✮കൽക്കി࿐ (ഭാഗം – 33) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 313

…….

” നല്ല ഒരു കാര്യത്തിനാണെങ്കിൽ പോലും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നീച കർമ്മം , അതും അതിൻ്റെ അവസാന നിമിഷത്തിൽ മുടങ്ങുക . അതിൻ്റെ അനന്തരഫലവും പ്രത്യാഘാതവും വലുതായിരുന്നു . പക്ഷെ അതനുഭവിക്കേണ്ട വ്യക്തി ആ സമയം തന്നെ കൊല്ലപ്പെട്ടില്ലേ , ആത്രേയൻ .
ആ വിപത്ത് ഒരു ശാപം പോലെ വന്ന് പതിച്ചത് നൂറുകണക്കിന് വർഷങ്ങൾക്കു ശേഷമായിരുന്നു ……

ഏകദേശം നാന്നൂറ് അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം കാലചക്രം കറങ്ങി പഴയപടിയായ സമയം കഥയും കഥാപാത്രങ്ങളും വീണ്ടും പുനർജനിച്ചു ഈ ഭൂമിയിൽ .

ആദ്യ കഥയിലെ ആത്രേയൻ ആത്രേയനായും , അനന്തൻ നരസിംഹനായും , അനന്തൽ അന്ന് മനസ്സിൽ സ്നേഹിച്ചിരുന്ന ആ രാജകുമാരി നവദുർഗ്ഗയായും അങ്ങനെ എല്ലാ കഥാപാത്രങ്ങളും വീണ്ടും പിറന്നു ആ പ്രണയത്തിൻ്റെ സാക്ഷാത്കാരത്തിനായി …..

പക്ഷെ , ”

” എന്താ അമ്മാമ്മേ നിർത്തിയത് ? ”
പാറു ചോദിച്ചതും .

” അന്ന് ആത്രേയൻ അനുഭിക്കേണ്ടിയിരുന്ന ആ ദുഷ്കർമ്മങ്ങളുടെ ശാപഫലം ആ പുനർജന്മത്തിൽ അവനുമേൽ പ്രതിഫലിച്ചു . അവൻ രണ്ടായി പിറന്നു ആത്മാവും ശരീരവും വെവ്വേറെയായി ….. ”

” എന്താ അമ്മാമ്മേ അങ്ങനെ , മനസ്സിലായില്ല ….. ? ”
പാർവ്വതി സംശയത്തോടെ ചോദിച്ചതും .

” അതായത് മോളെ രണ്ടാം ജന്മത്തിൽ ബാക്കിയുള്ളവർ ഭൂമിയിൽ ജനിക്കുന്നതിനും പത്തിരുപത് വർഷങ്ങൾക്ക് മുൻപ് തന്നെ ആത്രേയൻ്റെ ആത്മാവ് വേറെ ഒരു ശരീരത്തിൽ ഈ ഭൂമിയിൽ ജനിച്ച് വീണു ( അവൻ്റെ ശരീരം പിറന്നത് പത്തിരുപത് വർഷങ്ങൾക്ക് ശേഷം മറ്റൊരു പുതിയ ആത്മാവോടു കൂടി , അതും മറ്റ് കഥാപാത്രങ്ങൾ ജനിക്കുന്ന കാലഘട്ടത്തിൽ) , കാര്യങ്ങൾ മനസ്സിലാകുന്ന പ്രായത്തിൽ തന്നെ അവന് തൻ്റെ പൂർവ്വജന്മത്തെ കുറിച്ചും നഷ്ടപ്രണയത്തെ കുറിച്ചും വേണിയെ കുറിച്ചും അങ്ങനെ ആ കാലത്ത് അവൻ അനുഭവിച്ചറിഞ്ഞതെല്ലാം മനസ്സിലായി . സ്വപ്നത്തിൽ എന്ന പോലെ അവൻ വീണ്ടുമത് രണ്ടാം ജന്മത്തിൽ അനുഭവിച്ചറിഞ്ഞു എന്നതാണ് സത്യം .

പക്ഷെ അവന് മുൻപിൽ കടമ്പകൾ ഏറെയായിരുന്നു . മുൻജന്മവും കഥയും ഓർമ്മയുള്ള അവന് പക്ഷെ വേണിയുടെ മുഖം അത് ഓർമ്മയുണ്ടായിരുന്നില്ല . തൻ്റെ സ്വന്തം ശരീരം അത് എവിടെ പിറന്ന് വീണെന്ന് അറിയില്ലായിരുന്നു . എല്ലാം ഒരു തരം മായ പോലെ . ആ ശാപം , അവന് വന്ന് ഭവിച്ച ആ നീച കർമ്മങ്ങളുടെ കൊടും ശാപം …..

പക്ഷെ എല്ലാത്തിനും ഒറ്റ ഉത്തരം , ഇന്ദ്രജാലക്കല്ല് . അത് മാത്രമായിരുന്നു അവന് ഈ ചതുരംഗ കളത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള ഒരേ ഒരു കരു .

അതിന് എല്ലാ പഴങ്കഥയും അറിയാവുന്ന ഏതോ ശരീരത്തിൽ ജീവിക്കുന്ന അവൻ്റെ ആത്മാവ് ഇറങ്ങി തിരിക്കണമായിരുന്നു . അങ്ങനെ ആ രണ്ടാം ജന്മത്തിൽ അവൻ തുനിഞ്ഞിറങ്ങി , തൻ്റെ വേണിയെയും സ്വന്തം ശരീരത്തെയും സ്വന്തമാക്കാൻ ഈ ശാപത്തിൽ നിന്ന് മുക്തിനേടാൻ .
അതിന് വേണ്ടി അവൻ എന്തും ചെയ്യാൻ മുതിർന്നു , ഒരു നീചനികാനും വില്ലനാകാനും ദുഷ്ടനാകാനും അങ്ങനെ ഏത് മൂടുപടമെടുത്ത് അണിയാനും അവന് തെല്ലും മടി തോന്നിയില്ല , എല്ലാമെല്ലാം അവൾക്ക് വേണ്ടി അവൾക്ക് വേണ്ടി മാത്രം .

അതിന് അവനാദ്ധ്യം ഇന്ദ്രജാലക്കല്ല് കണ്ട് പിടിക്കണം , ശേഷം അത് വച്ച് തൻ്റെ സ്വന്തം ശരീരം കണ്ട് പിടിക്കണം , പിന്നെ തൻ്റെ ആത്മാവിനെ തൻ്റെ സ്വന്തം ശരീരത്തിൽ ലയിപ്പിച്ച് താൻ ഒന്നാകണം , ആത്രേയൻ ആത്രേയനായി മാറണം . എന്നാലെ അവന് വേണിയുടെ മുഖം ഓർത്തെടുക്കാൻ കഴിയൂ , ശേഷം അവളെ കണ്ട് പിടിക്കണം . എന്നിട്ട് വേണം ആ ഇന്ദ്രജാലക്കല്ലിലുള്ള താൻ മുൻജന്മത്തിൽ ആവാഹച്ച അവളുടെ ഓർമ്മകളെ അവളിലേക്ക് തന്നെ ലയിപ്പിക്കാൻ . എന്നാലെ അവൾക്ക് തൻ്റെ പഴയ ജന്മത്തെകുറിച്ച് ഓർമ്മ വരൂ ആത്രേയനെ മനസ്സിലാകൂ , അവരുടെ പ്രണയം പുനരാരംഭിക്കൂ .

അങ്ങനെ കടമ്പകൾ ഒരുപാട് , പക്ഷെ അതിനാദ്ധ്യം ഇന്ദ്രജാലക്കല്ല് കൈക്കലാക്കണം . പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല.

വേറെ വഴികളില്ലാതെ മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കുന്നതന്ത്രം അതാ അവനതിനായി പരീക്ഷിച്ചത് . അവനാ ജന്മത്തിൽ വീണ്ടും ഒരു നീച കർമ്മങ്ങൾ ചെയ്യുന്ന ഒരാളായി മന്ത്രവാദിയായി സ്വയം മാറി . പക്ഷെ ആ ശാപം അത് കാരണം അവന് ആ പഴയ ശക്തി അതുപോലെ വീണ്ടെടുക്കാൻ കഴിഞ്ഞില്ല , ഒരുപാട് പരിമിതികൾ ഉള്ളവനായി നിന്ന് കൊണ്ട് അവൻ പൊരുതാൻ തുടങ്ങി …..

അവിടെ ആരംഭിച്ചു ആത്രേയൻ്റെ രണ്ടാം അദ്ധ്യായം , അവന് അപ്പോഴും എതിരാളി അവനായിരുന്നു അനന്തൻ എന്ന നരസിംഹൻ . ”

വാസുകി പറഞ്ഞ് നിർത്തിയതും പാറു തൻ്റെ കയ്യിലെ ഡയറി അവർക്ക് നേരെ നീട്ടി …

” ബാക്കി ….. ബാക്കിക്കഥ ഇതിലുണ്ട് അമ്മാമ്മേ ….. ആത്രേയനും നരസിംഹനും നവദുർഗ്ഗയും പിന്നെ അവരുടെ മൂന്നാം ജന്മവും അതിൽ
ഇപ്പോഴും ജീവിക്കുന്ന ചില കഥാപാത്രങ്ങൾ ദക്ഷയും ചേകവർമനയിലെ ആദിത്യനും അങ്ങനെ ആരൊക്കെയോ ……. ”

ഒരു തരം മന്ദതയോടെ പാറു അത് പറഞ്ഞതും കാര്യം മനസിലാകാതെ ആ ഡയറി വാസുകി കയ്യിൽ വാങ്ങി . ടേബളിൽ ഇരുന്ന തൻ്റെ കണ്ണട എടുത്ത് വെച്ച ശേഷം അവർ ആ ഡയറി തുറന്ന് വായിക്കാൻ തുടങ്ങി . ആരോ എഴുതി ഉപേക്ഷിച്ച ഡയറി ആരെന്നറിയാത്ത ആ കൽക്കിയുടെ കഥ ……….

മണിക്കൂറുകൾ ഒരു നിശബ്ദതയോടെ കടന്നു പോയ ശേഷം ,

……..

” മോളെ ഇത് ……. ഇതെങ്ങനെ സംഭവിച്ചു . ഈ …… ഈ ഡയറി ആരാ എഴുതിയത് മോൾക്ക് ഇത് എവിടുന്നാ കിട്ടിത് ……. ? ഇതിലെ ആത്രേയനും നരസിംഹനും നവദുർഗ്ഗയുമെല്ലാം ഞാൻ കേട്ടറിഞ്ഞ കഥ തന്നെ , അതുപോലെ ഒരൽപ്പം പോലും മാറ്റമില്ലാതെ . പക്ഷെ ആദിത്യനും ദക്ഷയും അത് …… അതെങ്ങനെ സംഭവിക്കും , അപ്പൊ ഇതൊക്കെ വെറും കഥകൾ അല്ലെന്നാണോ ഇതൊക്കെ സത്യമാണോ ? ”

വാസുകി ഒരു ഞെട്ടലോടെ പാർവ്വതിയോട് ചോദിച്ചു .

” അറിയില്ല അമ്മാമ്മേ …… ഈ ഡയറി അത് കൂടെ താമസിക്കുന്ന ഒരു ഫ്രണ്ടിന് ട്രയിനിൽ വച്ച് കളഞ്ഞ് കിട്ടിയതാ … അവനിത് മുഴുവൻ വായിച്ച ശേഷമാ ഈ കഥയെപ്പറ്റി ഞങ്ങളോട് പറഞ്ഞതും ഞങ്ങളെല്ലാപേരും ഒരുമിച്ചിരിരുന്ന് വായിച്ചതും …… എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നി ഈ കഥയോട് അതാ ഞാൻ വന്നപ്പൊ ഈ ഡയറി കയ്യിലെടുത്തത് ……. മറ്റൊന്നും എനിക്ക് അറിയില്ല . ”

പാറു തൻ്റെ അമ്മാമ്മയോട് പറഞ്ഞു . പക്ഷെ താൻ മുൻപ് വൈകുണ്ഡപുരിയിൽ പോയതും അന്ന് നടന്ന സംഭവങ്ങളും ഒന്നുംതന്നെ അവൾ അന്ന് വീട്ടിൽ അറിയിച്ചിരുന്നില്ല , അതുകൊണ്ട് തന്നെ അത് ഇപ്പോഴും അവൾ മറച്ച് വെച്ചു .

” അല്ല അമ്മാമ്മക്ക് എങ്ങനെയാ ഈ കഥയൊക്കെ അറിയാം അതും അങ്ങ് ദൂരെ വൈകുണ്ഡപുരിയിലെ കഥ ….. ”

പാറു സംശയത്തോടെ തിരക്കി …

” ഹ് അത് മോളോട് പറഞ്ഞിട്ടില്ല അല്ലേ ……. ഞാൻ ആ നാട്ടുകാരിയല്ലേ , വൈകുണ്ഡപുരിയിലെ . മോളുടെ
അച്ഛച്ഛനെ സ്നേഹിച്ച് ഈ നാട്ടിലേക്ക് ഓടിപ്പോന്നതല്ലേ പണ്ടേക്ക് പണ്ടേ , എൻ്റെ ചെറുപ്പത്തിൽ ….. പണ്ട് നിൻ്റെ ഇതേ പ്രായത്തിൽ എൻ്റെ അമ്മാമ്മ എനിക്ക് പറഞ്ഞ് തന്നതാ ഈ കഥകൾ . ഒരു രസത്തിന് അന്ന് ഈ കഥകൾ കൗതുകത്തോടെ മനസ്സിലേറ്റി . പക്ഷെ അന്ന് അവസാനം അമ്മാമ്മ ഒരു കാര്യംകൂടി പറഞ്ഞു ഇത് ഞാൻ ഒരു നാൾ എൻ്റെ ചെറുമകൾക്ക് പറഞ്ഞ് കൊടുക്കണമെന്ന് ….. അന്നെനിക്ക് അത് കേട്ട് ചിരിയാ വന്നത് . എല്ലാം മറന്ന് പോയതാ പക്ഷെ മോളിന്ന് ഇന്ദ്രജാലക്കല്ല് എന്ന് പറഞ്ഞപ്പോ എല്ലാ ഓർമ്മ വന്നു അന്ന് കേട്ട ഓരോ വരിയും ഓരോ വാക്കും . ”

വാസുകി പറഞ്ഞ് നിർത്തി ……

” അമ്മാമ്മേ ഈ ഡയറിൽ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ ജന്മം അത് ശരിയാണെങ്കിൽ , അത് ഇപ്പോഴത്തെ കാലഘട്ടമാണെങ്കിൽ ഒത്തിരി സംശയങ്ങൾ ബാക്കി നിൽക്കുവാ എൻ്റെ മനസ്സിൽ . ഒരു കാര്യമാ പിടി കിട്ടാത്തത് ആ ഇന്ദ്രജാലക്കല്ലിന് ജീവൻ കൊടുക്കാൻ കഴിവുള്ളതല്ലേ പിന്നെ എന്തിനാ ആദിയെ ജീവിപ്പിക്കാൻ അയാളുടെ അച്ഛനായ ഹരി നാരായണൻ ബലിയാടായത് സ്വയം ജീവത്യാഗം ചെയ്തത് …. ? ”

പാറു സംശയത്തോടെ ചോദിച്ചു ……

” ഹ് അതിന് ഒറ്റ ഉത്തരം ആ ആദിത്യൻ . അവൻ്റെ അമ്മ മനുഷ്യസ്ത്രീ ആണങ്കിലും അവൻ്റെ അച്ഛൻ നാരവംശമല്ലേ അപ്പൊ അവനും നാഗവംശമല്ലേ അതുകൊണ്ട് ….. ആ ഇന്ദ്രജാലക്കല്ലിൽ ഒരു നാഗജീവൻ കൂടി കൊള്ളുന്നതാ അതുകൊണ്ട് ഒരു നാഗവംശജനെ ആ കല്ല് ഉപയോഗിച്ച് രക്ഷിക്കണമെങ്കിൽ മറ്റൊരു നാഗവംശജൻ്റെ ജീവൻ പകരം കൊടുക്കണം . ഇതും ആ ശാപത്തിൻ്റെ ഭാഗമാ മോളെ ……… ”

” എന്നാലും എന്തൊക്കെ ചെയ്തിട്ടും ആത്രേയൻ വീണ്ടും തോറ്റ് പോയില്ലേ അമ്മാമ്മേ …… ഒന്നല്ല രണ്ടല്ല മൂന്ന് തവണ ……. ഇനിയുമവന് കാത്തിരിക്കേണ്ടി വരില്ലേ ഒരഞ്ഞൂറ് വർഷം കൂടി , ഒരവസരത്തിന് വേണ്ടി , അവളെ സ്വന്തമാക്കാൻ വേണ്ടി ….. ”

പാർവ്വതി സങ്കടത്തോടെ പറഞ്ഞു .

” ഇതൊക്കെ സത്യമാണോ എന്ന് ഇപ്പോഴും ഉറപ്പില്ല മോളെ ….. ഇത് വെറും കഥയല്ല മറിച്ച് ജീവിതമാണെങ്കിൽ ആത്രേയൻ തോറ്റെന്ന് വിധി എഴുതാൽ പറ്റില്ല . കാരണം ഒന്നല്ല രണ്ട് തവണ അവൻ തോറ്റു , രണ്ടാം ജന്മം പോലെ ശപിക്കപ്പെട്ടവനായി മൂന്നാം ജന്മവും പിറന്ന അവൻ തോൽവി മുന്നിൽ കണ്ടാകില്ലേ ജീവിച്ചത് അപ്പൊ അവൻ തോൽക്കുന്ന കളിക്ക് നിൽക്കുമോ …..? ഒന്നിൽ പിഴച്ചാൽ മൂന്നെന്നാ , കഥ അവസാനിച്ചില്ലല്ലോ ചിലപ്പൊ എന്തെങ്കിലും മാറ്റം സംഭവിച്ചാലോ , അതിന് വേണ്ടി ജീവിച്ചിരുന്ന കാലത്ത് അവനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലോ ….. ? ഒന്നുറപ്പാ മോളെ ആത്രേയൻ അവൻ നിസ്സാരനല്ല അവൻ അവൻ്റെ ലക്ഷ്യത്തിന് വേണ്ടി അവൾക്ക് വേണ്ടി ഏതറ്റം വരെയും പോകും …… ”

ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം വാസുകി തൻ്റെ കണ്ണട മടക്കി ടേബിളിൽ വെച്ച ശേഷം കട്ടിലിലേക്ക് കിടന്നു ഒന്ന് മയങ്ങാനായി , പക്ഷെ പാർവ്വതി അപ്പോഴും ചിന്തയിലായിരുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങളെപ്പെറ്റി ………

തുടരും

13 Comments

Add a Comment
  1. എവിടെ ഞാൻ പണ്ട് വായിച്ച ഒരു കഥ ഉണ്ട് കോളേജ് ടീച്ചർ ആൻഡ് സ്റ്റുഡന്റ് ലോവേർസ് ആവുന്നത് ആ സ്റ്റോറിയുടെ നെയിം ആർക്കേലും അറിയാമോ

    1. ‘അകലെ’ എന്ന സ്റ്റോറി ആണോ ഉദ്ദേശിച്ചത് റാംബോയുടെ ?

  2. Spr bruh page kurch kooti ezhuthintararun

  3. അപരാജിതൻ❤️ waiting…
    ദേവാസുരൻ ❤️. Waiting
    കൽക്കി ❤️vichu മാത്രമാണ് അപ്ഡേറ്റ് ചെയ്യുന്നത്

    1. ആദിത്യഹൃദയം….

    2. Very good story and writing. This site many stories are pending. Nobody updating the reason. Still we are waiting.

  4. ❤️❤️❤️

  5. Ee site enik ishttapettathil no 1 ane thangalude ee kalikki njan ee kadhayod bayangara obsessed ane
    Valare nalla reethiyil past ayitt joint ayittund

    You’re a skillful person ♡

  6. ♥️♥️♥️♥️♥️♥️♥️

  7. Very good. Story linking very perfectly. Keep it up your writing skills. Thanks for a good part. Waiting for next part..

  8. SUPER BROO , SUPER ?✨✨✨

  9. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *