☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

എന്തൊക്കെയോ ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ആ ചുടു കണ്ണീർ അലക്സിന്റെ നെഞ്ചിലാണ് വന്നു പതിച്ചത്.

നെഞ്ചിൽ എന്തോ ഇറ്റ് വീഴുന്ന സ്പർശനം തിരിച്ചറിഞ്ഞതും അലക്സ് കണ്ണുകൾ തുറന്നു.

തന്നോട് ഒട്ടി പിടിച്ചു കിടക്കുന്ന പ്രിയതമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ് അവൻ കണ്ടത്.

ജെനി എന്തുപറ്റി?

അവൻ വെപ്രാളത്തോടെ അവളുടെ താടിയിൽ പിടിച്ചു ആ മുഖം ഉയർത്തി.

എന്തുപറ്റി എന്റെ പെണ്ണിന്?

അവൻ ചോദിച്ചു.

പകരം മുള ചീന്തും പോലുള്ള പൊട്ടി കരച്ചിലായിരുന്നു അവളുടെ മറുപടി.

അതു കണ്ടതും അവനും ആകെ വല്ലാതായി.

അവന്റെ നഗ്നമായ നെഞ്ചിൽ മുഖം അമർത്തി പിടിച്ചു അവൾ അലറി കരഞ്ഞു.

അലക്സ് അവളുടെ മുഖം പിടിച്ചുയർത്താൻ ശ്രമിച്ചതും അവൾ വാശിയോടെ  അവനിലേക്ക് ഒന്നു കൂടി അമർന്നുകൊണ്ട് കരച്ചിൽ തുടർന്നു.

അലക്സ് ഒന്നും മിണ്ടാതെ അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

കാരണം കരഞ്ഞു തുടങ്ങിയാൽ അതൊന്ന് തോരുന്ന വരെ അവൻ കാത്തിരിക്കും.

അപ്പോഴേ കരഞ്ഞതിന്റെ കാരണം എന്താണെന്ന് അവൾ പറഞ്ഞു തുടങ്ങൂ.

ജെനിയെ ഒന്നു കൂടി പുണർന്നുകൊണ്ട് അവളുടെ മൂർദ്ധാവിൽ അവൻ അമർത്തി ചുംബിച്ചു.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.