“ഇല്ലെടി.. നല്ല സുഖം.. കുറച്ചു വേണോ?”
അതോടെ അവനെ പല്ല് കടിച്ചു നോക്കിയിട്ട് ഞാൻ ഇടം കൈയുടെ പുറകിൽ പതിയെ തലോടി.
സിസ്റ്റർ ഇറങ്ങാൻ പറഞ്ഞതും പിന്തിരിഞ്ഞു നടന്നു. വാതിൽക്കലെത്തി തിരിഞ്ഞു നോക്കുമ്പോൾ കണ്ണുകളടച്ചു കിടക്കുന്നത് കണ്ടു.
ഓരോന്നോർത്ത് കിടക്കുന്നുണ്ടാവും.
വേദനിക്കാൻ പോന്ന ഓർമകൾ മാത്രം.
നീണ്ട രണ്ടുമാസം ആശുപത്രിയിൽ ചിലവിട്ട ശേഷം തിരിച്ചു ഡൽഹിയിലേക്ക് പറക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആശ്വാസം നിറയുന്നുണ്ടായിരുന്നു.
അവനിലേക്ക് ചായാൻ കൊതിക്കുന്ന മനസ്സിനെ അടക്കി നിർത്തി വീണ്ടും തിരക്കുകളിലേക്ക് ഊളിയിട്ടു.
ഒന്നരക്കൊല്ലം വേഗത്തിൽ കടന്നുപോകുമ്പോൾ അമ്മയാകണമെന്ന ആഗ്രഹം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു.
“ഡി… നാട്ടിലിവിടെ മാത്രമല്ല ഐവിഎഫ് ചെയ്യുന്നത്. രണ്ടുമാസത്തിന് അകം എനിക്ക് പറ്റിയൊരു ഡോണറിനെ കണ്ടു പിടിച്ചില്ലേൽ കളഞ്ഞിട്ടു പോകും.” ഷെറീനയുടെ ക്യാബിനിലേക്ക് കയറിച്ചെന്ന് ചീറുമ്പോൾ അവൾ മുഖമുയർത്തി എന്നെയൊന്നു നോക്കി.
“ങ്ഹാ നോക്കാം..” പിന്നെ അലസമായി മുന്നിലെ ബുക്കിലേക്ക് നോട്ടം തൊടുത്തു.
“എന്തോന്നടി ബോർഡിങ്ങിൽ നീയെന്റെ ഒരേയൊരു കൂട്ടുകാരി അല്ലായിരുന്നോടി. അതിന്റെ ഉത്തരവാദിത്വം എന്തേലും നിനക്ക് ഉണ്ടോ? എന്റെ മനസ്സ് മനസ്സിലാവുന്നില്ലെ നിനക്ക്..?”
“മനസ്സിലാവുന്നുണ്ട്. രണ്ട് മാസം സമയം തന്നില്ലേ.. എല്ലാം ശരിയാക്കാം.”
ഞാൻ അത്ര വിശ്വാസം ഇല്ലാത്ത മട്ടിൽ മൂളി. ഡോക്ടർ രഞ്ജിത്തും ഷെറീനയും ഇപ്പോൾ പ്രണയത്തിലാണ്. വൈകാതെ അവരും വിവാഹം കഴിക്കും. അതുപോലെ മനുവിന്റെയും സുരഭിയുടെയും വിവാഹവും ഉടനെ കാണും.
ഇതൊക്കെ ആലോചിക്കുമ്പോൾ ഞാൻ ഒറ്റയ്ക്കായി എന്നൊരു തോന്നൽ വരാറുണ്ട്. അതുകൊണ്ടാണ് ഐവിഎഫ് എന്ന ആഗ്രഹവുമായി വീണ്ടും ഞാനെത്തിയത്.
എനിക്കൊരു കുഞ്ഞിനെ വേണം.
അമ്മയാവണം.
കാബിൻ വിട്ടിറങ്ങുമ്പോൾ രൂപന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് വെറുതെ ആലോചിച്ചു നോക്കി.
വേണ്ട.. ആരും ഇപ്പോഴൊന്നും അറിയണ്ട.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????