☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

ഇങ്ങനൊരു പെണ്ണ്.

ഈറൻ നനവുള്ള മുടി മുന്നിലേക്ക് മെടഞ്ഞിട്ട് അവൾ ചായയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അലക്സിനെ ബാത്റൂമിലേക്ക് തള്ളി വിട്ടു.

ഡി കുളിപ്പിച്ച് താടി.

അലക്സ് ഡോറിന്റെ അവിടെ നിന്ന് കെഞ്ചി.

അയ്യടാ തന്നത്താൻ കുളിക്ക് ഇച്ചാ

അവൾ കലിപ്പോടെ ടവൽ അവന്റെ നേർക്ക് വലിച്ചെറിഞ്ഞു.

അതും പിടിച്ചുകൊണ്ടു കെറുവോടെ അവൻ ബാത്‌റൂമിലേക്ക് വലിഞ്ഞു.

നല്ലൊരു കുളിക്ക് ശേഷം ഒരു ടി ഷർട്ടും ലുങ്കിയും ഉടുത്തുകൊണ്ട് അവൻ പുറത്തേക്കിറങ്ങി.

അപ്പോഴും അവന്റെ മുടിയിഴകളിലൂടെ ജല കണങ്ങൾ മുഖത്തേക്ക് അനിയന്ത്രിതമായി ഇറ്റ് വീണു കൊണ്ടിരുന്നു..

എന്താ ഇച്ച ഇത്?

ഹാളിലേക്ക് വന്ന അലക്സിനെ കണ്ടു അവൾ മുഖം ചുളിച്ചു.

എന്താടി പെണ്ണെ?

കുളിച്ചു തല തോർത്താതെ ആണോ വരുന്നേ?

അവിടെ കസേരയിൽ വിശ്രമിച്ചിരുന്ന ടവൽ വലിച്ചെടുത്തു അവൾ അലക്സിനെ സോഫയിൽ നിർബന്ധിച്ചിരുത്തി.

ശേഷം അവന്റെ തല നന്നായി തോർത്തി തുടങ്ങി.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.