സഹയാത്രിക [ജോ] 116

സ്തംഭിച്ചു പോയെങ്കിലും അടുത്ത ക്ഷണം നഷ്ടപ്പെട്ട ശബ്ദം അവൾ വീണ്ടെടുത്തു.

 

“ഇല്ല മനു… രൂപനെ കിട്ടിയില്ലേൽ ആരെയും കെട്ടും എന്ന ഡിസിഷൻ അല്ല ഞാൻ എടുത്തിരിക്കുന്നത്.

എനിക്ക് ഒരു കുഞ്ഞിന്റെ അമ്മയാവണം എന്ന ആഗ്രഹം മാത്രമേ ഉള്ളൂ… രൂപനെ ഞാൻ സ്നേഹിക്കുന്നു എന്നത് എന്റെയുള്ളിൽ മായാതെ കിടക്കും. അത് മാറാൻ പോകുന്നില്ല.”

 

മറുവശത്ത് മനു നിശബ്ദനായപ്പോൾ അവൾ തുടർന്നു.

 

“സോറി മനൂ.. എന്നെ മനസ്സിലാക്കെടാ.. പ്രണയിക്കുന്ന മനസ്സോടെ നീയെന്നെയിനി വിളിക്കരുത്.. പ്ലീസ്.” അന്നാ ഫോൺ കാൾ അവസാനിക്കുമ്പോൾ ഇരുവരും  കലങ്ങിയ മിഴികൾ തുടച്ചു മാറ്റി.

 

മനസ്സിന്റെ ഒരു കോണിലേക്ക് സ്വരൂപിനെ പറിച്ചെറിഞ്ഞു കൊണ്ട് കാലചക്രത്തിനൊപ്പം അവളും സഞ്ചരിച്ചു തുടങ്ങി.

 

 

?????

 

 

“എത്താറായി.” മനുവിന്റെ സ്വരമാണ് എന്നെയുണർത്തിയത്. കണ്ണുതുറന്നു നോക്കുമ്പോൾ ടാക്സി ഹൈവേയിൽ നിന്നും ഹോസ്പിറ്റലിലേക്കുള്ള വഴിയിലേക്ക് കേറുന്നതാണ് കാണുന്നത്.

 

കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങുമ്പോൾ എന്നെക്കാളും വേഗത്തിൽ നടക്കുന്ന മനുവിന് അരികിലേക്ക് ഓടിയെത്താൻ ഞാൻ കുറച്ചു പാടുപ്പെട്ടു.

 

പാസ് കാണിച്ച് വേഗത്തിൽ നടന്ന് ലിഫ്റ്റിലേക്ക് കയറുമ്പോൾ ഞാനവനെ ഇടം കണ്ണിട്ട് നോക്കി.

പിന്നെ വലം കൈയിലെ മോതിരവിരലിൽ പറ്റിച്ചേർന്നു കിടക്കുന്ന വിവാഹ നിശ്ചയത്തിന്റെ മോതിരത്തിലേക്കും.

 

“സോറി ഡാ. മിണ്ടെടാ എന്നോട്…”

 

“പോടീ മലരേ…” അവൻ പല്ലുകടിച്ചു നിർത്തി.

 

പിന്നെ സംസാരിക്കാൻ പോയില്ല. ന്യൂറോ ഐസിയുവിലേക്ക് നടക്കുമ്പോൾ കാലുകൾ ഇടറിത്തുടങ്ങിയത് പോലെ. കോറിഡോറിന്റെ വളവ് കടന്നതും കണ്ടു ശോഭാമ്മയെയും സുരഭിയെയും.

 

കരഞ്ഞു തളർന്നു വാടിയിരിക്കുന്ന രണ്ടു മുഖങ്ങൾ.

മനുവിന്റെ അമ്മയുമുണ്ട്.

 

എന്നെക്കണ്ടതും സുരഭി എഴുന്നേറ്റ് ഓടിവന്നു തേങ്ങലോടെ കെട്ടിപ്പിടിച്ചു.

 

“സോറി… സോറി ചേച്ചീ….”

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.