☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

കൊട്ടാരത്തെ കുറിച്ച് വല്ലാതെ excited ആയിരുന്നു അവൾ.

വെള്ളിയാഴ്ച ദിവസം ജോലിയൊക്കെ കഴിഞ്ഞ് അപാട്മെന്റിലെ ബാൽക്കണിയിലെ വഴിയോര കാഴ്ചകൾ കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു അവർ.

ജെനി വല്ലാതെ വാചാലയായിരുന്നു.

ഓരോ ദിവസങ്ങളിലെ വിശേഷങ്ങൾ പരസ്പരം അവർ തുറന്നു പറയുന്ന നിമിഷമായിരുന്നു അത്‌.

ഒളിവും മറയുമില്ലാത്ത എല്ലാ കാര്യങ്ങളും അവർ അന്നേരം പങ്കു വയ്ക്കാറുണ്ട്.

ഉറുമ്പിൻ കൂട്ടം പോലെ നിരങ്ങി നീങ്ങുന്ന ജനപ്രവാഹത്തിൽ ആയിരുന്നു അവരുടെ കണ്ണുകൾ.

ടൗണിന്റെ രാത്രി കാല സൗന്ദര്യത്തിൽ ആകൃഷ്ടരായ ജെനിയുടെയും അലക്സിന്റെയും കണ്ണുകൾ മഞ്ഞളിച്ചു.

ആകാശം മയക്കത്തിനായി കറുത്ത കരിമ്പടം പുതച്ചു തുടങ്ങിയതും ജെനി അലക്സിന്റെ മാറിലേക്ക് പയ്യെ ചുരുണ്ട് കൂടി.

ഇച്ച നാളെ പോണ്ടേ…… അവര് കാർ വിടുമെന്നല്ലേ പറഞ്ഞെ?

അവൾ എന്തോ ആലോചനയ്ക്കിടെ തലയുയർത്തി നോക്കി.

ഹ്മ്മ് പോണം.

മറുപടിയായി അവൻ പറഞ്ഞു.

ന്താ ഇച്ച ഒരു ഉഷാറില്ലാത്തെ?

ഒന്നുമില്ല ജെനി……..നമുക്ക് ബുള്ളറ്റിനു പോയാലോ?

സത്യായിട്ടും പോകുവോ?

അലക്സ് പറയുന്നത് കേട്ട് അവൾ ചാടിയെണീറ്റിരുന്നുകൊണ്ട് ചോദിച്ചു.

പോകാലോ….. ഒരു ഹണിമൂൺ ട്രിപ്പ്‌ എപ്പടി?

കണ്ണിറുക്കികൊണ്ടായിരുന്നു അലക്സിന്റെ ചോദ്യം.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.