✮കൽക്കി࿐ (ഭാഗം – 33) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 313

നിലത്തായി ഒരുക്കിയിരിക്കുന്ന ഒരു ഹോമകുണ്ഡം അതിന് മുന്നിലായി കണ്ണുകളടച്ച് മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഒരുവൻ എതിർ വശത്തായി നിലത്ത്
ബോധമറ്റ് കിടക്കുന്ന തൻ്റെ സഹോദരിയുടെ ശരീരം , അവളുടെ ശരീരത്തിലൂടെ രക്തം ഒഴുകിയിറങ്ങിയ പാടുകൾ ഒപ്പം അവളുടെ നെറ്റിയിലായി വച്ചിരിക്കുന്ന നാഗമാണിക്യവും ……

തൻ്റെ കുഞ്ഞ് പെങ്ങൾ ഒരേ ഒരു കൂടപ്പിറപ്പ് നിശ്ചലമായി കിടക്കുന്ന ആ കാഴ്ച കണ്ട് അവൻ്റെ കാലുകൾ ഇടറി , ഒരു ഞെട്ടലോടെ അവൻ സ്തംഭിച്ച് നിന്ന നിമിഷം . വേർപാടിൻ്റെ വേദനയും അതിലുപരി ഉള്ളിൽ തോന്നിയ ദേഷ്യവും …..

” ……. വേണീ ……. ”

അരവിന്തൻ ഓടിച്ചെന്ന് നിലത്തായി മുട്ട് കുത്തി വീണ് അവളെ തട്ടി വിളിച്ചു , അവൾ മരിച്ച് കഴിഞ്ഞു എന്നത് സ്വയം വിശ്വസിക്കാനാകാതെ …..

” ……. ആ ……. ”

അവൻ സങ്കടം കൊണ്ട് അലറിക്കരഞ്ഞ നിമിഷം , ആത്രേയൻ കണ്ണുകളടച്ച് അപ്പോഴും മന്ത്രം ഉരുവിടുകയായിരുന്നു കർമ്മത്തിൻ്റെ അവസാന നിമിഷങ്ങളിലേക്ക് …..

പെട്ടെന്ന് ,

സങ്കടവും മനസ്സിൽ അതിലുപരി ദേഷ്യവും പകയും നുരഞ്ഞ് പൊന്തിയ അനന്തൻ നിലത്ത് നിന്ന് ചാടിയെണീറ്റു …

” ടാ …… എൻ്റെ പെങ്ങളെ …… അ ……. അവളെ … സ്നേഹം നടിച്ച് ചതിച്ചതും പോരാഞ്ഞിട്ട് നാഗമാണിക്യത്തിന് വേണ്ടി നീ അവളെ കൊന്ന് കളഞ്ഞല്ലേടാ മഹാ പാപി …… നീ ജീവിച്ചിരിക്കാൻ പാടില്ല , എൻ്റെ വേണിക്ക് വേണ്ടി നാഗവംശത്തിന് വേണ്ടി …… ആ …….. ”

അനന്തൻ ദേഷ്യത്തോടെ ഉച്ചത്തിൽ അലറി പറഞ്ഞു കൊണ്ട് ആ അരിവാൾ വീശിയതും ആത്രേയൻ കണ്ണുകൾ തുറന്നതും ഒരുമിച്ചായിരുന്നു ……

★★★ ★★★ ★★★ ★★★ ★★★

” അമ്മാമ്മേ …… എന്നിട്ട് ? എന്നിട്ട് എന്ത് സംഭവിച്ചു …… ?”

കഥ കേട്ടിരുന്ന പാറു ഭയം കലർന്ന ഹൃദയമിടിപ്പോടെ പരവേശത്തോടെ വാസുകിയോട് ചോദിച്ചു .

” കാലം എഴുതി വച്ചത് പോലെ തന്നെ സംഭവിച്ചു മോളെ ….. ആ കർമ്മം അതിൻ്റെ അവസാനഘട്ടത്തിൽ മുടങ്ങി , ആ കത്തിജ്വലിച്ചു കൊണ്ടിരുന്ന ഹോമകുണ്ഡത്തിലേക്ക് ചിതറി തെറിച്ചത് അവൻ്റെ ആത്രേയൻ്റെ ചുട് രക്തമായിരുന്നു . അവൾക്ക് മുന്നിൽ ആ പ്രണയത്തിന് മുന്നിൽ അന്ന് അവനും കീഴടങ്ങി , തോറ്റവനെപ്പോലെ …… ”

ഒരു തരം മൂകതയോടെ വാസുകി പറഞ്ഞ് നിർത്തി ……

13 Comments

Add a Comment
  1. എവിടെ ഞാൻ പണ്ട് വായിച്ച ഒരു കഥ ഉണ്ട് കോളേജ് ടീച്ചർ ആൻഡ് സ്റ്റുഡന്റ് ലോവേർസ് ആവുന്നത് ആ സ്റ്റോറിയുടെ നെയിം ആർക്കേലും അറിയാമോ

    1. ‘അകലെ’ എന്ന സ്റ്റോറി ആണോ ഉദ്ദേശിച്ചത് റാംബോയുടെ ?

  2. Spr bruh page kurch kooti ezhuthintararun

  3. അപരാജിതൻ❤️ waiting…
    ദേവാസുരൻ ❤️. Waiting
    കൽക്കി ❤️vichu മാത്രമാണ് അപ്ഡേറ്റ് ചെയ്യുന്നത്

    1. ആദിത്യഹൃദയം….

    2. Very good story and writing. This site many stories are pending. Nobody updating the reason. Still we are waiting.

  4. ❤️❤️❤️

  5. Ee site enik ishttapettathil no 1 ane thangalude ee kalikki njan ee kadhayod bayangara obsessed ane
    Valare nalla reethiyil past ayitt joint ayittund

    You’re a skillful person ♡

  6. ♥️♥️♥️♥️♥️♥️♥️

  7. Very good. Story linking very perfectly. Keep it up your writing skills. Thanks for a good part. Waiting for next part..

  8. SUPER BROO , SUPER ?✨✨✨

  9. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *