☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

ആരോടോ ഉള്ള വാശിക്കെന്ന പോലെ ആ വിളക്കുകളെല്ലാം തലങ്ങും വിലങ്ങും അവിടെ വലിച്ചെറിയപ്പെട്ടു.

മുഖത്തേക്ക് ഊക്കിൽ തട്ടി കയറുന്ന കാറ്റിനാൽ അസ്വസ്ഥത തോന്നിയതും കോപത്തിന് അടിമപ്പെട്ട ബ്രഹ്മദത്തൻ തിരുമേനി കണ്ണുകൾ പൂട്ടി വച്ചു സ്തംഭന മന്ത്രം ഉരുവിട്ടു.

പൊടുന്നനെ അവിടെ വീശിയിരുന്ന കാറ്റ് പിടിച്ചു നിർത്തിയ പോലെ നിശ്ചലമായി മാറി.

അറ ആകെ അലങ്കോലമാക്കപ്പെട്ടത് അദ്ദേഹത്തിലെ കോപത്തെ വീണ്ടും ഇരട്ടിപ്പിച്ചു.

നീ വീണ്ടും തിരികെ ഈ കാളിയാനത്തേക്ക് ആഗതനായി അല്ലെ നൂറ്റാണ്ടുകൾക്കിപ്പുറം…….. നമ്മുടെ ശക്തനായ എതിരാളിക്ക് ഈ ബ്രഹ്മദത്തൻ തിരുമേനിയുടെ വക സ്വാഗതാശംസകൾ…….കൊട്ടാരത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ എത്തി ചേർന്നവന് അൽപായുസ്സ് മാത്രം നാം നേരുന്നു…….മരണത്തെ തേടി വന്ന മൂഢാ…….നമ്മുടെ കൈകൾ കൊണ്ടാണ് നിന്റെ അന്ത്യം….…..കാത്തിരിക്കുവിൻ.

തിരുമേനിയുടെ അട്ടഹാസം കാളൂർ മനയിലാകെ പ്രകമ്പനം കൊണ്ടു.

പ്രതിനായകനും നായകനും അവസാനം ഒരേ മണ്ണിൽ.

കാത്തിരുന്നു കാണാം……എന്തു സംഭവിക്കുമെന്ന്?
.
.
.
.
ഈ സമയം അങ്ങ് ദൂരെ ബ്രഹ്മഗിരി മലനിരകളിലെ നിബിഢ വനത്തിൽ കുടി കൊള്ളുന്ന ഒരു യക്ഷിക്കാവ്.

അലക്സ് ആഗതനായ നിമിഷം യക്ഷിക്കാവിൽ വലിയൊരു മാരുതൻ ആഞ്ഞു വീശി.

പലയിടത്തും വൃക്ഷങ്ങളെ കടപുഴക്കി കൊണ്ട് അത്‌ പതിയെ കൊടുങ്കാറ്റിലേക്ക് പരകായം ചെയ്ത് സംഹാര താണ്ഡവമാടി.

ജീവികളുടെ ആവാസ വ്യവസ്ഥ നഷ്ട്ടപ്പെട്ടു.

യക്ഷിക്കാവിലേക്ക് ഒഴുകിയെത്തിയ ആ കാറ്റിൽ കാവിലെ ജീവി വർഗ്ഗങ്ങൾ പോലും വിറ പൂണ്ടു.

വൃക്ഷത്തലപ്പുകൾ തലങ്ങും വിലങ്ങും ആടിക്കൊണ്ടിരുന്നു.

യക്ഷിക്കാവിന്റെ മധ്യത്തിലായി ഒരു ദീർഘചതുരാകൃതിയിലുള്ള സ്തംഭം സ്ഥിതി ചെയ്യുന്നുണ്ട്.

അതിൽ മധ്യത്തിലായി യക്ഷിയമ്മയുടെ കൽ രൂപവും അതിന് ഇടം വലമായി മറ്റു രണ്ടു മൂർത്തികളുടെ രൂപവും സ്ഥിതി ചെയ്യുന്നുണ്ട്.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.