സഹയാത്രിക [ജോ] 116

റൂമിൽ കയറി ഭിത്തിയോട് ചേർന്ന് നിന്നു.

ഞാനപ്പോഴും ചിന്തയിലായിരുന്നു. രൂപന് എന്നെയിഷ്ടമാണെന്നോ?

വെറുതെ..

വെറുതെ ആയിരിക്കും.

 

മുന്നിൽ അവന്റെ അനക്കമറിഞ്ഞ് ഞാൻ മിഴികൾ ഉയർത്തി.

 

‘അഞ്ജലീ…” അവനെന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു.

 

“ഇഷ്ടമായിരുന്നേൽ എന്താടീ പറയാതെ നടന്നത്? എന്നെയെന്തിനാ വല്ലവർക്കും കുത്തിക്കീറാൻ എറിഞ്ഞു കൊടുത്തത്?”

 

“ഇഷ്ടമല്ലെങ്കിൽ പിന്നെയെന്നോട് മിണ്ടാതെയിരുന്നാലോ?

ധൈര്യം ഇല്ലായിരുന്നു. പിന്നെ മഞ്ജരി വന്നു.. പറയാൻ പറ്റീല..”

 

“ഞാൻ അറിഞ്ഞിട്ട് കുറെയായി.. മനു പറഞ്ഞു.. സുരഭിയും… പിന്നെ ഷെറീനയും ഡോക്ടർ രഞ്ജിത്തും.”

 

ഏതോ സ്വപ്നലോകത്ത് എന്ന പോലെ ഞാനതൊക്കെ കേട്ടു നിന്നു.

ആ മുഖം എനിക്ക് നേരെ പതിയെ താഴ്ന്നു വന്നു. ചെറുചൂടുള്ള നിശ്വാസം നെറ്റിയിലറിഞ്ഞു. പതിയെ ചുണ്ടുകൾ അമർന്നു.

നെറ്റിയിൽ… കണ്ണുകളിൽ… കവിളുകളിൽ… കണ്ണുനീരിന്റെ നനവ് കൂടി അറിഞ്ഞു തുടങ്ങി.

 

പുണർന്നു നിൽക്കുമ്പോൾ അവനെന്നെ ശക്തിയിൽ ചുറ്റിപ്പിടിക്കുകയും നെറ്റിയിൽ മുകരുകയും ചെയ്തുകൊണ്ടിരുന്നു.

 

“നിനക്ക് കുഞ്ഞ് വേണമെന്ന് അത്രയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ നമുക്ക് ഉടനെ പരിശ്രമം തുടങ്ങാം.. ഇനി വെറുതെ സമയം പാഴാക്കണ്ട.” ചെവിയിൽ അവൻ രഹസ്യം പോലെ പറയുമ്പോൾ മറുപടിയായി ഇടം കയ്യിൽ അമർത്തിയൊരു പിച്ചു കൊടുത്തു.

 

“ഹാ…” അവൻ കൈ തിരുമ്മിക്കൊണ്ട് പിന്മാറി.

 

വേദനയിൽ ചുളിഞ്ഞ മുഖം കാണെ എനിക്കവനോടുള്ള സ്നേഹം അടക്കിവയ്ക്കാൻ ആയില്ല.

 

“രൂപാ…” വിളിച്ചു കൊണ്ട് വീണ്ടും പ്രേമത്തോടെ പുണരുമ്പോൾ സഹയാത്രികയുടെ വേഷമണിയാൻ തയ്യാറാവുകയായിരുന്നു ഞാൻ.

എന്റെ പാതിയുടെ കൈ പിടിച്ച് അവസാനശ്വാസം വരേയ്ക്കും ഈ ലോകം കാണാൻ ഹൃത്തിൽ മധുരം നിറച്ച് ഞാൻ പുഞ്ചിരിച്ചു.

ആ മധുരം നുകർന്ന മധുപനെപ്പോലെ അവനും.

 

(The end)

 

 

 

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.