സഹയാത്രിക [ജോ] 116

അതൊന്നും ശ്രദ്ധിക്കാതെ ഞാൻ തിരിഞ്ഞു നടന്നു.

 

ഡോക്ടർ ഷെറീന ഐസകിന്റെ മുറി വിടുമ്പോൾ നെഞ്ചിൽ ഒരേ അളവിൽ വേദനയും സന്തോഷവും ഒക്കെ തോന്നിക്കൊണ്ടിരുന്നു.

 

ആഗ്രഹിച്ചത് പോലൊരു ഡോണറിനെ കിട്ടുമ്പോൾ ഞാനൊരു അമ്മയാവും.

 

അമ്മ!

ആ രണ്ട് അക്ഷരത്തിന് പോലും എന്റെയുള്ളിൽ എന്തൊക്കെയോ മായാജാലങ്ങൾ തീർക്കാൻ കഴിയുന്നുണ്ട്.

വയറിനുള്ളിൽ നിന്നും പൂമ്പാറ്റകൾ പറന്നുയർന്ന് നെഞ്ചിൽ കെട്ടിയ കല്ലിന്മേൽ പറ്റിപ്പിടിച്ചിരുന്നു.

 

ഡൽഹിയിലെ പ്രശസ്തമായ ആശുപത്രിയിലെ പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ചുറ്റും കാണുന്ന മനുഷ്യരെ ഞാൻ നോക്കി. പല തരം ഭാവങ്ങൾ നിറഞ്ഞ മുഖങ്ങൾ.

 

ഇവർ ഓരോരുത്തരും അമ്മയെന്ന സ്വപ്നം ഉള്ളിൽ പേറുന്നവരായിരിക്കുമോ?

തന്നെപ്പോലെ…

 

തന്നെപ്പോലുള്ളവരും ഉണ്ടോ?

 

അവിവാഹിതയായ, ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്ന, സിംഗിൾ പാരന്റ് ആകാൻ കാത്തിരിക്കുന്നവരും ഉണ്ടോ?

 

കാറിന്റെ പിന്നിലേക്ക് കയറുമ്പോൾ എന്തോ ഒരു ശൂന്യത തോന്നാതിരുന്നില്ല. കാരണം, ആശുപത്രിയിൽ എന്റെ കണ്ണിലുടക്കിയ ഓരോരുത്തരുടെ കൂടെയും ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു. അമ്മ, അച്ഛൻ, സഹോദരങ്ങൾ, ഭർത്താവ്… അങ്ങനെ ആരെങ്കിലുമൊക്ക.

 

ഞാനോ?

ഒറ്റയ്ക്ക്.

അനേകം മനുഷ്യരുടെ നടുവിൽ ഒറ്റയ്ക്ക്.

 

നിരത്തിലിറങ്ങിയ കാർ അതിവേഗം സഞ്ചരിച്ചു. ബഹുനില കെട്ടിടങ്ങൾ എനിക്ക്‌ പിന്നിൽ ഓടിമറഞ്ഞ് മാൽവിയ നഗറിലേക്ക് ആ വാഹനം ചെന്നു നിന്നു.

 

“താങ്ക്സ്.” പണത്തിനൊപ്പം ഒരു പുഞ്ചിരികൂടി ഡ്രൈവർക്ക്‌ നേരെ വച്ചു നീട്ടുമ്പോൾ അയാളും നല്ലൊരു ചിരി തിരികെ തന്നു.

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.