✮കൽക്കി࿐ (ഭാഗം – 33) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 313

 

” അപ്പൊ ആത്രേയനെ അനന്തൻ കൊന്ന് കളഞ്ഞു അല്ലേ ….. അതും തെറ്റിദ്ധാരണയുടെ പുറത്ത് ….. അവളെ രക്ഷിക്കാനാണ് ആ കർമ്മം നടത്തുന്നതെന്ന് അനന്തൻ അറിഞ്ഞിരുന്നെങ്കിൽ അവളെ കൊന്നത് അവനല്ല എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസാനം ഉണ്ടാകുമായിരുന്നില്ല അല്ലേ അമ്മാമ്മേ ….. ? ”

പാറു വിഷമത്തോടെ ചോദിച്ചു ……

” മ്ഹ് ….. കാലം എഴുതി വച്ചത് തിരുത്തി എഴുതാൻ ആർക്കാ കഴിയുക …..

പക്ഷെ കഥ അവിടെയും അവസാനിച്ചില്ല മോളെ … ”

” പിന്നെ ? ”

പാറു ആശ്ചര്യത്തോടെ ചോദിച്ചു ……

” നാഗ വംശജരെ കൊല്ലാൻ കേവലം സാധാരണ മനുഷ്യരെ കൊണ്ടാവില്ല എന്ന ഒരു നുണക്കഥ നാടൊട്ടുക്കെ അന്നുണ്ടായിരുന്നു . പക്ഷെ വിഷ അമ്പ് കൊണ്ട് നാഗമാണിക്യത്തിൻ്റെ സംരക്ഷക തന്നെ മരിച്ചു എന്ന വാർത്ത പുറംലോകം അറിഞ്ഞപ്പോൾ , അത് ചോഴ വീരൻ്റെ അതി ബുദ്ധിയെ വീണ്ടും ഉണർത്തി പിന്നെ തന്നെ എതിർക്കാൻ ഇനി ആത്രേയൻ ഇല്ല എന്ന സത്യം അതവൻ്റെ ആത്മവിശ്വാസം ഒന്ന് കൂടി കൂട്ടി …

ഒട്ടും പ്രതീക്ഷിക്കാതെ ഒരു നാൾ ചോഴ വീരൻ തൻ്റെ ഇരുപതിനായിരത്തോളം വരുന്ന സൈന്യത്തിൻ്റെ അകമ്പടിയോടെ ആ കൊടുകാട് ആക്രമിച്ചു ….. ആയുധങ്ങളുമായി വന്ന ആ വലിയ കൂട്ടത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ അവർക്കായില്ല , ഭൂരിഭാഗം നാഗവംശജരും ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു , ചിലർ ദേശമേതെന്ന് പോലുമറിയാതെ എങ്ങോട്ടോ ഒളിച്ചോടി അങ്ങനെ നാഗവംശം തന്നെ ചിതറപ്പെട്ടു . അങ്ങനെ നാഗ വംശവും അവരുടെ വിശ്വാസങ്ങളും ചരിത്രമായി മാറി , വെറും പഴങ്കഥകൾ …

പക്ഷെ ഇത്രയൊക്കെ ചെയ്തിട്ടും ആ നാഗമാണിക്യം അല്ല ഇന്ദ്രജാലക്കല്ല് ചോഴവീരന് സ്വന്തമാക്കാൻ കഴിഞ്ഞില്ല … മരണമില്ലാതെ എന്നും അതിന് കാവലായി നിന്ന കാളീയൻ അതുമായി എവിടേയ്ക്കോ മറഞ്ഞെന്ന് പുറം ലോകം വിശ്വസിച്ചു ….. ”

” ഇന്ദ്രജാലക്കല്ലോ അതെങ്ങനെ ? അത് നാഗമാണിക്യമല്ലേ ….. ? ”

പാറു സംശയത്തോടെ ചോദിച്ചു …..

” അല്ല മോളെ ….. അത് നാഗമാണിക്യമായിരുന്നു പക്ഷെ അത് എപ്പോഴാണോ ഒരു നീച കർമ്മത്തിന് വിധേയപ്പെട്ടത് , അതിലേക്ക് ഒരു ജീവൻ ആവാഹിക്കപ്പെട്ടത് ആ നിമിഷം മുതൽ അത് വെറുമൊരു നാഗമാണിക്യമല്ല പകരം അതിനും പതിന്മടങ്ങ് ശക്തിയുള്ള ഇന്ദ്രജാലക്കല്ലായി മാറിയിരുന്നു . ജീവനെടുക്കാനും കൊടുക്കാനും ശേഷിയുള്ള ഒരു അത്ഭുതവസ്തു …..

അങ്ങനെ ആദ്യ അദ്ധ്യായം ആയിരം വർഷങ്ങൾക്ക് മുൻപ് അവിടെ അവസാനിച്ചു , പക്ഷെ കഥ അത് അവിടെയും തീർന്നിരുന്നില്ല . ”

” പിന്നെ … ?”

പാറു സംശയത്തോടെ വാസുകിയെ നോക്കി

13 Comments

Add a Comment
  1. എവിടെ ഞാൻ പണ്ട് വായിച്ച ഒരു കഥ ഉണ്ട് കോളേജ് ടീച്ചർ ആൻഡ് സ്റ്റുഡന്റ് ലോവേർസ് ആവുന്നത് ആ സ്റ്റോറിയുടെ നെയിം ആർക്കേലും അറിയാമോ

    1. ‘അകലെ’ എന്ന സ്റ്റോറി ആണോ ഉദ്ദേശിച്ചത് റാംബോയുടെ ?

  2. Spr bruh page kurch kooti ezhuthintararun

  3. അപരാജിതൻ❤️ waiting…
    ദേവാസുരൻ ❤️. Waiting
    കൽക്കി ❤️vichu മാത്രമാണ് അപ്ഡേറ്റ് ചെയ്യുന്നത്

    1. ആദിത്യഹൃദയം….

    2. Very good story and writing. This site many stories are pending. Nobody updating the reason. Still we are waiting.

  4. ❤️❤️❤️

  5. Ee site enik ishttapettathil no 1 ane thangalude ee kalikki njan ee kadhayod bayangara obsessed ane
    Valare nalla reethiyil past ayitt joint ayittund

    You’re a skillful person ♡

  6. ♥️♥️♥️♥️♥️♥️♥️

  7. Very good. Story linking very perfectly. Keep it up your writing skills. Thanks for a good part. Waiting for next part..

  8. SUPER BROO , SUPER ?✨✨✨

  9. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *