മൂന്ന് നിധി വേട്ടക്കാർ [Karthik anil] 63

മൂന്ന് നിധി വേട്ടക്കാർ

Moonnu Nidhi Vettakkar | Author : Karthik Anil


ഗ്ലാഡിയോൺ, ഫ്രാങ്ക്, ജോ, മൂന്ന് പേരും നിധി വേട്ടക്കാർ ആയിരുന്നു, അവർ ഡിക്സൺ കോട്ടയിലെ നിക്ഷേപത്തെ തേടി ടെക്സസിൽ നിന്നും നീവാഡയിലെ ഡിക്സണ്‍ കോട്ടയിലേക് പോകാൻ തീരുമാനിച്ചു. വേഗാസ് വഴി പോയാൽ1350 മൈൽ ദൂരം ഉണ്ട്. ഒരു ദിവസം പകലും രാത്രിയും വണ്ടി ഓടിച്ചുവേണം അവിടെയെത്താൻ. രാവിലെ പോയാൽ ഫ്ലാഗ്‌സ്റ്റാഫിൽ അന്നു രാത്രിയോട് കൂടി എത്തും. അവിടെ അന്ന് തങ്ങിയിട്ടു രാവിലെ നീവാഡയിലേക്കു പോകാം. ഫ്രാകിന്റെ ആയിരുന്നു അഭിപ്രായം. എല്ലാവരും ഡ്രൈവ് ചെയ്യും, അരിസോണ വഴി രാത്രിയിൽ പോകണ്ട.അതു കുറച്ചു റിസ്ക് ആണന്ന് അതറിയാവുന്നതു കൊണ്ട് എല്ലാവരും സമ്മതിച്ചു. എല്ലാവരും കൂടി രാത്രി തന്നെ B 10 പിക്ക്പ്പിൽ സാധനങ്ങൾ എല്ലാം കയറ്റി. ജോ തന്റെ ബുക്കുകൾ അടങ്ങിയ പെട്ടി തന്നെ ആദ്യം എടുത്തു വെച്ചു. ഫ്രാങ്ക് തന്റെ അഛന്റെ കൈയ്യിലുള്ള കോട്ടയെ കുറിച്ചുള്ള റിപ്പോര്‍ട്ടുള്‍പ്പെടെ ഗെവേഷണ സാമ്രഹികളെല്ലാം എടുത്ത് വെച്ചു. രാവിലെ ആറു മണിക്ക് തന്നെ മൂവരും വണ്ടിയിൽ കയറി. ഗ്ലാഡിയോൺ ആണ്‌ വണ്ടി എടുത്തത്.

ഡിക്സൺ കോട്ടയിലെ നിധിയെ കുറിച്ച് ആർക്കും തന്നെ അറിയില്ല. ഫ്രാങ്കിന്റെ അച്ഛൻ അമേരിക്കയില്‍ അറിയപെടുന്നചരിത്ര ഗവേഷകനായിരുന്നു. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ആയിരുന്നു, കോട്ടയില്‍ നിധി ഉണ്ടെന്നുള്ളത്. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ക്ക് സാധുത വളരെ കൂടുതല്‍ ആയിരുന്നു. കാരണം, കോട്ടയുടെ ഉടമസ്തതെയും നിര്‍മ്മിതിയെയും കുറിച്ചും അദ്ദേഹം നന്നായി പഠിച്ചിരുന്നു. അങ്ങനെയാണ് ഫ്രാങ്കിനു വിവരങ്ങൾ കിട്ടിയിരുന്നത്. മകന്റെ കള്ളത്തരങ്ങൾ ആ പാവം അച്ഛനറിയില്ലായിരുന്നു. സാധാരണ ഡിക്സൺ കോട്ടയിൽ ആരും പോകാറില്ല. കാരണം ഒരുപാടു കെട്ടുകഥകൾ കോട്ടയെ ചുറ്റി പറ്റിയും നീവാടയെ കുറിച്ചും പറഞ്ഞു കേൾക്കാറുണ്ട്. നീവാഡ സ്റ്റേറ്റിന്റെ നിയത്രണത്തിലാണ് ഇപ്പോൾ കോട്ട. ടുറിസ്റ്റുകൾക്കും ഗവേഷകർക്കും വാടകക്ക് കൊടുത്താണ് കോട്ടയുടെ അറ്റകുറ്റപ്പണികൾക്ക് വരുമാനം കണ്ടെത്തുന്നത്. ഫ്രാങ്കിന്റെ കയ്യിൽ കോട്ടയുടെ ബ്ലൂ പ്രിന്റ് ഉണ്ട്. അതു വെച്ച് വേണം പ്ലാനും പദ്ധതികളും തയാറാക്കാൻ. കോട്ടയിൽ ഒരുപാടു അറകൾ ഉണ്ട്. ഏതോ നാലറകളില്‍ ഒരെണ്ണത്തിലാണ് നിധി ഇരിക്കുന്നത്. വലിയ ഒരു വാതില്‍ തുറന്നെങ്കില്‍ മാത്രമേ അറകളുള്ള ഹാളില്‍ എത്തിച്ചേരാൻ പറ്റുകയുള്ളു. ചില അറകൾ തുറക്കപ്പെടും. ബാക്കി അറകൾ തുറക്കാൻ ഇതുവരെ ശ്രെമിച്ചവരൊന്നും തിരിച്ചു വന്നിട്ടില്ല. ഇറ്റലിയിൽ നിന്നും വന്ന വാസ്തു ശിൽപികൾ ആണ്‌ കോട്ട പണിതത്. ഈ വിവരങ്ങൾ ഒക്കെ ഫ്രാകിന്റെ അച്ഛനിൽ നിന്നും കിട്ടിയതാണ്. ജോ ഇറ്റലിയിൽ നിന്നും US ൽ കുടിയേറിയതാണ്. ജോയുടെ ഫാമിലി ഗോത്തിക് ഫാമിലിയുടെ പിന്മുറക്കാരാണ്. ഇറ്റലിയില്‍ 15 ആം നൂറ്റാണ്ടിലെ ഒട്ടുമിക്ക പള്ളികളും ഗോത്തിക് മാതൃകയിൽ ആണ്‌ പണിതിരിക്കുന്നത്. നിധി കിട്ടിയിട്ടു വേണം ഇറ്റലിക്കു തിരിച്ചു പോകാൻ. പണം കൊണ്ട് ഇറ്റലിയില്‍ ഒരു വീടു വാങ്ങണം. അഛനെയും അമ്മയേം വാടകവീട്ടില്‍ നിന്നും അങ്ങോട്ട് മാറ്റണം. US ല്‍ ജോലി തേടി അലഞ്ഞു നടന്നപ്പോള്‍ ആണ് ഫ്രങ്കിനെ പരിചയപെടുന്നത്. അങ്ങനെയാണ് ആ സംഘത്തില്‍ ജോയും ചേരുന്നത്. പക്ഷേ ഫ്രാങ്കിനും ഗ്ലാഡിയോണിനും മിയാമിയിൽ ഓരോ വീട്‌ വാങ്ങണം. ജീവിതം അടിച്ചു പൊളിക്കണം. അതായിരുന്നു അവരുടെ ആഗ്രഹം.

നീണ്ട ഒരു യാത്രക്കു ഒടുവിൽ നീവാഡയിൽ എത്തി. എല്ലാവരും നന്നേ ഷീണിച്ചിരുന്നു. ട്രകീ നദിക്കരയിൽ ക്ലാർക്കിൽ ആണ്‌ ഡിക്സൺ കോട്ട. ഏതാണ്ട് 10 മണി രാത്രിയില്‍ ആണ്‌ അവർ അവിടെ എത്തി ചേർന്നത്. അക്ഷമനായി വാച്ച്മാൻ അവരെയും പ്രതീക്ഷിച്ചു നില്പുണ്ടായിരുന്നു. വാച്ച്മാൻ റെനോയിൽ ആണ്‌ താമസിക്കുന്നതെന്ന് സംസാരത്തില്‍ നിന്നും മനസിലായി. റെനോ, കാലിഫോർണിയ പോകുന്ന വഴിക്കാണ്, കുറച്ചു ദൂരമുണ്ട്. ജോ വാച്മാനോട് പറഞ്ഞു രാത്രിയായില്ലേ നാളെ പോകാം. ഇല്ല, ഞാൻ രാത്രിയിൽ ഇവിടെ നില്‍ക്കാറില്ല ആറുമണിക്ക് എന്റെ ഡ്യൂട്ടി തീരും, വാച്ച്മാൻ മറുപടി പറഞ്ഞു. നിങ്ങൾക്കുള്ള ഭക്ഷണം എല്ലാം ഡൈനിങ്ങ് ഹാളിൽ വെച്ചിട്ടുണ്ട്. പേടിച്ചു വിറച്ചു കൊണ്ടാണ് വാച്ച്മാൻ ഇതെല്ലം പറഞ്ഞത്. കോട്ടയെ കുറിച്ചു ചെറുതായി വിവരണം കൊടുത്തിട്ടു അയാൾ പോയി. ഒറ്റക്കിരുന്നു പേടിച്ചിട്ടുണ്ടാവാം അവർ തമ്മിൽ തമ്മിൽ പറഞ്ഞു. ഭക്ഷണം ഉണ്ടാക്കുന്നവര്‍ നേരത്തെ തന്നെ പോകും. വേറെ ആരും കോട്ടയില്‍ അപ്പോള്‍ ഇല്ല.

 

ഒരു വലിയ കോട്ട, ഗോത്തിക്കുകളുടെ എല്ലാ കരവിരുതുകളും അവിടെ കാണാം. ഒരു കൊട്ടാരം പോലെയായിരുന്നു കോട്ടയുടെ ഉള്ളിലെ കാഴ്ചകൾ. അവർ ഹാളിനുള്ളിൽ പ്രവേശിച്ചു. ഓരോത്തരും റൂമുകള്‍ തിരഞ്ഞെടുത്തു. എവിടെ ഒക്കെ പ്രവേശനാനുമതി ഉണ്ട് എന്ന് മാര്‍ഗരേഖകള്‍ അവര്‍ കൈപറ്റിയിട്ടണ്ട്. ഗവേഷകവിദ്ധ്യാര്‍ത്തികള്‍ എന്ന കാറ്റഗറിയില്‍ ആണ് അവര്‍ അവിടെ കയറിപറ്റിയത്.

 

ഏതാണ്ട് രാത്രി 12 മണിയായപ്പോൾ ആണ്‌ അവർ ഉറങ്ങാന്‍ കിടന്നത്. ജോ, അവന്‍ അപ്പോഴും ഒരു പുസ്തകം വായിച്ചുകൊണ്ടിരുകയായിരുന്നു, ‘ഹാരി പോട്ടർ, നേരം 1 മണിയായപ്പോൾ ചെറുതായി മഴയും ഇടിയും കാറ്റും ആരംഭിച്ചു. പുറത്തുനിന്നും ഒരു കുട്ടിയുടെ ശബ്ദം കേട്ടു ജോ തല ഉയർത്തി നോക്കി. നല്ല ഇടി മിന്നൽ ഉണ്ട്. തോന്നിയതാണോ, അല്ല അതു കുട്ടിയുടെ ശബ്ദം തന്നെയാണ്. ജോ മേശപുറത്തേക്കു പുസ്തകം വെച്ചിട്ടു പുറത്തേക്കിറങ്ങി. അവിടെ ഒന്നും ജോ കണ്ടില്ല. അത് ഒരു സ്വപ്നമാണെന്നു ജോ കരുതി. അവൻ അകത്തേക്കു തിരിച്ചു നടന്നു. മേശ പുറത്തു വെച്ചിരുന്ന പുസ്തകം കണ്ടില്ല. തിരിഞ്ഞു നോക്കിയപ്പോൾ ഷെൽഫില്‍ പുസ്തകം ഇരിക്കുന്നു. ജോ സ്വയം ചോദിച്ചു ഇത് എങ്ങനെ സാധിക്കും? ഉറക്കത്തിന്റെ ചെറിയ അലസ്യം ഉണ്ട്. തോന്നിയതാവാം മറ്റുള്ളവർ ഉറങ്ങുകയായിരുന്നു, അതുകൊണ്ട് ആരെയും വിളിച്ചില്ല. രാവിലെ 2 മണി ആയി ജോ ഉറങ്ങാൻ പോയപ്പോൾ, അവനു ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഡൈനിങ്ങ് ഹാളിൽ പോയി കുറച്ചു വെള്ളം എടുത്തു കുടിച്ചു. കോട്ടയുടെ ചുറ്റും ഒന്നു ചുറ്റിക്കാണമെന്നു അവൻ വിചാരിച്ചു, അവൻ പതുക്കെ ഹാളിലേക്കു വന്നു. ഇടത്തെ വശത്തു കണ്ട ഇടനാഴിലേക്കു നടന്നു. തണുപ്പിനെയും പേടിയെയും അകറ്റാൻ കയ്യിലിരുന്ന മാല്‍ബറോയിലേക്കു ലൈറ്റർ കത്തിച്ചു. കുറച്ചു ദൂരം ഇടനാഴിയിലൂടെ നടന്നു. ഇടനാഴിയുടെ അറ്റത്ത് ചെറിയ വെട്ടം കാണുന്നുണ്ട്. ജോ അങ്ങോട്ട് നടന്നു, ചെറിയ ഔട്ട് ഹൗസ് പോലെ തോന്നി. റൂമിനുള്ളില്‍ ലൈറ്റ് തെളിഞ്ഞുകിടപ്പുണ്ട്. ജോ കതകില്‍ മുട്ടി വിളിച്ചു നോക്കി. പുറത്തുനിന്നും പൂട്ടി ഇട്ടിരിക്കുവായിരുന്നു. പല തവണ അത് തുറക്കാൻ ശ്രമിച്ചു നോക്കി, സാധിച്ചില്ല. അവസാനം ഔട്ട് ഹൗസിനു പുറകിലോട്ട് പോയി നോക്കി അവിടെ ഒരു വാതില്‍ ചാരിയിട്ടേ ഉള്ളു. ജോ വാതില്‍ തുറന്ന് അകത്തു കയറി. തികച്ചും അലങ്കരിക്കപ്പെട്ട മുറിയിൽ അവിടെ ഇവിടെ കളിപ്പാട്ടങ്ങൾ, കളിവീടുകൾ തുടങ്ങിയ കിടപ്പുണ്ടായിരുന്നു. ഒരു കുടുംബം ഇവിടെ താമസിച്ചിരുന്നുയെന്നു ജോയ്ക്കു മനസ്സിലായി. രണ്ടു മുറികള്‍ കൂടി കണ്ടു. അത് കിടപ്പുമുറികള്‍ ആയിരുന്നു, രണ്ടാമത്തെ മുറിയുടെ മൂലക്ക് ഒരു ചെറിയ വാതിൽ കണ്ടു. പതുക്കെ അതിൽ തള്ളി നോക്കി. വളരെ നാളായി തുറക്കാതെ കിടക്കുന്നതു പോലെ തോന്നി, വിജാഗിരികൾ വളരെ ശബ്ദം ഉണ്ടാക്കിയാണ് തുറന്നത്. അത് താഴത്തേക്കുള്ള പടവുകൾ ആയിരുന്നു. ജോ പതുക്കെ അതിലേക്കു ഇറങ്ങി, വളരെ ഇരുണ്ടതാണ്, മാറാലകൾ മുഖത്തും ശരീരത്തിലും ഒട്ടിപ്പിടിച്ചു. അയാൾ കയ്യിലിരുന്ന ലൈറ്റർ കത്തിച്ചു നോക്കി ഒരു സ്വിച്ച് കണ്ടു, ഓൺ ചെയ്തു നോക്കി, ഭാഗ്യം കത്തുന്നുണ്ട്. പല പ്രയോജനങ്ങളുള്ള സാധനകളും അവൻ അവിടെ കണ്ടു. അവൻ കൂടുതൽ അകത്തേകു പോയി, ഒരു ചാര് കസേര കിടക്കുന്നു ആരോ ഇരുന്നിട്ടു എഴുന്നേറ്റ് പോയപോലുണ്ട്, പക്ഷേ അവിടെ എങ്ങും ആരുമില്ലായിരുന്നു. അവൻ വീണ്ടും അവിടെ എല്ലാം നോക്കി. മറ്റെല്ലാ സാധനങ്ങളിലും പൊടിയുണ്ടങ്കിലും ചാരു കസേരയില്‍ മാത്രം പൊടിയൊന്നും ഇല്ല. ലൈറ്റ് ഉണ്ടെങ്കിലും വിജനതയുടെ ആ ശബ്ദം കാതിൽ മുഴങ്ങി കൊണ്ടിരുന്നു. ജോയുടെ മനസില്‍ പേടി തലപൊക്കി തുടങ്ങി. പതുക്കെ തിരിഞ്ഞു നടന്നു. കസേരയില്‍ ആരോ വന്നിരിക്കുന്നതുപോലെ അവനു തോന്നി അവന്‍ തിരിഞ്ഞു നോക്കിയില്ല. ജോ പെട്ടന്ന് തന്നെ ലൈറ്റ് നിർത്തി മുകളിലോട്ടുള്ള പടവുകൾ കയറി പുറകിൽ കൂടി എന്തോ വരുന്നതുപോലെ ജോയ്ക്കു തോന്നി. ജോ തിരിഞ്ഞു നോക്കിയില്ല. പുറത്തിറങ്ങി അവിടെ കൂരിരുട്ട്. തപ്പിതടഞ്ഞ് വാതില് കുറ്റിയിട്ടു. അറയിലേക്കു ഇറങ്ങുബോള്‍ റൂമില്‍ വെട്ടമുണ്ടായിരുന്നു. എന്താണ് ഇവിടെ നടക്കുന്നത് എന്ന് ജോയ്‌ക്കു മനസിലാവുന്നില്ല. എങ്ങനെയും ഔട്ട് ഹൗസിനു വെളിയില്‍ കടക്കണം. ആദ്യം കണ്ട വാതിലൂടെ ജോ പുറത്തു വന്നു. ജോ ഒന്ന് ഞെട്ടി, നേരത്തെ പൂട്ടികിടന്ന വാതിലല്ലേ ഇത്?. അവൻ റൂമിലേക്കു ഓടിപ്പോയി. അവൻ നല്ലതു പോലെ കിതച്ചു. ഹാളിലെ സോഫയിൽ വന്നു കിടന്നു കുറച്ചു നേരം. ശ്വാസം സാധാരണ നിലയിൽ ആയപ്പോൾ അവൻ പോയി ഗ്ലേഡിയോണിനെയും ഫ്രാകിനേയും ഉണർത്താൻ ശ്രമിച്ചു, എന്നാൽ അവർ നല്ല ഉറക്കത്തിലായിരുന്നു. അങ്ങനെ അവൻ മുറിയിലേക്കു പോയി ഉറങ്ങാൻ ആലോചിച്ചു. അവിടെ നടന്ന കാര്യങ്ങളുടെ ഓർമ കാരണം ജോയ്ക്കു ഉറക്കം വന്നില്ല. രാവിലെ 5 മണി ആയിക്കാണും അവൻ ഉറങ്ങിയപ്പോൾ.

 

ഫ്രാങ്കും ഗ്ലേഡിയോണും രാവിലെ തന്നെ ഉണർന്ന് ജോഗിംഗിനായി പോയി. ജോ എന്തോ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. ജോ വീണ്ടും തന്റെ സുഹൃത്തുക്കളെ തിരഞ്ഞു. അവൻ അവരെ കണ്ടില്ല, അവരെ ഉറക്കെ വിളിച്ചുകൊണ്ട് തിരഞ്ഞു. അവർക്കു എന്തെങ്കിലും സംഭവിച്ചിരിക്കുമോ?.

അതേ സമയം ഗ്ലേഡിയൊന്നും ഫ്രാങ്കും നദിക്കരയിൽ ഇരുന്നു വന്ന കാര്യത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. നിലവറകൾ തുറക്കണം. രാത്രി സമയത്തെ സാധിക്കുകയുള്ളു. അതിനിടയിൽ അടുക്കള കാരൻ വന്നു ചോദിച്ചു. നിങ്ങൾ ഉച്ച ഭക്ഷണത്തിനു ഇവിടെ കാണുമോ? ഉണ്ടെങ്കിൽ എന്താണ് വേണ്ടത്. ഞങ്ങൾ ഇവിടെ കാണും ഫ്രാങ്ക് ആണ്‌ മറുപടി പറഞ്ഞത്. രാവിലെ ജോഗിംഗിന് ഇറങ്ങിയപ്പോൾ ആണ്‌ അടുക്കളയിലെ ജോലിക്കാർ വന്നത്. വാച്ച്മാൻ വരുബോൾ പത്തുമണിയാകും.

നദി കരയിൽ നിന്നും കോട്ടയെ നോക്കി കാണാൻ അതിമനോഹരമാണ്. ഗോഥിക്‌കളുടെ എല്ലാ കരവിരുതുകളും കാണാം ആ കോട്ടയിൽ. 15ാം നൂറ്റാണ്ടിൽ കാലിഫോർണിയയിലെ ഒരു പ്രഭു ആണ്‌ ഈ കോട്ട ഉണ്ടാക്കിച്ചത്. കോട്ടയുടെ രഹസ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ്,അമേരിക്കക്കു വെളിയില്‍ നിന്നും ആളെ കൊണ്ടുവന്ന് കോട്ട ഉണ്ടാക്കിയത്. 1982 ല്‍ ആണ് നീവാട മുനിസിപ്പാലിറ്റി ഏറ്റെടുക്കുന്നത്. ഗോത്തിക്കുകൾ യൂറോപ്പിൽ പള്ളികളാണ് പ്രധാനമായും പണിതിരുന്നത്. ഉയരത്തിലുള്ള കൂർത്ത കമാനങ്ങൾ, നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയിൽ വരച്ചിരിക്കുന്ന ചിത്രങ്ങൾ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്‌. ഉയർന്ന ഗോപുരങ്ങളും, മണിഗോപുരങ്ങളും ഗോത്തിക് ശൈലിയിലുള്ള കോട്ടയെ വളരെ ദൂരെനിന്നു തന്നെ ദൃശ്യമാക്കി. തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഗോത്തിക്കുകള്‍.

ഫ്രാങ്കിന്റെ മനസ്സിൽ ഈ കോട്ടയിലെ നിധിയെ കുറിച്ച് വളരെ കാലമായി കടന്നു കൂടിയിട്ട്. അങ്ങനെ ഇരിക്കുബോൾ ആണ്‌ ജോയെ പരിചയ പെടുന്നതും കൂടെ കൂട്ടാൻ തീരുമാനിച്ചതും. തലമുറകളായി ജോയ്ക്ക് കിട്ടിയിരിക്കുന്ന കഴിവുകൾ ഈ ഓപ്പറേഷനിൽ പ്രെയോജനപെടുത്താൻ സാധിക്കും എന്ന് ഫ്രാങ്കിനു ഉറപ്പുണ്ടായിരുന്നു.

 

ഫ്രാങ്കും ഗ്ലേഡിയോണും തിരികെയെത്തുബോള്‍ ജോ ഡൈനിങ്ങ് ഹാളിൽ ഇരിപ്പുണ്ട്. അടുക്കളയിലെ ജോലിക്കാർ ‘അവർ പുറത്തുണ്ട് എന്ന് ‘ പറഞ്ഞതുകൊണ്ട് ജോ കുറച്ചു നോര്‍മലായിരുന്നു. എന്തു പറ്റി ജോ, രാത്രി ഉറങ്ങിയില്ലേ? ഗ്ലേഡിയോൺ ആണ്‌ ചോദിച്ചത്‌. ജോ ഒരു മൂളലിൻ ഉത്തരം ഒതുക്കി. മൂന്നുപേരും ഒരുമിച്ചാണ് പ്രഭാത ഭക്ഷണം കഴിച്ചത്. അതിനുശേഷം മൂവരും ഫ്രാങ്കിന്റെ റൂമിലേക്കാണ് പോയത്. ജോയ്‌ക്കു പാരിഫ്രാന്തി മാറിയിട്ടില്ലായിരുന്നു അപ്പോളും. രാത്രിയിലെ സംഭവങ്ങൾ കൂട്ടുകാരോട് പറയണോ വേണ്ടയോ എന്നുള്ള ശങ്കയിൽ ആയിരുന്നു ജോ. അവസാനം പറയണ്ട എന്നുള്ള തീരുമാനത്തിൽ എത്തി. ഫ്രാങ്കിന്റെ കട്ടിലിലേക്ക് കോട്ടയുടെ ബ്ലൂ പ്രിന്റ് എടുത്തു വെച്ചു. മൂവരും അതിലേക്കു തന്നെ കുറച്ചു നേരം നോക്കി നിന്നു. ഫ്രാങ്ക് നേരത്തേ തന്നെ എല്ലാം നോക്കി മനസിലാക്കി വെച്ചിരുന്നു. ഫ്രാങ്ക് തന്റെ കീച്ചെയിനിലെ ലേസർ ലൈറ്റ് അടിച്ചു കാണിച്ചുകൊണ്ട് ഓരോന്നും വിശദീകരിക്കാൻ തുടങ്ങി. കിഴക്കു ഭാഗത്തുള്ള പ്രധാന കവാടം കടന്ന് ആദ്യം കാണുന്നത് കോര്‍ട്ട് യാര്‍ട് ആണ് കാണുന്നത്. കോര്‍ട്ട് യാര്‍ടിന്റെ നടുവിലൂടെ കരിങ്കല്‍ പാകിയ ഒരു വഴിയാണ് കോട്ടയിലേക്കുള്ളത്. രണ്ട് വശത്തും പുല്‍തകിടിയാണ്, അവിടിവിടെ മേപ്പിൾ മരങ്ങൾ കാണാം. വലത്തുവശത്തും ഒരു ചെറിയ കവാടം കാണാം അതു നദികരയിലേക്ക് ഇറങ്ങാനുള്ളതാണ്. കോട്ടയിലേക്ക് കയറിയാല്‍ ആദ്യം കാണുന്നത് പ്രധാന ലിവിങ് ഹാള്‍ ആണ്. ഹാളിന് രണ്ട് വശത്തുനിന്നും മുകളിലത്തെ നിലകളിലേക്ക് ഉള്ള നടകള്‍ കാണാം. വടക്ക് പടിഞ്ഞാറാണ് ഡൈനിങ്ങ് ഹാൾ. അതു കഴിഞ്ഞു അടുക്കളയും മറ്റും. വടക്ക് കിഴക്ക് ഗോപുരത്തിനോട് ചേര്‍ന്ന് ഒരു ഇടനാഴിയും കുറച്ച് മുറികളും കാണാം. ഇടനഴി ചെന്നവസാനിക്കുന്നത് ഒരു ഔട്ട് ഹൗസിലാണ്. തെക്ക് കിഴക്ക് ഗോപുരത്തില്‍ നിന്നും ബേസ്മെന്റിലേക്ക് ഉള്ള വഴി. ഇടത് വശത്ത് കൂടുതലും റൂമുകളാണ്. ബേയിസ്മെന്റിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ പൂര്‍ണമല്ല. അതിനാല്‍ ബ്ളൂപ്രിന്റ് കോപ്പി മാറ്റിവെച്ച് കോട്ട ചുറ്റി കാണാന്‍ തീരുമാനിച്ചു.

ജോയുടെ മനസില്‍ തലേ രാത്രിയിലെ സംഭവങ്ങള്‍ ആണ്. വാച്ച്മാനോട് തന്നെ ചോദിച്ചറിയണം, ജോ തീരുമാനിച്ചു. മൂന്നുപേരും കൂടി ഗവേഷണ കാര്യങ്ങളെ കുറിച്ച് വാച്ചുമാനുമായി സംസാരിച്ചു. കോട്ടയെ കുറിച്ച് കൂടുതൽ അറിയുകയെന്നതായിരുന്നു അവരുടെ ഉദ്ദേശം. കൂട്ടത്തിൽ ജോ ഔട്ട് ഹൗസിനെ കുറിച്ച് ചോദിച്ചു. വാച്ച്മാന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു, ഈ കോട്ടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ഫാമിലി ആയിരുന്നു അവിടെ താമസിച്ചിരുന്നത്. തലമുറകളായി അവർ തന്നെയാണ് അവിടെ താമസിച്ചു പോന്നിരുന്നത്. വർഷങ്ങൾക്കു മുന്‍പ് ഇവിടെ കള്ളന്‍മാര്‍ കോട്ടയില്‍ കടന്നുകൂടി. ഇവിടുത്തെ നിലവറകളില്‍ സൂഷിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന നിധികള്‍ തേടി വന്നവരായിരുന്നു അവര്‍. അന്ന് ഔട്ട് ഹൗസില്‍ താമസിച്ചിരുന്നത്, ആന്‍ട്രുവും ഭാര്യ എമിലിയും അവരുടെ ഒരേ ഒരു മകള്‍ 5 വയസുള്ള ഇവയും ആയിരുന്നു. ഈ കോട്ടയിലുണ്ടായിരുന്നെവര്‍ക്കെല്ലാം പ്രയങ്കരിയായിരുന്നു ഇവ. നീല കണ്ണുകളും സ്വര്‍ണമുടിയും ഉള്ള സുന്ദരികുട്ടിയായിരുന്നു ഇവ. കോട്ട കൊള്ള അടിക്കാൻ വന്ന കള്ളന്മാർ ആന്‍ട്രുവിനെയും ഫാമിലിയ്യും ബന്ദികളാക്കി. കള്ളന്‍മാരുടെ ശ്രെമം വിഫലമവുകയും ആഡ്രുവിനെയും ഭാര്യയെയും വധിക്കുകയും കുട്ടിയെ ഔട്ട് ഹൗസിന്റെ നിലവറയില്‍ പൂട്ടിയിടുകയും ചെയ്തു. ശ്വാസം കിട്ടാതെ കുട്ടി മരിച്ചതിനുശേഷം ആണ് മറ്റുള്ളവര്‍ അറിഞ്ഞത്. പിന്നീട് ആരും അവിടെ താമസിച്ചിട്ടില്ല. അതിനു ശേഷം ആണ് നീവാഡ സ്റ്റേറ്റ് കോട്ട ഏറ്റെടുത്തത്. ഒരല്‍ഭുതം, ഔട്ട് ഹൗസിലെ കളിപ്പാട്ടങ്ങള്‍ക്കൊന്നും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നുമാത്രമല്ല എല്ലാം നല്ല വ്രിര്‍ത്തിയിലുമാണ് ഇരിക്കുന്നത്. ഇവിടെ ആരും ഒന്നും ചെയ്യാറില്ല എന്നതാണ് സത്യം………വാച്ച്മാന് എന്തോ പറയണമെന്നുണ്ടായിരുന്നു, ഒരു മൗനത്തിൽ ഒതുക്കിയിട്ട് വാച്ച് മാൻ തന്റെ ജോലികളിലേക്ക് തിരിഞ്ഞു.

അവർ മൂവരും റൂമിൽ തിരിച്ചെത്തി മൗനത്തിലായിരുന്നു. എന്തു ചെയ്യണം? ഗ്ലേഡിയോൺ ആണ്‌ ചോദിച്ചത്‌. ജോ മൗനം വെടിഞ്ഞ്, ‘കൊലചെയ്യപ്പെട്ട കുട്ടിയുടെ ആത്മാവ് ഇവിടെ ഉണ്ട്. അവളെ വരുതിയിൽ ആക്കുക വളരെ ബുദ്ധിമുട്ടാണ്’ ജോ പറഞ്ഞു നിർത്തി. ഫ്രാങ്കിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഇവ കൊലചെയ്യപെടുന്നതിനു മുൻപ് തന്നെ ഇവിടെ മോഷണ ശ്രെമം നടന്നിട്ടുണ്ട്. അവർക്കാർക്കും നിധി എടുക്കാൻ സാധിച്ചിരുന്നില്ല. എന്തായാലും രാത്രിയിൽ ഒരു ശ്രെമം നടത്തി നോക്കാം, ഫ്രാക് ആണ്‌ പറഞ്ഞത്‌.

 

മൂവരും കോട്ട മുഴുവനും ചുറ്റിക്കറങ്ങി രാത്രി ആകുവാൻ വേണ്ടി കാത്തു. ജോലിക്കാർ എല്ലാം പോയി കഴിഞ്ഞപ്പോൾ അവർ മൂവരും ബേസ്‌മെന്റിലേക്കു ഇറങ്ങി. സമയം രാത്രി 9.30 ആയിട്ടുണ്ടാവും, കൂരാകൂരിട്ടുയിരുന്നു എല്ലായിടത്തും.

കൈലുള്ള എല്ലാ വിളക്കുകളും തെളിച്ചിട്ടും ഇരുട്ടിനെ അകറ്റാൻ സാധിച്ചില്ല.

പകൽ നടന്നു കണ്ടത് കൊണ്ട് ഏകദേശ ധാരണ ഉണ്ടായിരുന്നു. തപ്പിത്തടഞ്ഞു സ്വിച്ചുകൾ കണ്ടെത്തി ഓൺ ചെയ്തു. അടുത്തകാലത്താണ് വൈദ്ധുതീകരിച്ചതെന്നു തോന്നുന്നു. ചുവരിലെ പഴയ വിളക്കുകള്‍ എല്ലാം അവിടെതന്നെയുണ്ട്. നിലവറകളിലേക്കള്ള വാതിലുകള്‍ തിരയുകയായിരുന്നു മൂവരും. തടികൊണ്ട് നിർമിച്ചിരിക്കുന്ന വലിയ ഒരു ഡോർ അതിൽ ഇരുമ്പ് പട്ടകൊണ്ട് വലിയ സാക്ഷകള്‍ ഇട്ട് പൂട്ടിയിരിക്കുന്നു. വലിയ അണികൾ ആണ്‌ പൂട്ടായി ഉപയോഗിച്ചിരിക്കുന്നത്. ആണികൾ ഒരു ചങ്ങലയുമായി ബന്ധിച്ചിരിക്കുന്നു. ഫ്രാങ്ക് ആണികൾ വലിച്ചൂരി മാറ്റി. ഇരട്ടപാളികൾ ആണ്‌. പതുക്കെ തള്ളി നോക്കി. വാതിലുകൾക്കു യാതൊരു അനക്കവും ഇല്ല. എല്ലാവരും ശ്രെമിച്ചു നോക്കി ഫലമുണ്ടായില്ല.

അതിന്റെ മാസ്മരിക ഭംഗിക്കു പിന്നിലെ രഹസ്യങ്ങളും ഇപ്പോഴും ഏറെക്കുറെ അജ്ഞാതവുമാണ് പുറംലോകത്തിന് അന്യവുമാണ്, അത്രമാത്രം തന്ത്രപരമായാണ് നിർമാണം. വാതിലുകളുടെ പൂട്ടുകളെല്ലാം ആധുനികയെ വെല്ലുന്ന രീതിയിലാണ് ഉണ്ടിക്കിയിരിക്കുന്നത്. താക്കോല്‍ ഉപയോഗിച്ച് തുറക്കുന്ന വാതിലുകള്‍ ആകെയുള്ളത് കോട്ടയുടെ കമാനങ്ങളും, കോട്ടയുടെ പ്രധാന വാതിലും മാത്രം…… ജോ പുറകോട്ടു മാറിനിന്ന് വാതിലിനെ മൊത്തമായി വീക്ഷിച്ചു. ചില മൊട്ടുകൾ കാണാം വാതിലിൽ. ജോ വലത് വശത്തെ വാതിലിന്റെ നടുക്കുള്ള മൊട്ടിൽ പിടിച്ചു കുലുക്കി നോക്കി എന്നിട്ട് വലത് വശത്തേക്കു നീക്കി നോക്കിയപ്പോൾ അതിനകത്തൊരു പിടി കണ്ടു, അതിൽ പിടിച്ചു താഴത്തേക്കു താഴ്ത്തിയപ്പോൾ വലത് വശത്തെ വാതിൽ തുറന്നു. ഫ്രാങ്കിന്റെ കണ്ടെത്തലായിരുന്നു ‘ജോ’. മൂന്നാപതൊരാള്‍ ടീമിലേക്കുവരുന്നതില്‍ ഗ്ലാഡിയോണിന് എതിര്‍പ്പായിരുന്നു. ജോയുടെ സാങ്കേതിക മികവ് ഈ ഒാപ്പറേഷന് ആവശ്യമാണന്ന് ഫ്രാങ്കിനു അറിയാമായിരുന്നു. തന്റെ തീരുമാനം അന്വത്ഥമാകില്ല എന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.

അവര്‍ മൂവരും ഉള്ളില്‍ കടന്നതും വാതില്‍ താനെ അടഞ്ഞു. കൂരാകൂരിട്ട്, കാലാകാലങ്ങളായി അടഞ്ഞുകിടന്നതിന്‍റെ രൂക്ഷമണവും പൊടിയുടെയും സാന്നിത്യം അറിഞ്ഞുതുടങ്ങി വെള്ളം ഒഴുകുന്ന ശബ്ദം മറ്റു ശബ്ദ വീചികളെ മാറ്റി നിര്‍ത്തി. പൂര്‍ണ നിശബ്ദതയിലും ഒരു കുട്ടിയുടെ തേങ്ങല്‍ എങ്ങുനിന്നോ കേള്‍ക്കുന്നതു പോലെ ജോയ്ക്ക് തോന്നി. ഫ്രാക്ക് കൈയ്യിലുള്ള ടോര്‍ച്ച് തെളിയിച്ചു. അവരുടെ കൈയ്യിലുള്ള വെട്ടം ഒന്നും പോര അവിടുത്തെ ഇരുട്ടിനെ അകത്താന്‍. ഫ്രാങ്ക് സ്വിച്ച് തിരയുകയായിരുന്നു. പൊടുന്നനെ ഫ്രാക്കിന്റെ കൈയിക്കിട്ട് ശക്തമായ ഒരു അടി കിട്ടി. ടോര്‍ച്ച് തെറിച്ച് തറയില്‍ വീണുടഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മൂവര്‍ക്കും മനസിലായില്ല. ഗ്ലേഡിയോൺ തന്റെ കയ്യിലെ ടോര്‍ച്ചടിച്ച് ചുറ്റിനും നോക്കി ഒന്നും കണ്ടില്ല. ഫ്രാങ്ക് കൈയ്യും പിടിച്ചു നിലത്തു കുത്തിയിരുപ്പുണ്ട്. ഗ്ലാഡിയോൺ സ്വിച്ചിന്റെ അടുത്തേക്ക് ചെന്നു ടോർച്ചടിച്ചു നോക്കി ഷോക്കടിക്കാൻ ഒന്നും കണ്ടില്ല അവിടെ. പിന്നെ എന്തു സംഭവിച്ചു?. ഗ്ലാഡിയോൺ സ്വിച്ചിലേക്ക് കൈ നീട്ടിയതും ശക്തമായി നെജ്ജിനിട്ട് ഒരുചവിട്ട് കിട്ടി തെറിച്ച് എന്തിലോ ഇടിച്ച് തറയില്‍ വീണു. ഗ്ലാഡിയോണിന് നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ‘നിങ്ങള്‍ ഇവിടെ എന്തിന് വന്നു?’ ഒരു കുട്ടിയുടെ അട്ടഹസിച്ചുള്ള ചോദ്യം. കൂരിട്ടിലും ജ്വലിച്ചു നില്‍ക്കുന്ന രണ്ട് കണ്ണുകള്‍, ആ കണ്ണുകളില്‍ പ്രതികാരത്തിന്റെ അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു. ഭയം ഒട്ടുമില്ലാത്ത ഫ്രാന്‍കിന്റെയും ഗ്ലാഡിയോണിന്റെയും ഉള്ളില്‍ ഭയം ഉണര്‍ന്നു. ‘ഞങ്ങള്‍ പുരാവസ്തു ഗവേഷകര്‍ ആണ്,ഈ കോട്ടയെ കുറിച്ച് പഠിക്കാന്‍ വന്നവരാണ്. ഫ്രങ്ക് ആണ് മറുപടി പറഞ്ഞത്’. ‘അല്ല നിങ്ങള്‍ മറ്റ് ഉദ്ദേശത്തോടെയാണ് വന്നിരിക്കന്നത് അത് നടക്കില്ല’ വീണ്ടും കുട്ടിയുടെ ശബ്ദം വളരെ കഠിനമയിരുന്നു. ‘ഒന്നും നക്കില്ല, അതിന് ഞാന്‍ സമ്മതിക്കില്ല’

ജോ വാതില് ലകഷ്യമാക്കി ഒാടി, എവടെയോ ചെന്നിടിച്ച് തറയില്‍ വീണു. അവിടുന്ന് വീണ്ടും എഴുന്നേറ്റ് വാതില്‍ തപ്പി പിടിച്ചു. തുറക്കാന്‍ ശ്രമിക്കവേ ജോക്കും കിട്ടി ഒരെണ്ണം. ജോ ഭയന്നു വിറക്കാന്‍ തുടങ്ങി. തന്റെ കഴുത്തിലെ കൊന്തയില്‍ മുറുകെ പിടിച്ചു. എങ്ങനെയും പുറത്തു കടക്കാന്‍ ശ്രമിച്ചു. പക്ഷേ മറ്റു രണ്ടു പേര്‍ക്കും പിന്‍മാറാന്‍ താല്‍പര്യം ഇല്ലായിരുന്നു. ഫ്രാങ്ക് വീണ്ടും സ്വിച്ച് ലക്ഷ്യമാക്കി നീങ്ങി, അവിടെ ഉണ്ടായിരുന്ന എല്ലാ സ്വിച്ചുകളും ഓണാക്കി.

പ്രതീഷിച്ചതുപോലെ ആക്രമണം ഉണ്ടായില്ല. എങ്കിലും ഓരോ ചലനങ്ങളും സസൂഷ്മം നിരീക്ഷിച്ചിരുന്നു. അത്യാവശ്യം പ്രകാശം പരന്നു. വലിയ ഒരു ഹാള്‍, ജോഡികളായ തൂണുകൾ ആണ്‌ ഹാളിനെ മനോഹരമാക്കിയിരിക്കുന്നത്. ഭിത്തികളിള്‍ അതി മനോഹരങ്ങളായ ചിത്രപണികള്‍ കാണാം. വലതു വശത്തു കൂടി ഒരു ചെറിയ വെള്ളച്ചാട്ടം രൂപീകരിച്ചിരിക്കുന്നു. ട്രക്കീനദിയില്‍ നിന്നും തുരങ്കം സ്ഥാപിച്ച് കൊണ്ടുവന്നിരിക്കുന്ന വെള്ളമാണ്. തിരിച്ച് നദിയിലേക്ക് തന്നെ പോകുന്നു. തികച്ചും ഗുരുത്താകര്‍ഷണബലം കൊണ്ട് നിര്‍മിച്ചിരിക്കുന്നതാണ്, ഫ്രങ്കിന് അഛന്‍ പറഞ്ഞ ഒാര്‍മ വന്നു. അതേസമയം ഗ്ലാഡിയോണും ജോയും കൂടി ഏതറയിലാവും നിധിയെന്നത് തിരയുകയായിരുന്നു.

ജോ സസൂഷ്മം എല്ലാം പരിശോധിച്ചു. ഓരോ വാതിലുകളും പരിസരങ്ങളും നല്ലതുപോലെ നിരീക്ഷിച്ചു. നാലുവാതിലുകളിൽ ഒരെണ്ണം മാത്രം വ്യത്യസ്തമായിരുന്നു. ‘നമ്മൾ തേടുന്ന വാതിൽ ഇത് തന്നെ ആവും’ ജോ പറഞ്ഞു. ”ഇത് തുറക്കാന്‍ ശ്രെമിച്ചവരൊക്കെ മരണപെട്ടിട്ടുണ്ട്” ജോയുടെ മനസില്‍ മുഴുവന്‍ ചിന്ത അതായിരുന്നു. അതിനുള്ള കാരണം ആദ്യം കണ്ടെത്തണം. അതിനുശേഷം മതി തുറക്കാന്‍ ശ്രെമിക്കുന്നത്. ജോ രണ്ട് പേരുമായി സംസാരിച്ചു. പൊടുന്നനെ അവടുത്തെ ലൈറ്റ്കള്‍ ഒാഫായി. ‘ഇവിന്ന് പോകാനല്ലേ നിങ്ങളോട് പറഞ്ഞത്’ അതൊരലര്‍ച്ച ആയിരുന്നു. ‘നിങ്ങള്‍ക്ക് ജീവനോടെ പോകാനുള്ള അവസരം ഞാന്‍ തന്നു ഇനിയത് ഉണ്ടാവില്ല’. ജോ തന്റെ കൊന്തയിലെ കുരിശില്‍ മുറുകെ പിടിച്ചു മറ്റു രണ്ട് പേരെയും തന്നോട് ചേര്‍ത്ത് നിര്‍ത്തി. ആ സുന്ദരമായ നീല കണ്ണുകളിലെ ജ്വലനം ആ കണ്ണുകളെ ഭയാനകം ആക്കി. ‘ഞങ്ങള്‍ ഈ കോട്ടയുടെ വാസ്തുവിദ്ധ്യയെ കുറിച്ച് പഠിക്കാന്‍ വന്നവരാണ് ‘- ജോ ആണ് പറഞ്ഞത്. ഒരു അട്ടഹാസമായിരുന്നു മറുപടി. പഠിക്കാനായിരുന്നെങ്കില്‍ പകല്‍ നിങ്ങള്‍ എന്ത്കൊണ്ട് വന്നില്ല? മറുചോദ്യത്തില്‍ മൂവരും ഒന്നു പരുങ്ങി. എങ്കിലും ഫ്രാങ്ക് വിട്ടുകൊടുത്തില്ല, യാത്രാക്ഷീണം കൊണ്ടാണ് ഞങ്ങള്‍ പകല്‍ വരാതിരുന്നത്. ‘നിങ്ങള്‍ക്ക് ജീവനോടെ പോകാനുള്ള സമയം കഴിഞ്ഞു’, ഇവയുട ആത്മാവ് വളരെ ശക്തയായിരുന്നു. രാത്രി വൈകുന്തോറും ആത്മാക്കള്‍ക്ക് ശക്തി കൂടുത്തേയുള്ളൂയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മൂവരുടെയും പിന്‍മാറ്റം വളരെ പെട്ടന്നായിരുന്നു. മൂവരും വാതിലിന്റെ ദിശയിലേക്ക് ഒാടി. എവിടെയൊക്കെയോ ഇടിച്ചുവീണും തട്ടിയുമാണ് മൂവരും വാതിലില്‍ എത്തിയത്. വാതിലുകള്‍ തുറക്കാന്‍ ഉള്ള ശ്രെമം വിഫലം ആയിരുന്നു. ഇവയുടെ അക്രമണം വളരെ വലുതായിരുന്നു. മൂന്നുപേര്‍ക്കും തലങ്ങിനും വിലങ്ങിനും കിട്ടി. ഇതിനിടയില്‍ ജോ എങ്ങിനെയോ വാതില്‍ തുറന്നു. മൂന്നുപേരും വെളിയില്‍ ഇറങ്ങി വാതില്‍ അടച്ചു കുറ്റിയിട്ടു. മൂന്നുപേരുടെയും ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. ആരും കൂടുതല്‍ ഒന്നും സംസാരിക്കാതെ രാവിലെ കാണാം എന്നു പറഞ്ഞ് പിരിഞ്ഞു.

 

രാവിലെ എഴുന്നേറ്റിട്ടും മൂന്നുപേരുടെയും മുഖത്ത് മ്ളാനത പ്രകടമായിരുന്നു. മൂവർക്കും നല്ലതുപോലെ പരിക്കുണ്ട്. ‘നമ്മുക്ക് മറ്റെന്തിങ്കിലും വഴി തേടാം’ ഫ്രാങ്ക് മൗനം വെടിഞ്ഞു. നിങ്ങള്‍ ഇത് കണ്ടോ? ഇതെനിക്ക് നിലവറയുടെ വാതിക്കല്‍ നിന്നും കിട്ടിയതാണ്. ചെറിയ സൂചികള്‍ ആയിരുന്നു അവ. ഈ സൂചികള്‍ തന്നെയാവാം മുന്‍പ് വന്നിട്ടുള്ളവരുടെ മരണത്തിന് ഇടയാക്കിയത്. ഇത് എവിടെ നിന്നും വന്നു എന്ന് കണ്ട് പിടിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ സാധിക്കൂ. ‘അതിനെക്കാള്‍ ക്ളേശകരമായ മറ്റൊന്ന് ഉണ്ടല്ലോ അവിടെ’ ഗ്ലാഡിയോൺ ആണ് ചോദിച്ചത്. നമ്മുക്ക് പകല്‍ സമയത്ത് ശ്രെമിച്ച് നോക്കിയാലോ, കാരണം പകല്‍ സമയത്ത് ആത്മാക്കളുടെ ശക്തി വളരെ കുറവായിരിക്കും, സൂര്യന്റെ വെളിച്ചത്തില്‍ ആത്മക്കള്‍ക്ക് ശക്തിയില്ല. പാരാ സൈക്കോളജിയില്‍ പ്രാവീണ്യം ഉള്ള ജോ തന്നെയാണ് പറഞ്ഞത്.

എന്നിട്ട് അതിനുള്ള ശാസ്ത്രീയ വിശദീകരണം ജോ നല്‍കി.

പാര സൈക്കോളജിയില്‍ പ്രാവീണ്യം നേടിയിട്ടുള്ളവര്‍ക്ക് ഇതൊരു വിഷയമേ അല്ല. കാരണം ആത്മാവിനെ തൊട്ടറിയുവാന്‍ സാധിക്കുമെങ്കില്‍, മനുഷ്യനും ആത്മാവും തമ്മിലുള്ള ഏകീകരണത്തില്‍ എന്ത് അല്‍ഭുതവും സംഭവിക്കാമെന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്. ആദ്യം നമ്മുക്ക് ഈ സൂചികളെ കുറിച്ചാണ് അറിയേണ്ടത്. ഈ സൂചികള്‍ ആയിരിക്കും മുന്‍പ് വന്നിട്ടുള്ളവരുടെ മരണത്തിന് ഇടയാക്കിയത്. ഈ സമയമാണ് വാച്ച്മാന്‍ അങ്ങോട്ട് കടന്നുവന്നത്. മൂവരോടുമായി വാച്ച്മാന്‍ ചോദിച്ചു ‘എങ്ങനെ ഉണ്ടായിരുന്നു തലേരാത്രി’. കളിയാക്കിയുള്ള ചോദ്യം ആണന്ന് മൂവര്‍ക്കും മനസിലായി. ആരും മറുപടി പറഞ്ഞില്ല. ‘രാത്രി സമയങ്ങളിള്‍ പുറത്തിറങ്ങാതെ നോക്കുക’ വാച്ച്മാന്‍ വീണ്ടും പറഞ്ഞു. മൂവരും പ്രഭാത ഭക്ഷണം കഴിച്ച് ഗവേഷണ സാധനങ്ങള്‍ എടുത്ത് ബേസ്മെന്റിലേക്ക് പോയി.

 

മൂവരും അധികം ബുദ്ധിമുട്ടാതെ തന്നെ നിലവറകളുള്ള ഹാളിലെത്തി. ‘ നമ്മുക്ക് രണ്ടുപേര്‍ക്കും കൂടി ഈ വെള്ളചാലിനെ കുറിച്ച് പഠിക്കാം വാച്ച്മാന്‍ വരുകയാണങ്കില്‍ സംശയം തോന്നണ്ട’ ഫ്രാങ്ക് ഗ്ലാഡിയോണിനോട് പറഞ്ഞു. ‘ശരിയാണ്, ഞാന്‍ ഈ സൂചിയുടെ ഉറവിടം കണ്ടുപിടിക്കാം’ ജോ തന്റെ ഭൂതകണ്ണാടിയും ഹെഡ് ലൈറ്റുമായി നിലവറകളുടെ അടുത്തേക്ക് പോയി. തന്റെ ജോലിയില്‍ മുഴുകി. ഗ്ലാഡിയോൺ ;- ഫ്രാങ്ക്, ഈ തുരങ്കം എവിടെ നിന്നാണ് തുടക്കം എന്നു കണ്ടുപിടിച്ചാല്‍ ഒരുപക്ഷേ അതു വഴി അറയിലേക്കു എത്തിചേരാന്‍ സാധിക്കില്ലേ?. ഫ്രാങ്ക്;-‘താങ്കള്‍ പറയുന്നത് ശെരിയായിരിക്കാം, പക്ഷേ നമ്മുക്ക് 6 ദിവസം കൂടിയേ ഇവിടെ നില്‍ക്കാന്‍ അനുവാദം ഉള്ളൂ’. അതിനുള്ളില്‍ ഈ ഭാരിച്ച ജോലി തീരില്ല.

ഗ്ലാഡിയോൺ ;- ‘ട്രക്കീ നദിയില്‍ നിന്നും കയറാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ.

ഫ്രാങ്ക്;-അത് നമ്മുക്ക് പിന്നീട് ആലോചിക്കാം, ഇപ്പോള്‍ ഈ വഴി കയറുന്നതിനെ കുറിച്ച് ആലോചിക്കാം. അപ്പോഴാണ് ജോ മറ്റു രണ്ടു പേരെയും അറയുടെ വാതിലിനരികിലേക്ക് വിളിച്ചത്. രണ്ടു പേരും പെട്ടന്ന് തന്നെ അങ്ങോട്ട് ചെന്നു. വാതിലില്‍ പിടിപ്പിച്ചിരിക്കുന്ന ാാചെറിയ ബ്രാസ് ഡിസ്കിലെ സുഷിരങ്ങള്‍ ഭൂതകണ്ണാടി വെച്ച് പരിശോധിക്കുകയായിന്നു ആ സമയം ജോ. നിങ്ങള്‍ ഇതുകണ്ടോ, ഈ സുഷിരങ്ങളിലാണ് സൂചികളിരിക്കുന്നത്. ഈ വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ സൂചികള്‍ ശരവേഗതയില്‍ പുറത്ത് വരും. ഇതിന്‍റെ പ്രവര്‍ത്തനം നിര്‍വീര്യമാക്കണം, എന്നിട്ടേ വാതില്‍ തുറക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ സാധിക്കൂ. ജോ തന്റെ ജോലിയില്‍ പൂര്‍ണമായും മുഴുകി. എങ്ങനെ എങ്കിലും വാതിലുകളുടെ സൂത്രപണി കണ്ടുപിടിക്കണം. വാതിലുകളുടെ രൂപകല്‍പന തന്നെ മറ്റുള്ളവയില്‍ നിന്നും വ്യത്വസ്തവുമാണ്. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ മരണം ഉറപ്പാണ്. ഏതാണ്ട് ഒരു ധാരണ ഉണ്ട് ജോയ്ക്ക്, എവിടുന്ന്? എങ്ങനെ? അതാണ് കണ്ടുപിടിക്കേണ്ടത്. ജോയുടെ തിരച്ചിലില്‍ വാതിലിന് അടുത്തു തന്നെ ഒരു അക്കപൂട്ട് ശ്രെദ്ധയില്‍ പെട്ടു, നാല് നമ്പറുകള്‍ ഉണ്ട്. വാതിലും ഇതുമായി ബന്ധമുണ്ട് എന്ന നിഗമനത്തില്‍ തന്നെ എത്തി. ജോയുടെ മുഖത്ത് നിരാശ പടര്‍ന്നിരുന്നു. എങ്കിലും അത് മറച്ച് വെച്ച് തന്റെ ശ്രെമങ്ങളില്‍ മുഴുകി.

 

ഈ സമയം വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാച്ച്മാന്‍ ആയിരിക്കണം. ഫ്രാങ്ക് പോയി വാതില്‍ തുറന്നു. പ്രതീക്ഷിച്ചതുപോലെതന്നെ വാച്ച്മാന്‍ ആയിരുന്നു. നിങ്ങള്‍ ഇവിടെ എന്ത് എടുക്കുകയാണ്?, ഇങ്ങോട്ട് വരുന്നതിന് മുന്‍പ് എന്നോട് പറയാതിരുന്നത് എന്ത് കൊണ്ടാണ്?, വാച്ച്മാനില്‍ നിന്നും ഈ ചോദ്യം പ്രതിക്ഷിച്ചിരുന്നത് കൊണ്ട് ഉത്തരവും വളരെ പെട്ടന്നായിരുന്നു. ‘ഞങ്ങള്‍ ഈ ഭിത്തിയിലെ ചിത്രകലകളെ കുറിച്ച് പഠിക്കുകയാണ്, തങ്കളെ തിരക്കിയിരുന്നു പക്ഷേ കണ്ടില്ല’. വാച്ച്മാന്‍ അത്ര വിശ്വസിച്ചില്ലന്ന് മുഖഭാവത്തില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളൂ. ‘ഈ കോട്ടയുടെ തന്ത്രപ്രധാനമായ ഒരിടമാണ് ഇത്……. ‘ വാച്ച്മാന്‍ പറഞ്ഞു നിര്‍ത്തി. ജിയോളജിക്കല്‍ സര്‍വ്വേയുടെ കീഴിലാണങ്കിലും അറകളുടെ പൂര്‍ണാധികാരം ഇപ്പോഴും തായ്ഉടമകള്‍ക്ക് തന്നെ. ഒന്നര നൂറ്റാണ്ടായി അറകള്‍ തുറന്നിട്ടില്ല, അറകള്‍ തുറക്കാന്‍ അറിയാവുന്നവര്‍ ആരും ഇല്ല എന്നതാണ് സത്യം. വാച്ച്മാന്‍ വിശദീകരിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ ജോ പറഞ്ഞു ‘എനിക്ക് റെനോവരെ പോകാനുണ്ട്, ഇന്നത്തെ പരിപാടികള്‍ നിര്‍ത്താം’. അങ്ങനെ എല്ലാവരും വെളിയില്‍ ഇറങ്ങി.

അവരവരുടെ മുറികളില്‍ പോയി ഫ്രെഷായി ഡൈനിങ് ഹാളിള്‍ വന്നു. ആഹാരം കഴിക്കുന്നതിടയില്‍ ഫ്രാങ്ക് ജോയോട് ചോദിച്ചു, എന്തിനാണ് ഇപ്പോള്‍ റെനോക്ക് പോകുന്നത്?. ചെറിയ ഒരു ഷോപ്പിങ്, വിശധമായി പിന്നീട് പറയാം, നിങ്ങള്‍ വരുന്നോ? അവസാനം മൂന്നുപേരും കൂടി പോകാന്‍ തീരുമാനിച്ചു. ഇതുവരെയുള്ള ഒാപ്പറേഷന്‍ പുരോഗതിയെ കുറിച്ച് ചര്‍ച്ചയും ആകാം. ഇവടെയിരുന്ന് സംസാരിക്കുന്നതിനെക്കാളും വളരെ നല്ലത് അതുതന്നെയായിരിക്കും.

 

ഉച്ചതിരിഞ്ഞ് മൂവരും കൂടി റെനോയ്ക്ക് പോയി. റെനോ ചെറിയ ഒരു നഗരം ആണ്. പോകുന്ന വഴിക്ക് മൂവരും മൗനത്തിലായിരുന്നു. ഇവിടെ വന്നിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് മൂന്നുപേരും. നേരിയ പ്രതീക്ഷയുള്ളത് ജോയ്ക്ക് മാത്രമാണ്. ഗ്ളാഡിയോണ്‍ തന്റെ നിരാശ മറച്ച് വെച്ചില്ല. ‘നമ്മുക്ക് വാതില്‍ പൊളിക്കാം’. ജോ അതിനെ എതിര്‍ത്തു, വാതില്‍ പൊളിച്ചാല്‍ പെട്ടന്ന് തന്നെ നമ്മളെ തിരിച്ചറിയും അതുതന്നെയും അല്ല അപകടങ്ങളും സംഭവിക്കാം, നമ്മളെ പിടികൂടാനും എളുപ്പമാണ്. ഫ്രാങ്കും ജോയെ അനുകൂലിച്ചു. തുറക്കുന്നത് എങ്ങനെയും കണ്ടുപിടിക്കാം എന്നുതന്നെയാണ് എന്റെ വിശ്വാസം. വളരെ സ്വകാര്യമായ അക്കപൂട്ടുകള്‍ ആണ്. അത് കണ്ട് പിടിക്കുക എന്നത് അത്യന്തം ദുഷ്ക്കരവും ആണ്. രാത്രിയില്‍ അറക്കുള്ളില്‍ പ്രവേശിക്കുന്നത് ആണ് ഉത്തമം. അതിനുള്ള തടസങ്ങള്‍ മാറ്റേണ്ടത് ആണ് പ്രധാനം………….

ജോ കുട്ടുകള്‍ക്കുള്ള ടോയിസ് കടയില്‍ വണ്ടി നിര്‍ത്തി. ഫ്രാങ്കും ഗ്ളാഡിയോണും ഒന്നും മനസിലാകാതെ പരസ്പരം നോക്കി. ജോ കടക്കുള്ളിലേക്ക് കയറി. അഞ്ജുവയസുള്ള പെണ്‍കുട്ടിക്കു വേണ്ട കളിപ്പാട്ടം വേണമെന്ന് സെയില്‍സ്മാനോട് ആവശ്യപ്പട്ടു. ഒരു ബേബി അന്നാബെല്ലും, ബാര്‍ബി ഗേള്‍ ഡോളും, മറ്റുചില കളിപ്പാട്ടങ്ങളും വാങ്ങി ജോ ബില്‍ കൊടുത്ത് വെളിയില്‍ വന്നു. ഫ്രാങ്കും ഗ്ളാഡിയോണും വെളിയില്‍ കണ്ടില്ല. ജോ സാധനങ്ങള്‍ വണ്ടിയില്‍ വെച്ചിട്ട് വണ്ടിയില്‍ തന്നെ മറ്റുള്ളവരെ കാത്തിരുന്നു. കുറച്ചുസമയത്തിന് ശേഷം അവര്‍ രണ്ടുപേരും തിരികെയെത്തി. വണ്ടിയില്‍ ഇരിക്കുന്ന കളിപ്പാട്ടങ്ങള്‍ കണ്ട് അവര്‍ ആശ്ചര്യപെട്ടു. എങ്കിലും അവര്‍ ഒന്നും ചോദിച്ചില്ല. അവര്‍ തിരകെ കോട്ടയിലേക്ക് മടങ്ങി. കോട്ടയില്‍ എത്തിയപ്പോള്‍, സാധനങ്ങള്‍ വണ്ടിയില്‍ തന്നെ ഇരിക്കട്ടേയെന്ന് ജോ പറഞ്ഞു.

 

സമയം രാത്രി ആയി. ജീവനക്കാര്‍ എല്ലാവരും അവരുടെ താമസസ്ഥലങ്ങളിലേക്ക് പോയി. ഫ്രാങ്കും ഗ്ലാഡിയോണും ജോയെ തിരക്കി വന്നു, രാത്രിയിൽ ഒന്നുകൂടി ശ്രെമിക്കാനായി. ജോ അപ്പോഴേക്കും കളിപ്പാട്ടങ്ങളുമായി ഔട്ടുഹൗസിലേക്ക് പോയികഴിഞ്ഞിരുന്നു. ജോ എവിടെ പോയി എന്നറിയാന്‍ സാധിച്ചില്ല. ജോ ഇല്ലാതെ അവര്‍ക്ക് അവര്‍ക്ക് അറയിലേക്കു പോകാനും ഭയം. (തുടരും)

2 Comments

Add a Comment
  1. ♥️♥️♥️

  2. Very interesting story. Pls continue

Leave a Reply

Your email address will not be published. Required fields are marked *