“ഓ! മഞ്ജരിയോ.” കിരൺ നിറ ചിരിയോടെ അവർക്കടുത്തേക്ക് നടന്നു.
മഞ്ജരിയെന്ന് കേട്ടതും ചൂണ്ടയും കളഞ്ഞിട്ട് ഉമറും എഴുന്നേറ്റ് ഓടി വന്നു. അഞ്ജലി അപ്പോഴും നിന്നിടത്ത് നിന്നും ഒരടി ചലിക്കാനാവാതെ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു.
ഒരു കുറവും പറയാൻ കഴിയാത്ത പെണ്ണ്.
സുന്ദരി.
നീളൻ മുടി.
അഞ്ജനം എഴുതിയ കണ്ണുകൾ.
തുടുത്ത ഇളം ചുവപ്പ് കലർന്ന ചുണ്ടുകൾ. കഴുത്തും കാതും മൂക്കും എന്നുവേണ്ട ആഭരണം അണിയാൻ കഴിയുന്നിടത്തൊക്കെ ചേരുന്നവ ധരിച്ചിട്ടുണ്ട്.
പതിയെ അവൾ സ്വയം താരതമ്യം ചെയ്തു തുടങ്ങി. ഒഴിഞ്ഞ കൈകാലുകളും കഴുത്തും ബ്ളാക്ക് ഷർട്ടും ബ്ലൂ ജീനും ചപ്പലും.
എല്ലാം വില കൂടിയ വസ്ത്രങ്ങൾ തന്നെയാണ്.
എങ്കിലും തനിക്ക് അവളോളം സൗന്ദര്യം ഇല്ലെന്ന് തോന്നിത്തുടങ്ങി. ഒപ്പം സ്വരൂപ് മഞ്ജരിയോട് അടുത്തിടപഴകും തോറും ഭയവും വേദനയും.
“അഞ്ചു മോളെ… ഇങ്ങ് വാ…” ശോഭയാണ് ഏറ്റവും പിറകിൽ മങ്ങിയ മുഖത്തോടെ നിൽക്കുന്നവളെ അരികിലേക്ക് വിളിച്ചത്. അപ്പോഴാണ് സ്വരൂപ് അവളെക്കണ്ടതും.
മടിച്ചു മടിച്ച് നടന്നവൾക്ക് നേരെ അവനോടിയടുത്തു. പിന്നെ സ്വാതന്ത്ര്യത്തോടെ കയ്യിൽ പിടിച്ചു വലിച്ച് മഞ്ജരിയുടെ മുന്നിൽ നിർത്തി.
“ഇതാണ് ഞങ്ങളുടെ അഞ്ജലി! ആള് ബല്യ സംഭവമാ..” അവന്റെ പരിചയപ്പെടുത്തലിന് ഒരു ചെറുചിരി ഇരുവരും വരുത്തിച്ചു കാണിച്ചു.
ആ കൂട്ടത്തിനിടയ്ക്ക് മനുവും കൂടി എത്തിയതും വീണ്ടും കല്ലാറിന്റെ തീരം ബഹളം കൊണ്ട് നിറഞ്ഞു. കിരൺ ഓല കൊണ്ട് കുരുക്ക് ഉണ്ടാക്കി ഞണ്ടിനെ പിടിക്കുന്നത് അവളെ കാണിക്കുമ്പോൾ ഉമർ ഇതൊക്കെയെന്ത് എന്ന ഭാവത്തോടെ ചൂണ്ടയിട്ടു കൊണ്ട് മീനിനെ പിടിച്ചു കാണിച്ചു.
ഇടയ്ക്ക് മനു തവളയുടെ മുട്ട ഈർക്കിലിൽ തോണ്ടിയെടുത്ത് കാണിച്ചു വിവരിച്ചു.
ഇവരൊക്കെയും ഇവളെയിങ്ങനെ പൊതിയുന്നത് എന്തിനാണെന്ന് അഞ്ജലിക്ക് മനസ്സിലായില്ല.
അതിനും മാത്രം എന്താ ഇവൾക്ക്…
അസൂയയും കുശുമ്പും കൊണ്ട് വീർപ്പിച്ച മുഖത്തോടെ നിൽക്കുമ്പോഴാണ് സ്വരൂപ് അടുത്തേക്ക് നടന്നു വന്നത്.
“നീയെന്താ അങ്ങോട്ട് വരാത്തത്?”
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????