സഹയാത്രിക [ജോ] 116

“മോളെ ഞാനിപ്പോ വിളിക്കാം. പേടിക്കാതെയിരിക്ക്‌. അവിടെ നമ്മുടെ പരിചയക്കാരുണ്ട്.”

 

അവൾ മൂളിയതും ഞാൻ കാൾ കട്ട് ചെയ്ത് ഷെറീനയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

 

ഓരോ റിങ്ങുകൾ കഴിയുന്നതിനനുസരിച്ച് നെഞ്ചിന്റെ പിടപ്പ് ഏറി വന്നു.

 

സ്വരൂപ്‌…

ഞങ്ങളുടെ രൂപൻ…

അവന്റെ ജീവന്റെ വിലയുണ്ട് വൈകുന്ന ഓരോ നിമിഷത്തിനും.

 

അവസാന ബെല്ലിന് മുന്നേ ആ കാൾ എടുക്കപ്പെട്ടു.

 

“ങ്ഹാ പറയ്.” അവൾ രാവിലത്തെ നീരസത്തിൽ തന്നെയാണെന്ന് എനിക്ക് തോന്നി.

 

“ഷെറീ… സ്വരൂപിന് ആക്സിഡന്റ്.. മെഡി കെയറിൽ ആണ്. പണം കെട്ടാതെ ഓപ്പറേഷൻ നടക്കില്ലെന്ന് പറയുവാ.. നീയൊന്ന് രഞ്ജിത്തേട്ടനെ വിളിക്കുമോ? ആ ചേട്ടൻ അവിടെ ഡോക്ടർ അല്ലെ..

ഫണ്ട്‌ ഉടനെ ട്രാൻസ്ഫർ ചെയ്തോളാം. വിശ്വസിക്കാവുന്ന വേറെയാരും ഇല്ലെടി.”

 

ഒരു നിമിഷം പടർന്ന മറുവശത്തെ അമ്പരപ്പ് എനിക്ക് ഊഹിക്കാമായിരുന്നു.

 

“ഞാൻ വിളിക്കാം…”

 

അവളത് പറഞ്ഞപ്പോഴാണ് എനിക്ക് ചെറിയൊരു ആശ്വാസം എങ്കിലും തോന്നിയത്. അവൾ പറഞ്ഞാൽ ഡോക്ടർ രഞ്ജിത്തിന് നിഷേധിക്കാനാകില്ലെന്ന് അറിയാം. അവളയാളുടെ ബലഹീനതയായിട്ട് വർഷം രണ്ടു കഴിഞ്ഞു.

 

സുരഭിയെ വീണ്ടും വിളിക്കുമ്പോൾ അവളെന്റെ കാൾ കാത്തിരുന്നത് പോലെ എടുത്തു.

 

“പൈസ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്. അവിടെ രഞ്ജിത്ത് എന്നൊരു ഡോക്ടർ ഉണ്ട്. ആ ചേട്ടൻ വഴി പേ ചെയ്തോളാം. ഓപ്പറേഷൻ ഉടനെ നടക്കും.

അവന്.. അവനൊന്നും സംഭവിക്കില്ല.”

 

ഞാനെന്നെ വിശ്വസിപ്പിക്കാൻ കൂടിയാണ് അവസാന വാചകം പറഞ്ഞത്.

 

“ചേച്ചി ഇങ്ങോട്ടൊന്നു വരുവോ.. ഇവിടെ അമ്മയും ഞാനും മാത്രം.. എനിക്കൊന്നും അറിഞ്ഞൂടാ..” അവൾ വിമ്മിത്തുടങ്ങിയതും പിടിച്ചു നിർത്തിയ കണ്ണുനീരിന്റെ അണ വീണ്ടും പൊട്ടിയൊഴുകാൻ തുടങ്ങി.

 

“ഞാൻ.. ഞാൻ വരാം മോളെ… അവനൊന്നും പറ്റൂല.”

 

വേഗത്തിൽ ടിക്കറ്റിന് ബുക്ക്‌ ചെയ്തു. വെളുപ്പിനുള്ള ഫ്ലൈറ്റിനാണ് അവൈലബിലിറ്റിയുണ്ടായിരുന്നത്. അത്യാവശ്യം വേണ്ട തുണികളും രേഖകളും മാത്രം നിറച്ചു കൊണ്ട് ഞാനൊരു ബാഗുമായി ഫ്ലാറ്റ് പൂട്ടി പുറത്തേക്കിറങ്ങി.

 

കരഞ്ഞു ചുവന്ന എന്റെ കണ്ണുകളും വീർത്ത മുഖവും കാണെ വർഷച്ചേച്ചി അമ്പരന്നു.

 

സ്വരൂപിന് ആക്സിഡന്റ് പറ്റിയെന്ന് അടഞ്ഞ് കാറ്റുമാത്രം പുറത്തെത്തുന്ന സ്വരത്തിലാണ് ഞാൻ പറഞ്ഞത്. അപ്പോഴും ഞാൻ കരഞ്ഞു പോയിരുന്നു. നീണ്ട മണിക്കൂറുകൾക്ക് ശേഷം എന്നെയും ചുമന്നു കൊണ്ട് ആ വിമാനം ഡൽഹി എയർപോർട്ടിൽ നിന്നും പറന്നുയരുമ്പോൾ അതിനേക്കാളും ഭാരമേറിയതെന്തോ എന്റെ ഹൃദയത്തിൽ ഞാൻ ചുമന്നിരുന്നു.

 

ഉയിര് നഷ്ടപ്പെട്ട പോലെ തളർച്ചയോടെ സീറ്റിൽ ചാരിക്കിടന്നു കൊണ്ട് കണ്ണുകളടച്ചു. ഊറിവന്ന കണ്ണുനീർത്തുള്ളികൾ കനച്ച് തൊണ്ടക്കുഴിയിൽ വല്ലാത്ത കയ്പ്പ്.

 

എന്റെ ബാല്യത്തിന്റെ, കൗമാരത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ കയ്പ്പ്.

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.