സഹയാത്രിക [ജോ] 116

പിറ്റേന്ന് രാവിലെ തന്നെ ഉമ്മറത്തേക്ക് ഓടിയിറങ്ങി, വിശാലമായ മുറ്റം കടന്ന് തുറന്നു കിടക്കുന്ന ഗേറ്റിന്റെ ഒരു പാളിയിലൂടെ എതിർവശത്തുള്ള ഒറ്റ നില വീട്ടിലേക്ക് അവൾ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. ഇന്നലെയാണ് ആ വീട്ടിൽ സ്വരൂപും അവന്റെ അമ്മ ശോഭയും രണ്ടു വയസ്സുകാരി അനിയത്തി സുരഭിയും താമസത്തിന് എത്തിയത്.

 

“ഇനിയീ അശ്രീകരത്തെയൊക്കെ കണ്ട് ഉണരണമല്ലോ ന്റെ ആദിനാരായണാ..” ആത്ത പുലമ്പുന്നത് കേട്ടു നിൽക്കുമ്പോൾ ഒരു നാടാർ കുടുംബത്തോടുള്ള അനിഷ്ടമാണ് ആ വാക്കിൽ തെളിഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല.

 

ഓർമകളുടെ ഏടുകളിൽ അവളാ വാക്കിനെ തിരഞ്ഞു.

 

“അശ്രീകരം!”

 

ആത്ത പുറത്തു പോകുന്ന സമയം പിന്നിൽ നിന്ന് വിളിക്കുമ്പോൾ, മൂവന്തിക്ക് മയങ്ങുമ്പോൾ, കിടക്കയിലിരുന്ന് കാലാട്ടുമ്പോൾ, പടിക്കെട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒക്കെയാ വാക്ക് അവളെ തേടിയെത്താറുണ്ട്. പെരിയപ്പായും പെരിയമ്മായും ചിറ്റപ്പായും ചിറ്റിയും അക്കാമാരും ഒന്നും അവളെ ശകാരിക്കാനോ സ്നേഹിക്കാനോ നിന്നിട്ടില്ല.

എന്നാൽ, അധികം സ്നേഹപ്രകടനങ്ങളൊന്നും കാണിക്കില്ലെങ്കിലും ആത്തയ്ക്ക് അവളെ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം ഇടയ്ക്ക് അശ്രീകരമെന്ന് വിളിച്ച് ശകാരിക്കുന്നതും.

 

ആ പ്രഭാതത്തിൽ ചെറിയൊരു സന്തോഷം അവളുടെയുള്ളിൽ തണുപ്പ് പടർത്തി.

“അപ്പോൾ രൂപനെയും ആത്തയ്ക്ക് ഇഷ്ടമാണ്!”

 

നോക്കി നിൽക്കെ വീടിന്റെ പടിയിൽ നിന്നും സ്വരൂപ്‌ കയ്യുയർത്തി കാണിച്ചു.

പൂനിലാവ് ഉദിച്ച മുഖത്തോടെ അവളും തിരികെ കയ്യുയർത്തി.

 

തലേന്നത്തെ വാശിയും പിണക്കവും അപ്പോഴേക്കും അവൾ മറന്നു പോയിരുന്നു. അവളവിടെ നിന്ന് മാറുന്നില്ല എന്ന് കണ്ടതും സ്വരൂപ്‌ ഓടി ഗേറ്റിന് അരികിൽ എത്തി. പിന്നെ അകത്തു കടക്കാൻ മടിച്ചു കൊണ്ട് അവളെ കൈ കാണിച്ചു വിളിച്ചു.

 

അഞ്ജലി പതിയെ തിരിഞ്ഞു നോക്കി.

 

ആരേലും ഉണ്ടോ?

വഴക്ക് പറയുമോ?

 

ഇല്ലെന്ന് കണ്ടതും അമാന്തിക്കാതെ ശരവേഗത്തിൽ അവനരികിൽ എത്തി.

 

“ദാ.. ഞാൻ അമ്മയോട് ചോയിച്ചു. അപ്പോൾ നിനക്ക് തന്നോളാൻ പറഞ്ഞു.” അത്ര തെളിച്ചമില്ലാത്ത മുഖഭാവത്തോടെ അവൻ തലേന്നത്തെ വാച്ച് അവൾക്ക് നേരെ നീട്ടി.

 

കുഞ്ഞിക്കണ്ണുകൾ വിടർന്നു.

 

തട്ടിപ്പറിക്കും പോലെ വാങ്ങാൻ മുന്നോട്ടാഞ്ഞെങ്കിലും ഒന്നറച്ചു നിന്നു.

 

“എടുത്തോ..” അവൻ വീണ്ടും പറഞ്ഞു.

 

നിധി കിട്ടിയ പോലെ അവളത് വാങ്ങി.

 

“പിന്നെ അമ്മ പറഞ്ഞു, ഗന്തറൻ പറക്കാൻ കൊണ്ടുപോവൂലാന്ന്.

ദുഷ്ടനാണെന്നും പറഞ്ഞു.”

 

“അയ്യോ!” അവളുടെ മുഖം വാടിപ്പോയി.

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.