“ഓ മതി.”
ഇനിയും എന്തേലും പറഞ്ഞാൽ കരഞ്ഞു പോവുമെന്ന് തോന്നിയതിനാൽ ഒരക്ഷരം മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു.
പിറ്റേന്നും അഞ്ജലി അവർക്കടുത്തേക്ക് പോയില്ല. അവളുടെയുള്ളിൽ പരിഭവം മായാതെ കിടന്നു.
സന്ധ്യ കഴിഞ്ഞതും സ്വരൂപ് ഓടിക്കിതച്ചെത്തുമ്പോൾ മുഖം തിരിച്ചു നടക്കാനൊരുങ്ങിയവൾ അവന്റെ പരിഭ്രമം കണ്ട് ആന്തലോടെ അരികിലേക്ക് ഓടിച്ചെന്നു.
“ഹസീനാത്തയ്ക്ക് എന്തോ പറ്റി.. നീ വേം വാ…”
ഹസീനാത്ത ഉമറിന്റെ ഇത്തയാണ്. ഇത്തയ്ക്ക് എന്ത് പറ്റിയെന്നോർത്ത് ആത്തയുടെ വാക്ക് ധിക്കരിച്ച് അവിടെയെത്തുമ്പോൾ ആ വീട് മുഴുവൻ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഖുർആൻ വായനയും സ്വലാത്തുമൊക്കെ കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാതെ അമ്പരപ്പോടെ അവർ നിന്നു.
ഒടുവിൽ ആരോ പറഞ്ഞറിഞ്ഞു.
വൈകുന്നേരം ഒറ്റയ്ക്ക് അപ്പുറത്തെ പുരയിടത്തിൽ മുല്ലപ്പൂവ് പെറുക്കാൻ പോയതാണ്. അവിടെ വച്ച് അംസുവാരം പിടികൂടിയിരിക്കുന്നു! ഇനി അതിനെ ഒഴിപ്പിക്കാൻ നോക്കുകയാണ്.
ആരോ തിരക്കി ചെന്നപ്പോൾ വായിൽ കൂടി നുരയും പതയും ഒലിപ്പിച്ച് വെറും മണ്ണിൽ കിടക്കുകയായിരുന്നു.
“അതെങ്ങനാ തലയിൽ കവുണി ഇടാതെയല്ലേ പെണ്ണുങ്ങൾ സന്ധ്യക്ക് പുറത്തിറങ്ങുന്നത്!”
അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.
അവളുടെയുള്ളിൽ പത്താം ക്ലാസ്സിലെ ജീവശാസ്ത്രപുസ്തകം തെളിഞ്ഞു വന്നു.
“അംസുവാരം പോലും. ഇങ്ങനുണ്ടോ വിവരക്കേട്!
അത് അപസ്മാരം ആണ് അങ്കിളേ..
എടുത്ത് ആശുപത്രിയിൽ കൊണ്ട് പോ… ഇല്ലേൽ ആ ഇത്താക്ക് സീരിയസ് ആവും.”
ഉയർന്നു കേട്ട പതിനാറ്കാരിയുടെ സ്വരം ആ വീടിനെ നിശ്ചലമാക്കിക്കളഞ്ഞു. കൂടി നിന്നവർ മുഖത്തോട് മുഖം നോക്കി.
“ഏതാ ഈ പെണ്ണ്!
എല്ലാം ശൈത്താന്റെ കളിയാ..
വിളിച്ചു കൊണ്ട് പോ ഇതിനെ.” വയറ്റത്തടിച്ചാൽ പണിയെടുത്ത് ജീവിക്കണമെന്ന് ഭയന്ന ആരോ ആക്രോശിച്ചു.
അന്ന് രാത്രിയോട് കൂടി വീണ്ടുമൊരു അപസ്മാരത്തിന്റെ അകമ്പടിയിടെ ആ ശരീരം തണുത്തു മരവിച്ചു. പാരമ്പര്യരോഗമായതിനാൽ ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഉമറിനെയും അപസ്മാരം കൊണ്ടുപോയി. അന്നത്തോടെ ഉസ്താദ് പ്രഖ്യാപിച്ചു : “അംസുവാരം പെണ്ണുങ്ങളെ മാത്രമല്ല, ഇടയ്ക്കിടെ ആണുങ്ങളേം പിടിക്കും. എല്ലാം ശൈത്താന്റെ കളികൾ!”
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????