“ങ്ഹാ… മഞ്ജരി! നീ അറിഞ്ഞില്ലേ അപ്പൊ…അവര് തമ്മിൽ ഇപ്പൊ മുടിഞ്ഞ പ്രേമമാ..” ഒരുൾക്കിടിലത്തോടെ അവളുടെ കാതുകളിൽ ആ വാക്കുകൾ വീണ്ടും വീണ്ടും മുഴങ്ങിക്കേട്ടു.
“എപ്പോ…”
“കുറച്ചു നാളായി.”
കണ്ണിറുക്കിയടച്ച് മുടിയിഴകളിൽ വിരൽ കൊരുത്ത് അവൾ മുഖം കുനിച്ചിരുന്നു.
കിരൺ എഴുന്നേറ്റു പോയതും മനു അവൾക്കരികിലേക്ക് വന്നിരുന്നതുമൊന്നും അവളറിയുന്നുണ്ടായിരുന്നില്ല.
“വിട്ടു കളയെടീ!” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
പുറത്തേക്ക് തെറിച്ചു വീണ ആദ്യത്തെ കരച്ചിൽ ചീളോടെ അവൾ മുഖമുയർത്തി. അവളെത്തന്നെ നോക്കിയിരിക്കുന്ന മനു. അവനെ നോക്കിയവൾ വിമ്മി.
വായപൊത്തിപ്പിടിച്ച് കരച്ചിലടക്കി.
“കരയല്ലെടീ മോളെ.. അവൻ ഞങ്ങളോട് പറഞ്ഞിട്ടില്ലായിരുന്നു. ആരും ഒന്നും അറിഞ്ഞില്ലെടി.
എനിക്ക് സംശയമുണ്ടായിരുന്നു നിനക്കവനോട് എന്തേലും ഉണ്ടോയെന്ന്. നിന്റെയീ ഇരുപ്പ് കണ്ടപ്പോ ഇപ്പോ ഉറപ്പായതാ!”
“മനൂ.. എന്റെ നെഞ്ച് പൊട്ടിപ്പോവുന്നെടാ.. എനിക്ക് സഹിക്കാൻ വയ്യ..” അവന്റെ തോളിൽ മുഖമമർത്തി അവൾ വിമ്മിക്കരഞ്ഞു.
“പോട്ടെടി.. നമ്മള് സ്നേഹിക്കുന്നവര് നമ്മളെ സ്നേഹിക്കണമെന്നില്ലെടി…”
“മനൂ… എന്നെ കൊള്ളാഞ്ഞിട്ടാണോ….? ഞാൻ…ഞാൻ…”
“അങ്ങനെ പറയല്ലേ.. അവനറിഞ്ഞിട്ടില്ലല്ലോ! അവന് അറിയാമായിരുന്നെങ്കിൽ ചിലപ്പോ… ചിലപ്പോ.. അവൻ നിന്നെ സ്നേഹിച്ചേനെ..” പറഞ്ഞതിനൊപ്പം മനു കണ്ണുകൾ ഇറുക്കിയടച്ചു.
ഞാനും നിന്നെ സ്നേഹിച്ചു പോയല്ലോ മോളെ…
അത് നീയും അറിയുന്നില്ലല്ലോ…
“ഞാൻ പറയണോ അവനോട്..? അവൻ അവളെ വിട്ടിട്ട് ചിലപ്പോൾ വന്നാലോ?” വലം തോളിൽ അമർന്നിരുന്ന തലയിൽ ഇടം കൈ കൊണ്ട് അരുമയോടെ തലോടി അവൻ ചോദിച്ചു.
കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ട പോലെ അവൾ മുഖമുയർത്തി.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????