☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

ഹായ് കാസർഗോഡ് വരെ ബുള്ളറ്റ് യാത്ര, അടിപൊളി എന്റെ തക്കുടു ഇച്ചൻ.

അലക്സിന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ജെനി വല്ലാതെ ഉൾ പുളകം കൊണ്ടു.

പ്രസരിപ്പുള്ള ആ മുഖത്തേക്ക് രക്തം അരിച്ചെത്തി.

അലക്സിന്റെ ബുള്ളറ്റിൽ അവനോട് ഒട്ടിച്ചേർന്നിരുന്നുകൊണ്ട് ഈ ലോകം മൊത്തം ചുറ്റി കാണണമെന്നാണ് അവളുടെ കുഞ്ഞു മനസിലെ ആഗ്രഹം.

ബാങ്കിൽ ലീവ് വിളിച്ചു പറഞ്ഞു അവൾ അലക്സിനെ നോക്കി.

ഈ സമയം ശങ്കരച്ഛയെ വിളിച്ചു കാർ പറഞ്ഞു വിടേണ്ടെന്ന് പറയുന്ന തിരക്കിൽ ആയിരുന്നു അവൻ.

ഫോൺ വിളി കഴിഞ്ഞതും അലക്സ് അവളെയുംകൊണ്ട് ഡെയിനിങ് റൂമിലേക്ക് പോയി.

അത്താഴത്തിനു ശേഷം അവർ കട്ടിലിലേക്ക് മറിഞ്ഞു.
.
.
രാവിലെ തന്നെ ജെനി കുലുക്കി വിളിച്ചപ്പോഴാണ് അലക്സ് കണ്ണുകൾ തുറന്നത്.

ഈർഷ്യയോടെ കണ്ണുകൾ അമർത്തി തിരുമ്മിക്കൊണ്ട് അവൻ ചുറ്റും നോക്കി.

കണ്മുന്നിൽ വായിൽ ബ്രൂഷും വച്ചുകൊണ്ട് തന്നെ നോക്കുകയാണ് സഹധർമ്മിണി.

അവൻ മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി.

ക്ലോക്കിലേക്ക് വിരൽ ചൂണ്ടി കാണിച്ചുകൊണ്ട് ജെനി അവിടെ നിന്നും വാർഡ്രോബിൽ നിന്നും ധൃതിയിൽ ടവൽ പരതി തുടങ്ങി.

ഒരു നീളമുള്ള ടവൽ കിട്ടിയതും അവൾ അതു തോളിൽ ഇട്ടുകൊണ്ട് ബാത്‌റൂമിലേക്ക് നടന്നു.

നടത്തത്തിനിടയിലും ഇളകിയാടുന്ന പെണ്ണിന്റെ നിതംബഭംഗിയിൽ ആയിരുന്നു അവന്റെ കണ്ണുകൾ പതിഞ്ഞത്.

ഡോറിനടുത്തു എത്തിയപ്പോഴാണ് എന്തോ പറയാനായി ജെനി പൊടുന്നനെ വെട്ടി തിരിഞ്ഞത്.

കെട്ടിയോന്റെ നോട്ടം അസ്ഥാനത്ത് ആണെന്ന് തിരിച്ചറിഞ്ഞതും കണ്ണുകൾ കൂർപ്പിച്ചൊരു നോട്ടം അവന് കൈ മാറിക്കൊണ്ട് അവൾ ബാത്രൂമിലേക്ക് കയറി.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.