☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

അവളുടെ ആക്രമണം മുഴുവൻ പല്ലുകൾ കേന്ദ്രീകരിച്ചു ആയതിനാൽ അത്‌ നേരിടാൻ അവൻ അശക്തനായിരുന്നു.

ജെനി നീട്ടി തന്ന പാന്റ്സും ഷർട്ടും വലിച്ചു കയറ്റി അവൻ ഹാളിലേക്ക് ചെന്നു.

അവിടെ ട്രാവൽ ബാഗും തയാറാക്കി വച്ചു അവൾ കാത്തിരിപ്പുണ്ടായിരുന്നു.

ഫോണും മറ്റു അനുബന്ധ വസ്തുക്കളും എടുത്തു വച്ചെന്ന് ഉറപ്പ് വരുത്തിയതും ബുള്ളറ്റിന്റെ ചാവിയുമെടുത്ത് അവർ പുറത്തേക്കിറങ്ങി.

അപാർട്മെന്റ് പൂട്ടിയ ശേഷം താക്കോൽ ബാഗിലിട്ട് അവർ നേരേ മുന്നിലേക്ക് നടന്നു.

ബാഗിന് ഭാരമുണ്ടായിരുന്നതിനാൽ അലക്സ് ആണ് അത്‌ കയ്യിലേന്തിയിരുന്നത്.

ആ കോറിഡോറിന്റെ മധ്യത്തിൽ എത്തിയതും ജെനി തിടുക്കപ്പെട്ട് ലിഫ്റ്റിന്റെ സ്വിച്ച് അമർത്തി.

അൽപ നിമിഷങ്ങൾ കഴിഞ്ഞതും ആ വാതായനങ്ങൾ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു.

ബാഗ് തോളത്തിട്ട് അലക്സ് ലിഫ്റ്റിലേക്ക് കയറി.

പിന്നാലെ ജെനിയും.

ഉള്ളിൽ കയറിയപാടെ ജെനി ഗ്രൗണ്ട് ഫ്ലോറിലേക്കുള്ള ബട്ടൺ അമർത്തി.

ഒരു കുഞ്ഞു മുരൾച്ചയോടെ ആ ലിഫ്റ്റ് അവരെയും ഉദരത്തിൽ വഹിച്ചുകൊണ്ട് അപാർട്മെന്റിന്റെ അടിയിലേക്കെത്തി.

ഡോർ തുറന്നതും അലക്സ് വണ്ടികൾ പാർക്ക്‌ ചെയ്‌യുന്ന ഏരിയയിലേക്ക് ധൃതിയിൽ നടന്നടുത്തു.

ഈ സമയം അവിടെ ജോഗിങ്ങിന് പോയ ആന്റിമാരുമായി കത്തിയടിയിൽ ആയിരുന്നു ജെനി അപ്പോൾ.

അലക്സ് ബുള്ളറ്റിന്റെ കിക്കർ ചിവിട്ടി ഓണാക്കി അവനെ ഒന്ന് മൂപ്പിച്ച ശേഷം പതിയെ മുന്നോട്ടേക്കെടുത്തു.

ജെനിക്ക് സമീപം കൊണ്ടു വന്നു ബുള്ളറ്റ് നിർത്തിയ ശേഷം അവൻ ആക്സിലേറ്റർ ഞെരിച്ചു കൊണ്ടിരിന്നു.

ബൈ ആന്റി.

അവിടുള്ളവരെ കൈ വീശി കാണിച്ച ശേഷം ജെനി അവന്റെ പിറകിൽ ചാടിക്കയറി.

ബുള്ളറ്റിന്റെ ഉറക്ക പിച്ചൊക്കെ മാറിയ ശേഷം അലക്സ് വണ്ടി മുന്നോട്ടേക്ക് എടുത്തു.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.