☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

അതിൽ അവളെന്തൊക്കെയോ പരീക്ഷങ്ങൾ നടത്തുന്നുണ്ട്.

ഇച്ച ഞാൻ കാളിയാനം കൊട്ടാരത്തെ കുറിച്ച് സ്റ്റഡി ചെയ്യുവായിരുന്നു.

എന്തിന്?

അലക്സ് വീണ്ടും ആ വാക്ക് കേട്ടതും ഈർഷ്യയോടെ മുഖം വെട്ടിച്ചു.

ശനിയാഴ്ച നമ്മൾ അവിടെ പോകുമ്പോൾ എന്തേലും ആ കൊട്ടാരത്തെ കുറിച്ച് അറിഞ്ഞിരിക്കണ്ടേ?അതുകൊണ്ടാ.

ഞാനെങ്ങും പോകുന്നില്ല.

അലക്സ് കട്ടായം പറഞ്ഞു.

അതു പറഞ്ഞാലെങ്ങനാ…… ഇതൊക്കെ ഒരു നിയോഗം ആണെന്ന് വിചാരിക്ക് ഇച്ചാ…… നമുക്ക് ഒന്ന് പോകാം അവിടെ വരെ……ഞാൻ ഇതുവരെ ഒരു കൊട്ടാരം കണ്ടിട്ടില്ല.

ഹ്മ്മ് ആലോചിക്കാം.

അവൻ ജെനി പറയുന്നത് കേട്ട് താല്പര്യമില്ലാത്തൊരു മറുപടി കൊടുത്തു

ഇച്ചൻ കുളിക്കുന്ന സമയം ഞാൻ കാളിയാനം കൊട്ടാരത്തെ കുറിച്ച് നെറ്റിൽ റിസർച്ച് ചെയ്യുവായിരുന്നു.

എന്നിട്ട്?

യൂട്യൂബിൽ ഒരു ഡോക്യൂമെന്ററി കണ്ടിരുന്നു കൊട്ടാരത്തെ കുറിച്ച്……അതിൽ പറയുന്നത് കൊട്ടാരത്തിന്റെ എൻട്രൻസിൽ തന്നെ ശ്രീബുദ്ധന്റെ പൗരാണികമായ ഒരു കൽ പ്രതിമയുണ്ടെന്ന്……ബിസി ഏതോ കാലഘട്ടത്തിൽ ആണ് പോലും ആ പ്രതിമ നിർമിച്ചതെന്ന്…….

പക്ഷെ കൊട്ടാരത്തിന് അത്രയും പഴക്കമുണ്ടോ?

പൊതുവെ കേരളത്തിന്റെ വസ്തുകലയിൽ തത്പരനായ അലക്സ് ഒരു ചോദ്യമെറിഞ്ഞു.

ഇല്ല ഇച്ചാ…….500 വർഷത്തെ പഴക്കമേയുള്ളു

ഹ്മ്മ്

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.