☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

Views : 16971

☠️കാളിയാനം കൊട്ടാരം☠️ 2

Author : ചാണക്യൻ

[ Previous Part ]

   
 
(കഥ ഇതുവരെ)

“നമുക്ക് നോക്കാ ഇച്ചാ….. വെയിറ്റ് മോനുസേ”

ജെനി അതു പറഞ്ഞു കഴിഞ്ഞതും അലക്സ്‌ അവളുടെ ടോപിന് വെളിയിലൂടെ അണിവയറിലേക്ക് മുഖം പൂഴ്ത്തിയിട്ട് ചുംബിച്ചു.

അസ്ഥാനത്തുള്ള അവന്റെ പ്രവർത്തിൽ ഞെട്ടി പോയ ജെനിഫർ അലക്സിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.

“ആഹ് വിടടി കോപ്പേ ”

അലക്സ്‌ വേദനയോടെ കണ്ണുകൾ ചിമ്മി.

“പിന്നല്ലാതെ സ്ഥലകാലബോധം ഇല്ലാതെയാണോ ഇച്ഛ ഇതൊക്കെ? പാർക്കിൽ ആണെന്നുള്ള ബോധം എങ്കിലും വേണ്ടേ?”

അവൾ ഒരു അധ്യാപികയെ പോലെ ശുണ്ഠിയോടെ പറഞ്ഞു.

“സോറി ജെനികുട്ടി ഇനി ഇത് ആവർത്തിക്കില്ല.”

“ഹ്മ്മ് അങ്ങനയാൽ മതി.”

പറഞ്ഞു തീർന്നതും ജെനി കൈ പിൻവലിച്ചു.

അവൾ പൊന്നാക്കിയ ചെവി തിരുമ്മിക്കൊണ്ട് പിണക്കത്തോടെ അലക്സ്‌ മുന്നിൽ നടന്നു.

പിന്നാലെ അവളും.

(തുടരുന്നു)
.
.
.
തിരികെ ഫ്ലാറ്റിലേക്ക് വരവേ അലക്സ് സമാധാനത്തോടെ ബുള്ളറ്റ് ഓടിച്ചു.

തന്റെ പ്രിയതമയുടെ സാന്നിധ്യം അവന് വല്ലാത്ത ആശ്വാസമാണ് നൽകിയത്.

അപ്പോഴും ജെനി അവന്റെ വയറിൽ കൈകൾ പിണച്ചു വച്ചു പുറം കാഴ്ചകൾ കാണുകയായിരുന്നു.

ബുള്ളറ്റിൽ ജെനിയുടെ ഒപ്പമുള്ള യാത്രയാണ് അലക്സിനു ഈ ലോകത്ത് ഏറ്റവും കൂടുതൽ അവിസ്മരണീയമായ മുഹൂർത്തം.

അവളുടെ സന്തോഷമാണ് എന്നും അവന് വലുത്.

എന്നും തന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കാൻ അവൾ കൂടെ വേണമെന്ന ഒറ്റ അഭിലാഷമേ തനിക്ക് ഈ ലോകത്തുള്ളൂ.

കാരണം അലക്സ് അവളെ അത്രയധികം സ്നേഹിക്കുന്നു.

Recent Stories

The Author

ചാണക്യൻ

54 Comments

  1. Ingane late akkalle bro 😒😒

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com