ബോർഡിങ് സ്കൂളിലെ ജീവിതം, ഇടയ്ക്ക് പണത്തിന്റെ രൂപത്തിലെത്തി താൻ അനാഥയല്ലെന്ന് ഓർമപ്പെടുത്തുന്ന അപ്പാ, കുടുംബവുമായി യുകെയിലേക്ക് പറന്നപ്പോൾ നഷ്ടപ്പെട്ട എബിനുമായുള്ള കൂട്ട്… അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ ഉമർ.. അങ്ങനെ ഓരോന്നും മനസ്സിൽ എത്തി നോക്കി. ഒടുവിൽ രൂപനൊപ്പം പ്ലസ് വണ്ണിൽ പഠിക്കുന്ന, ഞങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറിയ ഒരുവളും.
അര കവിഞ്ഞു ഇടതൂർന്ന മുടിയുള്ള, ചിരിക്കുമ്പോൾ നുണക്കുഴി തെളിയുന്ന ഒരു അമ്പലവാസിപ്പെണ്ണ്.
മഞ്ജരി!
?????
“ഡാ.. കഷ്ടം ഉണ്ട് കേട്ടോ.. കണ്ണിൽ ചോരയില്ലാത്തവന്മാരെ… വിടെടാ അതിനെ…” കുത്തിയൊലിച്ചു പായുന്ന കല്ലാറിന്റെ തീരത്ത് നിൽക്കുന്ന കിരണിനെ നോക്കി അഞ്ജലി മുഖം കൂർപ്പിച്ചു പറഞ്ഞു.
കയ്യിലെ ചൂണ്ടയിൽ വല്ല അനക്കവും തട്ടുന്നുണ്ടോ എന്ന് നോക്കി അക്ഷമനായി ഇരിക്കുകയാണ് ഉമർ.
“ഡാ.. വിടെടാ…പാവം ഉണ്ടെടാ…” വീണ്ടും വിളിച്ചു പറഞ്ഞിട്ടും കിരണിന് ഒരു കൂസലുമില്ല. അവൻ ചിരിയോടെ കയ്യിലെ ഓലക്കുരുക്കിലേക്ക് നോക്കി. അതിനറ്റത്ത് ഒരു ഞണ്ട് കിടന്ന് പിടയ്ക്കുന്നുണ്ട്.
“പ്ഫ അലവലാതികളെ.. പോകുന്നുണ്ടോ ഇവിടുന്ന്.. നീയൊക്കെ ബഹളം ഉണ്ടാക്കീട്ട് ഒരൊറ്റ മീനിനെ പോലും കിട്ടുന്നില്ല.
ഇനി പോയില്ലേൽ ഞാൻ എറിഞ്ഞോട്ടിക്കും.” തറയിലെ ഉരുളൻ കല്ലുകളിൽ രണ്ടെണ്ണം എടുത്ത് പിടിച്ച് ഉമർ ചീറിയതോടെ കിരണിനെ ദേഷിച്ചു നോക്കിയിട്ട് അഞ്ജലി തിരിഞ്ഞു നടന്നു.
കിരൺ കയ്യിലെ ഞണ്ടിന്റെ ശിക്ഷയ്ക്ക് തീർപ്പ് കല്പിച്ചത് പോലെ അതിനെ ആറ്റിലേക്ക് വീശിയെറിഞ്ഞു.
“സമാധാനം ആയോ നിനക്ക്..?” കൈ രണ്ടും തട്ടിത്തൂത്ത് അവൻ അഞ്ജലിക്ക് അരികിലേക്ക് നടന്നു കയറി.
“നീ മീൻ പിടിച്ച് വിറ്റിട്ട് കോടീശ്വരൻ ആകുമ്പോ ഞങ്ങളെ ഒക്കെ ഒന്ന് മൈൻഡ് ചെയ്‌തേക്കണേടാ… അതോ എബിൻ പോയത് പോലെ ഒരു പോക്ക് പോകുവോ..?” കളിയോടെയാണ് ഉമറിനോട് പറഞ്ഞതെങ്കിലും അവസാനവരിയിൽ സ്വരത്തിൽ സങ്കടം സ്ഫുരിച്ചു.
“പോടാ മലരേ.. പെണ്ണ് നിൽക്കുന്നു. ഇല്ലേൽ ഞാൻ വല്ലോം വിളിച്ചു പറഞ്ഞേനെ. ആ നാറിയെപ്പോലെ ഞാൻ പോവില്ല.”
തിരിഞ്ഞു നോക്കാതെ ഉമർ മറുപടി കൊടുത്തു.
“അവൻ വിളിച്ചില്ലല്ലേ ഇതുവരേയ്ക്കും…” അഞ്ജലി വാടിയ മുഖത്തോടെ ചോദിച്ചു.
“പോകുന്നവരൊക്കെ പോട്ടെടി.. കള്ളിവള്ളി!” ചുണ്ട് കോട്ടിക്കൊണ്ട് കിരൺ മുന്നോട്ട് നടന്നു.
“ശോഭാമ്മയല്ലേ അത്.? കൂടെ ആരൊക്കെയോ ഉണ്ടല്ലോ.” കിരണിന്റെ വർത്തമാനത്തിൽ അവളും മുഖമുയർത്തി നോക്കി.
ശോഭാമ്മയുടെ കൈ കോർത്തു പിടിച്ച് സുരഭിയും സംസാരിച്ചു കൊണ്ട് ഒരാന്റിയും വരുന്നുണ്ട്. അവർക്ക് പിറകെ മന്ദം മന്ദം നടന്നു കൊണ്ട് ചുവന്ന പട്ടുപ്പാവാടയിൽ ജ്വലിച്ച ഒരു പെണ്ണും.
ഏറ്റവും പിറകിൽ സ്വരൂപും.
ഇടയ്ക്ക് ഇടയ്ക്ക് ആ പെണ്ണ് തിരിഞ്ഞു നോക്കി അവനോട് എന്തോ സംസാരിക്കുന്നുമുണ്ട്.
അറിയാതൊരു അസ്വസ്ഥത അഞ്ജലിയെ മൂടി.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????