting for next part ❤️❤️❤️

    1. Keep supporting everyone.. thanks alot for your wonderful comments… ???

  9. ❤❤❤❤❤

    1. ❤️❤️thnk you saran

  10. ………………no words…..

  11. ❤️❤️❤️

    1. രുദ്ര… ❤️❤️നന്ദി

  12. നിധീഷ്

    ❤❤❤❤2nd

    1. ❤️❤️❤️……

  13. കാട്ടുകോഴി

    First

Comments are closed.