✮കൽക്കി࿐ (ഭാഗം – 33) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 307

Views : 9822

✮കൽക്കി࿐
(ഭാഗം – 33) 

വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]

 

“ഇതിനു വേണ്ടിയല്ലേ നീ പല തവണ എന്നോട് എതിർത്തത് , ഇപ്പൊ ഇതുകൊണ്ട് തന്നെ ആവട്ടെ നിൻ്റെ മരണവും … ”

ആത്രേയൻ അതും പറഞ്ഞ് തൻ്റെ കയ്യിലെ മഴു രാജയ്ക്ക് നേരെ വീശി , അവൻ്റെ കഴുത്തിന് നേരെ . അവൻ്റെ തല രക്തം ചീറ്റിത്തെറുപ്പിച്ചു കൊണ്ട് ഉടലിൽ നിന്ന് വേർപെട്ട് ദൂരേയ്ക്ക് ചെന്നു പതിച്ചു …

ശേഷം ,

ആ മഴു നിലത്തിട്ടു കൊണ്ട് അവൻ തിരിഞ്ഞോടി വേണിക്ക് നേരെ , ജീവനറ്റ അവളുടെ ശരീരം അവൻ കൈകൾ കൊണ്ട് കോരിയെടുത്തു …

“ഇല്ല ….. താൻ മരിക്കില്ല , ഞാനതിന് അനുവധിക്കില്ല … ,

ഒരു തരം വാശിയോടെ തിളക്കമാർന്ന കണ്ണുകളോടെ അവൻ പറഞ്ഞു . അപ്പോഴേക്കും മനുഷ്യ രക്തം പുരണ്ട മുഖത്തോടെ ആ ചെന്നായ മുകളിലേക്ക് നോക്കി ഒരിയിടാൻ തുടങ്ങി ചെവി തുളയ്പ്പിക്കുന്ന തീവ്രതയോടെ . ആ സമയം ആത്രേൻ്റെ ഭാവം അത് കലിയുടേതായിരുന്നു , അവൾക്ക് വേണ്ടി എന്തും ചെയ്യാൻ പോന്നവൻ്റെ ഭാവം , അസുരഭാവം . …..

………… ………… ………… …………

” എന്നിട്ട് , എന്നിട്ടെന്തുണ്ടായി അമ്മാമ്മേ …. ? വേണി അവൾ മരിച്ചില്ലേ ! വിഷം പുരട്ടിയ അമ്പ് വന്ന് തറച്ചത് അവളുടെ ഹൃദയത്തിലല്ലേ , നാഗവംശമാണെങ്കിലും അവർക്കും മരണമുള്ളതല്ലേ . പിന്നെ എങ്ങനെ അവൾക്ക് ജീവൻ തിരികെ കിട്ടും ? ”

പാർവ്വതി ആകാംഷയോടെ ചോദിച്ചു ……

” ശരിയാ മോളെ അവൾ വേണി അവൾ മരിച്ചു അല്ല ആ ദുഷ്ടന്മാർ കൊന്ന് കളഞ്ഞു . പക്ഷെ അവനോ ആത്രേയൻ ! അവൻ അവൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു . അവൾക്ക് നഷ്ടമായ ജീവൻ തിരികെ കിട്ടുക അസാധ്യം പക്ഷെ അത് സാധ്യമാക്കാനുള്ള ഒരു ചെറിയ സാധ്യത അതവൻ പരീക്ഷിക്കാൻ മുതിർന്നു അതായിരുന്നു ആ നാഗമാണിക്യം …… ”

” നാഗമാണിക്യമോ പക്ഷെ അത് ആ കാളീയനെന്ന സർപ്പത്തിൻ്റെ കയ്യിലല്ലേ ? ”

പാറു സംശയത്തോടെ ചോദിച്ചു …..

” അതെ കാളീയൻ്റെ കയ്യിൽ … പല നാഗകന്യകമാരും നാഗമാണിക്യം കൈമാറി സംരക്ഷിക്കപ്പെട്ടു വന്ന കാലത്തൊക്കെയും നാഗവംശത്തിനും നാഗമാണിക്യത്തിനും കവചമായി നിന്ന സർപ്പരൂപം മാത്രമുള്ളവൻ . നാഗവംശജരുടെ വിശ്വാസ മൂർത്തിയായ വാസുകിയുടെ ഒരു വിശ്വസ്ത ഭക്തൻ .

പക്ഷെ അവനേക്കാൾ മറ്റൊരുവനെയായിരുന്നു ആത്രേയന് എതിരാളിയായിട്ടുണ്ടായിരുന്നത് …… ”

” ആര് ? അ …… അതാരാ ? ”

പാർവ്വതി ആകാംഷയോടെ ചോദിച്ചു

” ശേഷവേണിയുടെ രക്ത ബന്ധം , അവളുടെ അച്ഛൻ്റെ ആദ്യ ഭാര്യയിലെ പുത്രൻ , അവൻ്റെ പേര് അനന്തൻ . ”

” എന്നിട്ടെന്തുണ്ടായി ? ”

………… ………… ………… …………

ജീവനറ്റ വേണിയുടെ ശരീരവുമായി ആത്രേയൻ നടന്ന് നീങ്ങിയത് തിരികെ ഉൾവനത്തിലേക്കായിരുന്നു . വിറയാർന്ന കൈകൾ കൊണ്ട് അവളെ ചേർത്ത് പിടിച്ചിരിക്കുമ്പോഴും അവൻ്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഉതിർന്ന് വീഴുന്നുണ്ടായിരുന്നു . സങ്കടത്തിൻ്റെ പ്രതികാരത്തിൻ്റെ പകയുടെ കണ്ണുനീർ …

പ്രതികാരമായിരുന്നില്ല അവൻ ആദ്യം തിരഞ്ഞെടുത്തത് . പകരം വേണിയെ ഏത് വിധേനയും തിരികെ കൊണ്ട് വരണം , തൻ്റെ മുന്നിലെ ഒരേ ഒരു വഴി . ഒന്നൽപ്പം പിഴച്ചാൽ തൻ്റെ ജീവനും നഷ്ടമാകുമെന്നറിഞ്ഞിട്ടും , തനിക്ക് വന്ന് ഭവിച്ചേക്കാവുന്ന അപകടങ്ങളും ഭവിഷ്യത്തുക്കളും പൂർണമായും അറിഞ്ഞിട്ടും അവൻ പരീക്ഷണത്തിന് മുതിർന്നു അവൾക്ക് വേണ്ടി .

മുന്നോട്ട് നടന്ന് നീങ്ങിയ ആത്രേയൻ
ഉൾവനത്തിൽ പാറക്കെട്ടുകൾ കൊണ്ടു നിറഞ്ഞ ഒരു ഇരുൾ മൂടിയ ഗുഹ കണ്ടതും അതിനുള്ളിലേക്ക് കയറി ……. ആ ഗുഹയ്ക്കുള്ളിൽ പാറപ്പുറത്തായി അവൻ വേണിയെ കിടത്തി …….

” സമയം തുശ്ചം പക്ഷെ ചെയ്യാൻ ഒരുപാട് കാര്യങ്ങൾ … ”

അവളുടെ മുഖത്തേക്ക് നോക്കി സ്വയം പറഞ്ഞു കൊണ്ട് അവൻ ആ ഗുഹയ്ക്ക് പുറത്ത് കടന്നു തനിക്ക് ആവശ്യമായ സാധനങ്ങൾ സ്വരൂപിക്കാനായി …..

Recent Stories

13 Comments

Add a Comment
  1. എവിടെ ഞാൻ പണ്ട് വായിച്ച ഒരു കഥ ഉണ്ട് കോളേജ് ടീച്ചർ ആൻഡ് സ്റ്റുഡന്റ് ലോവേർസ് ആവുന്നത് ആ സ്റ്റോറിയുടെ നെയിം ആർക്കേലും അറിയാമോ

    1. ‘അകലെ’ എന്ന സ്റ്റോറി ആണോ ഉദ്ദേശിച്ചത് റാംബോയുടെ 🤔

  2. Spr bruh page kurch kooti ezhuthintararun

  3. അപരാജിതൻ❤️ waiting…
    ദേവാസുരൻ ❤️. Waiting
    കൽക്കി ❤️vichu മാത്രമാണ് അപ്ഡേറ്റ് ചെയ്യുന്നത്

    1. ആദിത്യഹൃദയം….

    2. Very good story and writing. This site many stories are pending. Nobody updating the reason. Still we are waiting.

  4. ❤️❤️❤️

  5. Ee site enik ishttapettathil no 1 ane thangalude ee kalikki njan ee kadhayod bayangara obsessed ane
    Valare nalla reethiyil past ayitt joint ayittund

    You’re a skillful person ♡

  6. ♥️♥️♥️♥️♥️♥️♥️

  7. Very good. Story linking very perfectly. Keep it up your writing skills. Thanks for a good part. Waiting for next part..

  8. SUPER BROO , SUPER 😊✨✨✨

  9. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com