❤രാക്ഷസൻ?3 [hasnuu] 267

“ഗൗതം മേനോന്റെ ബര്ത്ഡേ സർപ്രൈസിൽ മീരാ ലക്ഷ്മി പകച്ചു പോയോ….”

 

എന്നെ നോക്കി പുരികം പൊന്തിച്ചു കൊണ്ട് അവൻ ചോദിച്ചതും ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി…..

 

“നിന്റെ വക എല്ലാ പ്രവിശ്യത്തെ പോലെ ഇപ്രാവശ്യവും സർപ്രൈസ് ഉണ്ടാകും എന്നെനിക്ക് അറിയാമായിരുന്നു…. ബട്ട്‌ ഇത്രക്ക് അങ്ങട്ട് പ്രതീക്ഷിച്ചില്ല അതിന്റെ ഒരു ചെറിയ ഷോക്ക് അത്രെ ഒള്ളു……”

 

“ഹ്മ്മ്….എനിവേ മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് തെ ഡേ മൈ ഡിയർ എനിമി….”

 

എനിക്ക് നേരെ കൈ നീട്ടി കൊണ്ട് അവൻ അത്രയും പറഞ്ഞതും ഞാൻ കലിപ്പിൽ അവനെ തന്നെ നോക്കി നിന്നു….

 

“ഇന്നലെ രാത്രി അല്ലേടാ കോന്താ നീ വന്ന് എന്നെ വിഷ് ചെയ്തത്… പിന്നെന്തിനാ വീണ്ടും വിഷ് ചെയ്യുന്നേ…. ”

 

“ഞാൻ വീണ്ടും വിഷ് ചെയ്തു എന്ന് കരുതി നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ…..”

 

“ഉണ്ടെങ്കിൽ…. ”

 

“ഉണ്ടെങ്കിൽ അങ്ങട്ട് സഹിച്ചളാ..”

 

എന്നെ നോക്കി മുഖം ഒരു സൈഡിലേക്ക് കോട്ടി കൊണ്ട് അവൻ അങ്ങനെ പറഞ്ഞതും….

അവന്റെ മോന്തക്കിട്ടൊന്ന് പൊട്ടിക്കാൻ വേണ്ടി എന്റെ കൈ തരിച്ചു വന്നതാ…….

പിന്നെ എന്നെ അപേക്ഷിച്ചു ഇന്ന് നല്ലൊരു ദിവസം ആയത് കൊണ്ട് തന്നെ അവനുമായൊരു വഴക്കിനു പോവാൻ താല്പര്യമില്ലാത്തത് കൊണ്ട് വന്ന ദേഷ്യത്തെ അണപ്പല്ലിൽ കടിച്ചമർത്തി കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു….

 

പെട്ടന്ന് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ അവൻ എന്റെ വലതു കയ്യിൽ പിടിച്ച് ഒന്ന് തിരിച്ചതും,,,, എന്റെ പുറം ഭാഗം ചെന്ന് അവന്റെ നെഞ്ചിൽ പതിഞ്ഞു നിന്നു……

ഇവനിത് എന്താ കാണിക്കുന്നേ എന്ന് കരുതി കൊട്ടിപിടഞ്ഞു കൊണ്ട് അവനിൽ നിന്നും മാറാൻ നോക്കിയതും അവൻ ഒന്നും കൂടി എന്നെ അവനോട് ചേർത്ത് നിർത്തി……

എന്നിട്ട് അവന്റെ കൈ കൊണ്ട് എന്റെ രണ്ട് കണ്ണുകളും പൊത്തി പിടിച്ചു…..

 

“ഡോ…. താനിത് എന്താടോ ഈ കാണിക്കുന്നേ…..”

 

“കാണിച്ചിട്ടില്ലല്ലോ കാണിക്കാൻ പോകുന്നല്ലേ ഒള്ളൂ….. ”

 

“താനെവിടുക്കാടോ എന്നെ കൊണ്ടുപോകുന്നെ….. ”

 

“നീ ഇനിയും വായ തുറന്നാൽ വല്ല കൊക്കയിലും കൊണ്ട് പോയി എറിയും ഞാൻ….

അത് വേണ്ടെങ്കിൽ മിണ്ടാതെ നടന്നോ……”

 

പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന പ്രകൃതം ആയത് കൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ അവന്റെ കൂടെ നടന്നു….

കുറച്ചു നേരം നടന്നതും അവൻ എന്നോട് നിൽക്കാൻ പറഞ്ഞു…

എവിടുക്കാ ഈ തെണ്ടി എന്നെ കൊണ്ടുവന്നിട്ടുള്ളത് എന്ന് കരുതി വേവലാതിയോടെ ഞാൻ അവിടെ നിന്നു….

ഇനിയും എന്റെ കണ്ണിൽ നിന്നും കയ്യെടുക്കാതെ നിന്നാൽ എന്റെ ഹൃദയം എന്നോട് റ്റാറ്റാ ബൈ ബൈ പറഞ്ഞ് പോകും എന്ന് അവന് തോന്നിയതോണ്ടാണോ എന്തോ പതിയെ പതിയെ അവൻ എന്റെ കണ്ണിൽ നിന്നും അവന്റെ കൈ എടുക്കാൻ തുടങ്ങി…..

 

അവന്റെ കൈ പൂർണമായും എന്റെ മുഖത്ത് നിന്ന് മാറിയതും

എവിടെക്കാ ഇവൻ എന്നെ കൊണ്ടുവന്നിട്ടുള്ളത് എന്നറിയാൻ വേണ്ടി ഞാൻ കണ്ണൊക്കെ തിരുമ്മി ഒന്ന് റെഡിയായി മുന്നോട്ട് നോക്കിയതും അവിടെയുള്ള കാഴ്ച്ച കണ്ടിട്ട് എന്റെ തലയിൽ ഉണ്ടായിരുന്ന കിളികളൊക്കെ എങ്ങോട്ടൊക്കെയോ നാട് വിട്ടു….

 

ചിരിക്കണോ അതോ കരയണോ എന്നറിയാത്ത എക്സ്പ്രെഷൻ ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് ഞാൻ രാക്ഷസനെ തിരിഞ്ഞു നോക്കിയതും….. അവൻ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് എന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു…….

 

കോളേജിലെ മുത്തശ്ശി വാക മരം എന്നറിയപ്പെടുന്ന മരത്തിനു ചുവട്ടിൽ ആണ് അവൻ അവന്റെ സർപ്രൈസ് ഒരുക്കിയിരിക്കുന്നെ…..

ഹാപ്പി ബര്ത്ഡേ മൈ ഡിയർ എനിമി എന്ന് എഴുതിയ റെഡ് ബലൂൺസ് അതിലാകെ തൂക്കിയിട്ടിട്ടുണ്ട്…..അതിനു ചുവട്ടിൽ വലിയൊരു മേശക്ക് മുകളിൽ എന്റെ പിക് വെച്ചിട്ടുള്ള കാണാൻ നല്ല ചന്തമൊക്കെയുള്ള ഒരടിപൊളി കേക്കും,,,,,,,കേക്കിനു ചുറ്റും ഉരുകിയൊലിക്കുന്ന മെഴുകുതിരിയും…..

ഡെക്കറേഷൻസ് ഒക്കെ കണ്ടാൽ കണ്ണെടുക്കാൻ തന്നെ തോന്നുല്ല….. അത്രക്കും ലുക്കായിട്ടുണ്ട്…..

 

അവിടുത്തെ ഡെക്കറേഷൻസ് ഒക്കെ നോക്കി അന്തം വിട്ടോണ്ട് നിന്നപ്പോൾ ആണ് എല്ലാവരും കൂടി കേക്ക് കട്ട്‌ ചെയ്യ് എന്നും പറഞ്ഞ് ആകെ ബഹളമുണ്ടാക്കിയത്…..

 

Updated: May 31, 2021 — 3:57 pm

33 Comments

  1. ലുയിസ്

    വേറെ സൈറ്റ് ഇൽ നിന്ന് എടുത്ത കഥ ആണെന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്
    അങ്ങനെ എങ്കിൽ ഡെയിലി അല്ലെങ്കിൽ 2days ഇൽ ഓരോ പാർട്ട്‌ പോസ്റ്റ്‌ ചെയ്തൂടെ
    എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. താങ്കൾക് എന്നും വന്ന് കഥ വായിക്കാൻ പറ്റുമോ
      അതുപോലെ എല്ലാവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ട് അത് മനസിലാക്കുക

    2. സോറി

  2. Flash back complete aayi oarayaan time aayi
    After that present continue cheyuka
    Appozhane eni story ke oru fire kittukayullu enne thonnunnu

  3. ❤️❤️❤️❤️

  4. Bro kadha njn vayichuuuu ishtam aayiii balki kandu pidichuuuu vayichuuu ningal balki ethil post cheyyanam evidunnu kitti engane kitty ennu njnum mention cheyyilla…thanks for the big clue…

    1. ഇഷ്ടമായോ ❤

  5. Mridul k Appukkuttan

    ?????

  6. കഥ എനിക്കിഷ്ട്ടമായി തല്ലുംപിടിയും പ്രണയവും കോമഡിയും ഒക്കെ കൂട്ടി കലർത്തി എഴുതിയത് വായിക്കാൻ സുഖം ഉണ്ടായിരുന്നു ?? അടുത്തതിന് കാത്തിരിക്കുന്നു

    1. തന്റെ കഥ ഞാൻ വായിച്ചില്ലാട്ടോ സമയം കിട്ടില്ല ❤

  7. ❤️❤️❤️❤️❤️❤️❤️

  8. ❤❤❤❤❤❤❤❤❤❤

  9. അടിപൊളി, ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് കൂടി ഉണ്ടായിരുന്നല്ലേ,അപ്പോ അവർ ഒന്നിക്കേണ്ടവർ തന്നെയാണ്,അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. നോകാം നോകാം ❤

  10. Nyzz??????

  11. Oh love❤❤❤❤

  12. ❤❤?????❤?????????❤???????????????❤????❤❤❤❤❤❤??❤??❤?❤???❤?❤?❤❤?❤❤?❤❤?❤❤❤?????❤???????

    1. ????❤❤❤❤??????

  13. കാട്ടുകോഴി

    ❤️❤️❤️❤️❤️

  14. ❤️❤️❤️

    1. ❤❤❤❤

Comments are closed.