☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

ജെനിക്കുട്ടി, രക്തബന്ധത്തെക്കാളും സ്വത്തു വകകളെക്കാളും ഞാൻ വില കല്പിയ്ക്കുന്നത് നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ ഈ മിന്നിന്റെ പരിശുദ്ധിയിലാണ്…… മറ്റാരേക്കാളും ഈ അലക്സിനു പ്രിയം അവന്റെ പ്രിയതമയോട് തന്നെയാണ്…….അതിൽ ഒരു സംശയവും വേണ്ട.

ഇടർച്ചയോടെയാണ് അലക്സ് അത്‌ പറഞ്ഞു തീർത്തത്.

അവന്റെ മനോ വിഷമം ശ്രവിച്ചതും ജെനി പൊടുന്നനെ കരച്ചിൽ നിർത്തി അവന്റെ കവിളോരം തന്റെ നാസിക തുമ്പ് ചേർത്തു വച്ചു.

നിക്ക് അറിയാ ഇച്ച…… ഞാനെന്തൊക്കെയോ പൊട്ടത്തരം വിളിച്ചു പറഞ്ഞു……. ഇച്ഛനും സങ്കടമായല്ലേ സോറി.

അവൾ ക്ഷമാപണത്തോടെ അവനെ മുറുകെ പുണർന്നു.

ജെനിയുടെ ഗാഢമായ ആലിംഗനത്തിൽ അലക്സിനു പൊടുന്നനെ ശ്വാസം മുട്ടി.

എങ്കിലും അവനത് ആസ്വദിക്കുകയായിരുന്നു.

മതി വരുവോളം.

ജെനി എനിക്ക് നീ മാത്രേ ഉള്ളു……..ഐ ലവ് യൂ

അലക്സ് പറഞ്ഞു തീർന്നതും ജെനി അവന്റെ അധരങ്ങൾ സ്വന്തമാക്കിയതും ഒരുമിച്ചായിരുന്നു.

അവളുടെ ചെഞ്ചോടികളെ തന്റെ അധരങ്ങൾ ക്കൊണ്ട് പുണർന്ന് അവൻ ഉള്ളിലെ സങ്കടത്തെ ലഘൂകരിച്ചുകൊണ്ടിരുന്നു.

പരസ്പരം ചുണ്ടുകളിൽ ഒളിപ്പിച്ചു വച്ച മധു അവർ കവർന്നെടുത്തുക്കൊണ്ടിരുന്നു.

അത്‌ നുണഞ്ഞെടുത്തു.

പതിയെ അവർ ഒരുമിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.

അപ്പോഴും അലക്സ് ഒരു കുഞ്ഞിനെ പോലെ ജെനിയുടെ മാറിൽ മുഖം പൂഴ്ത്തി കിടക്കുകയായിരുന്നു.

രാത്രിയുടെ യാമങ്ങളിൽ അവനിൽ നിന്നുതിരുന്ന നിശ്വാസങ്ങളിളെ ഇളം ചൂടിൽ പുളകം കൊണ്ട് അവളും അവനിലേക്ക് ഒതുങ്ങിക്കൂടി.
.
.
.
.
അടുത്ത രണ്ടു ദിവസങ്ങൾ അവരെ സംബന്ധിച്ച് വിരസമായ ഒന്നായിരുന്നു.

എങ്കിലും അവർ അത്‌ തള്ളി നീക്കി.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.