✮കൽക്കി࿐ (ഭാഗം – 33) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 313

…………

ഇതേ സമയം , വനത്തിൻ്റെ മറ്റൊരു ഭാഗത്ത് .

” ….. അമ്മേ ……… ”

കരണത്ത് അടിയേറ്റ വേദ ഒരു നിലവിളിയോടെ നിലത്തേയ്ക്ക് മറിഞ്ഞ് വീണു ……

” അപ്പൊ ……. ഈ ചതിക്ക് നീയും കൂട്ട് നിന്നു അല്ലേടി ….. അവളെ പിൻതിരിപ്പിക്കേണ്ടതിന് പകരം നീ , അതും ഒരു സാധാരണ മനുഷ്യൻ്റെ ഒപ്പം …. പറ അവൾ , അവൾ എങ്ങോട്ടാ പോയത് ? ”

അനന്തൻ്റെ ആ ദേഷ്യഭാവത്തിന് മുന്നിൽ വേദ ഭയന്ന് വിറയ്ച്ചു ……

” പറയെടി …… ”

അവൻ അതും പറഞ്ഞ് അവളെ നിലത്ത് നിന്ന് വലിച്ചെഴുന്നേൽപ്പിച്ചു ….

” അവർ …… അവൾ അയാൾക്കൊപ്പം വനം വിട്ട് പുറത്തേയ്ക്ക് പോകുന്നു എന്നാ പറഞ്ഞത് ….. ”

വേദ ഭയത്തോടെ പറഞ്ഞതും …

” ഇത്രയും നാൾ പൊന്നു പോലെ കൊണ്ട് നടന്നതിന് എൻ്റെ പെങ്ങൾ എനിക്ക് തന്ന സമ്മാനം കണ്ടില്ലേ ….. ? അവൾ , നാഗമാണിക്യം സംരക്ഷിക്കേണ്ട കന്യകയായ അവൾ കേവലം ഒരു മനുഷ്യൻ്റെ ഒപ്പം … എല്ലാവരും എല്ലാ ഭാഗത്തും അന്വേഷിക്കണം വേഗം ….. അവളെ അവളെ ഇവിടെ എത്തിക്കണം . പിന്നെ അവൻ , അവനെ അവളുടെ മുന്നിലിട്ട് തന്നെ എനിക്ക് തീർക്കണം , മ് പോ …… ”

അനന്തൻ ദേഷ്യത്തോടെ ആക്രോശിച്ചതും നാഗ വംശജർ അവരെ തിരഞ്ഞിറങ്ങി പല വഴിക്ക് .

………

ഇതേ സമയം , ആ ഗുഹയ്ക്കുള്ളിൽ …….

കേവലം അറിവിനു വേണ്ടി മാത്രം , ഒപ്പം ഈ വിദ്യകൾ കാലമറ്റ് പോകരുതെന്ന ഒറ്റക്കാരണത്തിൽ , ഒരിക്കലും ജീവിതത്തിൽ ഉപയോഗിക്കരുത് എന്ന നിബന്ധനയിൽ ചെയ്ത സത്യത്തിൽ ചില ഗുരുക്കന്മാർ നല്ല വിദ്യകൾക്കൊപ്പം അവന് പകർന്ന് നൽകിയ ചില ശക്തിയേറിയ നീചവിദ്യകളും കൈമാറാനായി ഏൽപിച്ച താളിയോലകളും .

താൻ അഭ്യസിച്ച ആ വിദ്യകൾ , താളിയോലയിൽ നിന്ന് വായിച്ച് മന:പാഠമാക്കിയ മന്ത്രങ്ങൾ . ഒരിക്കലും ജീവിതത്തിൽ പ്രയോഗിക്കാൻ പാടില്ലാത്ത ആ വിദ്യകൾ അവൻ പ്രയോഗിക്കാനൊരുങ്ങി , അവൾക്ക് വേണ്ടി , അവളെ വീണ്ടെടുക്കാനായി .

ചില ആഭിചാര മാന്ത്രിക താന്ത്രിക വിദ്യകൾ ഒപ്പം ചില ദുഷ്കർമങ്ങളും , മാർഗ്ഗമായിരുന്നില്ല ലക്ഷ്യം മാത്രമായിരുന്നു അവന് പ്രധാനം . അത് ചെയ്താലുണ്ടാകുന്ന അപകടങ്ങളും അനന്തരഫലങ്ങളും അവന് വ്യക്തമായി അറിയാമെങ്കിലും അവൻ അതുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു ……

ആ ഇരുൾ മൂടിയ ഗുഹയ്ക്കുള്ളിലാകെ തീപ്പന്തത്തിൽ നിന്നുള്ള പ്രകാശം വ്യാപിച്ചിരുന്നു …. എരിയുന്ന അഗ്നികുണ്ഡവും അതിന് മുന്നിലായി അവളുടെ ജീവനറ്റ ശരീരവും ……..
നിലത്തായി ഒരു കുഴി കുത്തി അതിൽ മരത്തിൻ്റെ ഇല താഴ്ത്തി വച്ചിരിക്കുന്നു , അതിൽ മുഴുവൻ ഏതോ മൃഗത്തിൻ്റെ ചുട് രക്തം നിറയ്ച്ച് വച്ചിരിക്കുകയാണ് ‘ അഗ്നികുണ്ഡത്തിൽ കിടന്ന് എന്തോ എരിയുകയാണ് , ഒപ്പം അതിൽ നിന്ന് വരുന്ന ദുർഗന്ധവും ……. ഒന്ന് പതറിയാൽ പിഴച്ച് പോയാൽ തീരാ ശാപമായി വന്ന് ഭവിക്കേണ്ടി വന്നേക്കാവുന്ന കർമ്മങ്ങൾ ‘

കണ്ണടയ്ച്ച് മന്ത്രങ്ങൾ ഉരുവിട്ടിരുന്ന ആത്രേയൻ പെട്ടെന്ന് യാന്ത്രികമായി കണ്ണുകൾ തുറന്നു ,

” ഇനി വേണ്ടത് അതാണ് ആ നാഗമാണിക്യം ….. ”

സ്വയം ഉരുവിട്ടുകൊണ്ട് അവൻ ആ ഗുഹ വിട്ട് പുറത്തേയ്ക്കിറങ്ങി . വേണി മുൻപ് പറഞ്ഞത് വച്ച് അവനാ കാവ് ലക്ഷ്യമാക്കി നടന്നു , കാളീയനെ തിരഞ്ഞ് , അവൻ്റെ പക്കലുള്ള നാഗമാണിക്യം കൈക്കലാക്കാനായി …..

13 Comments

Add a Comment
  1. എവിടെ ഞാൻ പണ്ട് വായിച്ച ഒരു കഥ ഉണ്ട് കോളേജ് ടീച്ചർ ആൻഡ് സ്റ്റുഡന്റ് ലോവേർസ് ആവുന്നത് ആ സ്റ്റോറിയുടെ നെയിം ആർക്കേലും അറിയാമോ

    1. ‘അകലെ’ എന്ന സ്റ്റോറി ആണോ ഉദ്ദേശിച്ചത് റാംബോയുടെ ?

  2. Spr bruh page kurch kooti ezhuthintararun

  3. അപരാജിതൻ❤️ waiting…
    ദേവാസുരൻ ❤️. Waiting
    കൽക്കി ❤️vichu മാത്രമാണ് അപ്ഡേറ്റ് ചെയ്യുന്നത്

    1. ആദിത്യഹൃദയം….

    2. Very good story and writing. This site many stories are pending. Nobody updating the reason. Still we are waiting.

  4. ❤️❤️❤️

  5. Ee site enik ishttapettathil no 1 ane thangalude ee kalikki njan ee kadhayod bayangara obsessed ane
    Valare nalla reethiyil past ayitt joint ayittund

    You’re a skillful person ♡

  6. ♥️♥️♥️♥️♥️♥️♥️

  7. Very good. Story linking very perfectly. Keep it up your writing skills. Thanks for a good part. Waiting for next part..

  8. SUPER BROO , SUPER ?✨✨✨

  9. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *