സഹയാത്രിക [ജോ] 116

ഫ്ലാറ്റിലേക്ക് ഞാൻ നടക്കുമ്പോൾ വരുന്ന വഴിക്ക് വാങ്ങിയ ചിക്കനും കുറച്ചു പച്ചക്കറികളും കൂടി ഭദ്രമായി കയ്യിലെടുത്തു പിടിച്ചു. വാതിൽ തുറന്ന് ലൈറ്റ് ഇട്ട് വാങ്ങിയതൊക്കെ അടുക്കളയിൽ കൊണ്ടു ചെന്നു വച്ചു.

 

വേഗത്തിൽ പോയി കുളിച്ച് ഫ്രഷ് ആയി അടുക്കളയിലേക്ക് നടന്നു.

ഇന്ന് നല്ല ഭക്ഷണം ഉണ്ടാക്കണം. നന്നായി കഴിക്കണം.

ഒരു കുപ്പി ബിയറും കുടിക്കണം.

 

അല്ലേൽ വേണ്ട…

ഇനിയങ്ങോട്ട് പ്രഗ്നൻസിയുടെ നാളുകളാണ്.

പാടില്ല.

എന്റെ ചെറിയൊരു അശ്രദ്ധ പോലും ഉള്ളിൽ നാമ്പിടാൻ തുടങ്ങുന്ന ജീവനെ തടഞ്ഞെന്ന് വരും.

ഇനിയങ്ങോട്ട് ആൽക്കഹോൾ വേണ്ട. ലഹരികൾ ഒന്നും തന്നെ വേണ്ട.

മാതൃത്വം എന്ന ലഹരി മാത്രം മതി.

ഇനിയുള്ള പ്രതീക്ഷ, ജീവിതം ഒക്കെയാ ലഹരിയിൽ തളച്ചിടണം.

 

അല്ലെങ്കിലും ആരോഗ്യത്തിന് ഹാനികരം അല്ലേ ആൽക്കഹോൾ!

 

എനിക്ക്‌ അത്ഭുതം തോന്നാതിരുന്നില്ല. എത്ര വേഗത്തിലാണ് എന്റെ മാറ്റം.

ഡോണറിനെ പോലും കണ്ടെത്തിയിട്ടില്ല, എങ്കിലും വരാൻ പോകുന്ന കുഞ്ഞിന് വേണ്ടി ഞാനിപ്പോഴേ ഒരുങ്ങുന്നു!

 

കുളി കഴിഞ്ഞപ്പോൾ ഉന്മേഷം കൂടി. യുട്യൂബ് നോക്കി നല്ലൊരു ബിരിയാണിയുടെ റസീപ്പി എടുത്തു.

 

അരി കഴുകി അടുപ്പത്തിട്ടും ചിക്കൻ വൃത്തിയാക്കിയുമൊക്കെ എല്ലാം ഒന്ന് റെഡിയായി വരാൻ ഏകദേശം മൂന്ന് മണിക്കൂറെങ്കിലും എടുത്തു. ബിരിയാണി ദമ്മിന് ഇട്ട് ഒരു റൈത്തയും ഉണ്ടാക്കി പപ്പടവും കൂടി പൊള്ളിച്ച ശേഷം ഞാൻ അടുക്കള ഒന്നാകെ നോക്കി.

 

ആഹാ.. മനോഹരം.

ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ പോലുണ്ട്.

 

വേവിക്കാനും അരിയാനും എടുത്ത പാത്രങ്ങൾ കുന്നുകൂട്ടിയത് പോലെ ഒരു ഭാഗത്ത്, ടൈൽസ് പാകിയ തിട്ടയിൽ ചിക്കൻ വച്ച ഗ്രേവി മുതൽ കുറച്ചു മുന്നേ റൈത്തയുണ്ടാക്കാൻ എടുത്ത തൈര് വരെ വീണു കിടപ്പുണ്ട്. പാത്രം കഴുകി സ്ലാബും തുടച്ച് തറ കൂടി തൂത്ത ശേഷം യുദ്ധം ജയിച്ച ഭടന്റെ നിർവൃതിയോടെ ഞാൻ ഒരു പ്ലേറ്റിൽ ബിരിയാണി കോരി റൈത്തയും പപ്പടവും അച്ചാറും അരികിൽ വച്ച് ഹാളിലെ കസേരയിൽ ചെന്നിരുന്നു.

 

ഒരുരുള വാരി വായിൽ വയ്ക്കാൻ തുടങ്ങിയപ്പോൾ എന്തോ ഓർത്ത പോലെ കുടഞ്ഞിട്ടിട്ട് വേഗത്തിൽ അടുക്കളയിലേക്ക് ഓടി. ബാക്കിയുള്ള ബിരിയാണി വലിയൊരു പാത്രത്തിലാക്കി എടുത്ത് വാതിൽ തുറന്ന് അപ്പുറത്തെ ഫ്ലാറ്റിലേക്ക് ഓടി.

 

കാളിങ് ബെൽ അടിച്ച് കുറച്ചു നേരത്തിനുള്ളിൽ തന്നെ വാതിൽ തുറക്കപ്പെട്ടു.

 

വർഷച്ചേച്ചിയാണ്.

കോഴിക്കോട്ടുകാരി.

ചേച്ചിയും ഭർത്താവും അമ്മയും നാല് വയസ്സുള്ള മോനുമാണ് ഫ്ലാറ്റിൽ താമസം.

 

“അഞ്ജുവോ.. വാടാ…” വർഷച്ചേച്ചി ചിരിയോടെ വിളിച്ചു.

 

“ഇല്ല ചേച്ചി.. ഇച്ചിരി ബിരിയാണിയുണ്ടാക്കി. അവിടെ കഴിക്കാണെടുത്തത് തുറന്നിരിക്കുവാ. കഴിച്ചിട്ട് വരാം.” ഞാൻ കയ്യിലെ പാത്രം ചേച്ചിക്ക് നേരെ നീട്ടി.

 

“ആഹാ.. എന്താ വിശേഷിച്ച്…”

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.