✮കൽക്കി࿐ (ഭാഗം – 33) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 313

നാഗവംശജർ മുഴുവൻ നാല് ദിക്കുകളിലായി വേണിയെ അന്വേഷിച്ചിറങ്ങിയതു കൊണ്ട് അവിടെ ആ കാവിൽ ആരും തന്നെ ഉണ്ടായിരുന്നില്ല . മാത്രമല്ല നാഗമാണിക്യം വേണി കാളീയനെ ഏൽപ്പിച്ചിട്ടാണ് മടങ്ങിയതെന്ന സത്യം നാഗവംശജർ അറിഞ്ഞിരുന്നില്ല , ആ സത്യം അറിയാവുന്ന വേദയാകട്ടെ ഭയത്തിനും പരിദ്രാന്തിക്കും ഇടയിൽ അത് ആരോടും പറഞ്ഞതുമില്ല .

ആത്രേയൻ ആ കാവിന് മുന്നിലെത്തിയതും …..

നാവിൽ ഉരുവിട്ട മന്ത്രങ്ങളും ഒപ്പം താൻ കർമ്മത്തിലൂടെ സ്വായത്തമാക്കിയ ശക്തിയും ആത്രേയൻ അവിടെ പ്രയോഗിച്ചു , ആ നാഗമാണിക്യം കൈക്കലാക്കാനായി …….

ഒടുവിൽ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് തൻ്റെ കയ്യിലിരുന്ന ആ ചുട് രക്തം അവൻ ആ മരച്ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു . ഉടനെ തന്നെ കാളീയൻ ആ മരത്തിൻ്റെ വേരുകൾക്കിടയിൽ നിന്ന് പുറത്തേക്ക് വന്നു ആരോ അവനെ ബന്ധിച്ചതു പോലെ , അതെ ആത്രേയൻ …

” എനിക്ക് നിന്നോട് ഒരു ശത്രുതയും ഇല്ല പകയും ഇല്ല , നിന്നെ ഉപദ്രവിക്കുക അത് എൻ്റെ ലക്ഷ്യവുമല്ല ….. മ് …… താ …. നിൻ്റെ കയ്യിലെ നാഗമാണിക്യം അത് എനിക്ക് വേണം ….. ”

ആത്രേയൻ അത് പറഞ്ഞതും സമതിക്കാത്ത വിധത്തിൽ കാളീയൻ തൻ്റെ ഫണം വിടത്തി ചീറ്റി …..

ഉടനെ തന്നെ ആത്രേയൻ തൻ്റെ മന്ത്രങ്ങൾ ഉരുവിടുന്നത് ആവർത്തിച്ചു അതിൻ്റെ താളവും വേഗതയും വർദ്ധിച്ചു ….. അതിൻ്റെ നീച ശക്തിയിൽ പെട്ടെന്ന് തന്നെ കാളീയൻ തളർന്നത് പോലെയായി , ആ നാഗമാണിക്യം തൻ്റെ വായ്ക്കുള്ളിൽ നിന്നും പുറത്തേക്ക് വച്ച ശേഷം അവൻ കുഴഞ്ഞ് വീണു .

പക്ഷെ ഇതെല്ലാം നോക്കി ഒരാൾ മരച്ചില്ലയിലിരിപ്പുണ്ടായിരുന്നു , അസാമാന്യ വലിപ്പമുള്ള ഒരു കുഷ്ണപ്പരുന്ത് . പൊതുവെ പരുന്ത് നാഗങ്ങൾക്ക് ശത്രുക്കളായിരുന്നെങ്കിലും ഇവൻ നാഗവംശത്തിൻ്റെ തന്നെ ദാസനായിരുന്നു , സഹായിയായിരുന്നു . ഉടനെ തന്നെ അവൻ പറന്നുയർന്നു ഈ വിവരം ആരെയോ അറിയിക്കാനായി .

ആ നാഗമാണിക്യം കണ്ടതും അവൻ്റെ കണ്ണുകളിൽ തെളിഞ്ഞ് വന്നത് അവളുടെ മുഖമായിരുന്നു , വേണിയുടെ . വേഗം തന്നെ അവനതുമായി ആ ഗുഹ ലക്ഷ്യമാക്കി ഓടി , കാരണം സമയം വളരെ കുറവാണ് ജീവൻ നഷ്ടമായി പന്ത്രണ്ട് നാഴികയ്ക്കുള്ളിൽ ചെയ്ത് തീർക്കേണ്ട കർമ്മം , സമയം വൈകിയാൽ പോലും നാശമായി വന്ന് ഭവിക്കേകാവുന്ന കർമ്മം …..

…….

ഗുഹാ മുഖത്ത് തന്നെ അവനെയും കാത്ത് ആ ചെന്നായ നിൽപ്പുണ്ടായിരുന്നു ഒരു സഹായിയായി .. ഉള്ളിലേക്ക് കയറിയ അവൻ ആ നാഗമാണിക്യം നിലത്ത് കിടക്കുന്ന വേണിയുടെ നെറ്റിയിലായി വെച്ച ശേഷം കർമ്മങ്ങൾ തുടർന്നു , മന്ത്രങ്ങൾ ഉരുവിട്ടു …..

ആദ്യത്തെ കർമ്മത്തിലൂടെ അവളുടെ ശരീരത്തിൽ നിന്ന് വേർപെട്ടു പോയ ജീവനും ഓർമ്മയും ആ നാഗമാണിക്യത്തിനുള്ളിലേക്ക് ആവാഹിക്കണം പിന്നെ അടുത്ത കർമ്മത്തിലൂടെ ആ നാഗമാണിക്യത്തെ അവളുടെ ശരീരത്തിൽ ലയിപ്പിക്കണം . ഇതിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ അനന്തരഫലങ്ങൾ മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് കർമ്മങ്ങൾ ചെയ്യുന്ന ആളും .

സമയം കടന്ന് പോയി …..

ഒന്നാമത്തെ കർമ്മത്തിലൂടെ ആത്രേയൻ വേണിയുടെ ഓർമ്മയും ആത്മാവും ആ നാഗ മാണിക്യത്തിനുള്ളിലേക്ക് ആവാഹിച്ചു . ശേഷം അവൻ തുടർന്നു രണ്ടാമത്തെ കർമ്മത്തിൻ്റെ ആരംഭം……….

പെട്ടെന്ന് …..

ഗുഹയ്ക്ക് പുറത്തായി കാവൽ നിന്ന ആ ചെന്നായയുടെ മുരുളൻ ശബ്ദവും പിന്നെ അത് വേദന കൊണ്ട് നിലവിളിക്കുന്ന ശബ്ദവും അവൻ്റെ കാതുകളിൽ വന്ന് മുഴങ്ങി .. പക്ഷെ അവന് ഒന്ന് അനങ്ങാൻ കൂടി കഴിയുമായിരുന്നില്ല അങ്ങനെ ചെയ്താൽ കർമ്മം മുടങ്ങും ചെയ്തതൊക്കെ വിപരീതമായി വന്ന് ഭവിക്കും …

ചില നിമിഷങ്ങൾ കഴിഞ്ഞതും ഒരു മനുഷ്യൻ്റെ സാന്നിദ്ധ്യം ഗുഹയ്ക്കുളളിലേക്ക് നീങ്ങി വരുന്നത് അവൻ മനസ്സിലാക്കി . പക്ഷെ ആത്രേയൻ അനങ്ങിയില്ല കണ്ണുകൾ തുറന്നില്ല , പകരം മാന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നത് തുടർന്നു …..

ഗുഹയ്ക്കുള്ളിലെ തീപ്പന്തങ്ങളുടെ പ്രകാശത്തിൽ ആ രൂപം വ്യക്തമാകാൻ തുടങ്ങി . ഉറച്ച ശരീരവും കരുത്തുമുള്ള ഒരു യുവാവ് , അവൻ അനന്തൻ .

ഗുഹയ്ക്കുള്ളിൽ നിന്ന് ഉയരുന്ന പുകപടലങ്ങളും വമിക്കുന്ന ദുർഗന്ധവും താണ്ടി അനന്തൻ മുന്നോട്ട് നീങ്ങി . അവൻ്റെ കയ്യിലിരിക്കുന്ന നീണ്ട് വളഞ്ഞ അരിവാൾ പോലുള്ള ഒരു തരം ആയുധത്തിൽ നിന്ന് ആ ചെന്നായയുടെ രക്തം അപ്പോഴും തുളികളായി നിലത്തേയ്ക്ക് ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

പെട്ടെന്ന് ,

അൽപ്പം അകലെ നിന്ന് ഉള്ളിലെ തീപ്പന്തത്തിലെ വെളിച്ചത്തിൽ അവനാ കാഴ്ച കണ്ടു ,

13 Comments

Add a Comment
  1. എവിടെ ഞാൻ പണ്ട് വായിച്ച ഒരു കഥ ഉണ്ട് കോളേജ് ടീച്ചർ ആൻഡ് സ്റ്റുഡന്റ് ലോവേർസ് ആവുന്നത് ആ സ്റ്റോറിയുടെ നെയിം ആർക്കേലും അറിയാമോ

    1. ‘അകലെ’ എന്ന സ്റ്റോറി ആണോ ഉദ്ദേശിച്ചത് റാംബോയുടെ ?

  2. Spr bruh page kurch kooti ezhuthintararun

  3. അപരാജിതൻ❤️ waiting…
    ദേവാസുരൻ ❤️. Waiting
    കൽക്കി ❤️vichu മാത്രമാണ് അപ്ഡേറ്റ് ചെയ്യുന്നത്

    1. ആദിത്യഹൃദയം….

    2. Very good story and writing. This site many stories are pending. Nobody updating the reason. Still we are waiting.

  4. ❤️❤️❤️

  5. Ee site enik ishttapettathil no 1 ane thangalude ee kalikki njan ee kadhayod bayangara obsessed ane
    Valare nalla reethiyil past ayitt joint ayittund

    You’re a skillful person ♡

  6. ♥️♥️♥️♥️♥️♥️♥️

  7. Very good. Story linking very perfectly. Keep it up your writing skills. Thanks for a good part. Waiting for next part..

  8. SUPER BROO , SUPER ?✨✨✨

  9. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *