“ഓ പ്രത്യേകിച്ച് ഒന്നുല്ല… ചുമ്മാ ഉണ്ടാക്കിയതാ.” ചേച്ചിയെന്നെ ചുഴിഞ്ഞു നോക്കിയപ്പോൾ ഞാനൊന്ന് പതറി.
“പിന്നെ നിങ്ങൾ കോഴിക്കോട്ടുകാരുടെ രുചിയൊന്നും പ്രതീക്ഷിക്കല്ലേ.. ഞാൻ പാവം.. യു ട്യൂബ് നോക്കി വച്ചതാ. അഡ്ജസ്റ്റ് ചെയ്യാം, അത്ര തന്നെ.”
ചേച്ചി ചിരിയോടെ തലയാട്ടി.
“നിനക്ക് അതങ്ങ് എടുത്തോണ്ട് വന്നാൽ പോരായിരുന്നോ.. ഇവിടിരുന്നു കഴിക്കാമായിരുന്നല്ലോ.”
“അതൊന്നും സാരമില്ല. കഴിച്ചിട്ട് ഇത്തിരി പണിയുണ്ട്. ഞാൻ പോട്ടെ..” ഞാൻ പറഞ്ഞു കൊണ്ട് തന്നെ തിരിഞ്ഞു നടന്നു.
“പോയിട്ട് എന്താ പണി…? ഉറക്കം ആയിരിക്കും..
ഇങ്ങോട്ട് ഇറങ്ങ് പെണ്ണേ.. നമുക്ക് എന്തെങ്കിലും ഒക്കെ മിണ്ടീം പറഞ്ഞും ഇരിക്കാം.”
“ഓ.. ആയിക്കോട്ടെ… ഞാൻ വരാം…” വിളിച്ചു പറഞ്ഞുകൊണ്ട് ഫ്ലാറ്റിലോട്ട് കയറി.
അങ്ങോട്ടേക്ക് ഇറങ്ങാൻ പറഞ്ഞത് ഇന്നത്തെ സന്തോഷത്തിന്റെ കാരണം എന്താണെന്ന് ചികഞ്ഞെടുക്കാൻ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു.
ഐ വി എഫിലൂടെ ഒരു അമ്മയാകാൻ പോകുന്നു എന്നറിയുമ്പോൾ എന്തായിരിക്കും ചേച്ചിയുടെ പ്രതികരണം?
ദേഷ്യപ്പെടും.
ഉറപ്പാണ്.
മുൻപ് സംഭാഷണങ്ങളിൽ ആ വിഷയം കടന്നു വരുമ്പോൾ തന്നെ ചേച്ചി ശാസിക്കുമായിരുന്നു. ഒരു പക്ഷെ, ഞാൻ വിടുവായിത്തം പറയുന്നതായെടുത്ത് തള്ളിക്കളഞ്ഞിട്ടുണ്ടാവാം.
ബിരിയാണിയുടെ ഓരോ അരിമണിയും ശ്രദ്ധയോടെ ചവച്ചു കഴിക്കുമ്പോൾ ഞാൻ വെറുതെ ആലോചിച്ചു നോക്കി.
എന്തിനായിരിക്കും കേൾക്കുന്നവരൊക്കെ എന്നെ വഴക്ക് പറയുന്നത്?
എനിക്ക് ജോലിയുണ്ട്, കയ്യിൽ സമ്പാദ്യമുണ്ട്. ഇത് വരെയും കണ്ടിട്ടില്ലാത്ത ആ കണ്മണിക്ക് പകരാൻ കുന്നോളം സ്നേഹവും നെഞ്ചിലുണ്ട്.
ഈ ലോകത്തെ ഏറ്റവും നല്ല അമ്മ ഞാൻ ആയിരിക്കണമെന്ന് വാശിയുണ്ട്. മികച്ച വിദ്യാഭ്യാസം കൊടുത്ത് എന്റെ കുഞ്ഞിനെ നല്ലൊരു വ്യക്തിയാക്കണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്.
അച്ഛനും അമ്മയും ജീവിച്ചിരുന്നിട്ടും നിറം കെട്ട ബാല്യമുള്ള, കൗമാരമുള്ള എത്രയോ കുഞ്ഞുങ്ങൾ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്.
എന്നെപ്പോലെ.
ഫോൺബെല്ലാണ് ചിന്തകളിൽ നിന്ന് ഞെട്ടിയുണർത്തിയത്. അതുവരെ കുതിച്ചു പായുന്ന മനസ്സും യന്ത്രത്തെപ്പോലെ പ്രവർത്തിക്കുന്ന ശരീരവുമായി ഞാനാ ഭക്ഷണത്തിന്റെ മുന്നിലിരിക്കുകയായിരുന്നു.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????