❤രാക്ഷസൻ?3 [hasnuu]

ഞാൻ വണ്ടിയിൽ കയറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടതും ചെക്കൻ ഒരു പറപ്പിക്കലായിരുന്നു,,,,കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് ഞങ്ങൾ ഓഡിറ്റോറിയത്തിലെത്തി…

 

 

വണ്ടിയിൽ നിന്നും ഇറങ്ങി ആ ഓഡിറ്റോറിയം ആകെ ഒന്ന് കണ്ണോടിച്ചതും അതിന്റെ വലുപ്പവും ഭംഗിയും കണ്ടിട്ട് ഞാനറിയാതെ തന്നെ എന്റെ വായ പൊളിച്ചു പോയി…

 

 

ഇത്രക്കും ഭംഗിയുള്ള ഒരു ഓഡിറ്റോറിയം ഞാനെന്റെ ലൈഫിൽ ഇതുവരെ കണ്ടിട്ടില്ല…

സെമി സർക്കിളിൽ ഉള്ള ആ ഓഡിറ്റോറിയം നിറയെ വൈറ്റ് റോസ് കൊണ്ടും ചെറിയ LED ബൾബ് കൊണ്ടും അലങ്കരിച്ചിരുന്നു….

 

 

അതിന്റെ ഭംഗി അങ്ങനെ ആസ്വദിച്ചു നിൽക്കുന്നതിന്റെ ഇടക്കാണ് എന്റെ കയ്യിൽ എന്തോ ഒരു തണുപ്പ് അനുഭവപ്പെട്ടത്….

ഇതിപ്പോ എന്റെ കയ്യിൽ എന്താ എന്ന് കരുതി ഞാൻ എന്റെ കയ്യിലേക്ക് നോക്കിയതും എന്റെ കയ്യിൽ കോർത്തു പിടിച്ചിരിക്കുന്ന രാക്ഷസന്റെ കൈ കണ്ടതും ഞാനൊന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി….

 

 

എന്റെ നോട്ടം കണ്ടിട്ട് അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് മുന്നിലേക്ക് നോക്കാൻ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു… അവിടെ എന്താ എന്ന് കരുതി ഞാൻ മുന്നോട്ട് നോക്കിയതും,,,,,,, എൻട്രൻസിൽ നിരന്നു നിൽക്കുന്ന ഫാമിലീസിനെ കണ്ടിട്ട് ഞാനും ബദലിന് ഒന്ന് ചിരിച്ചു കൊടുത്തു….