അഞ്ജലിയുടെ കണ്ണുകൾ മിഴിഞ്ഞു.
സഞ്ചിയിലെ കളിപ്പാട്ടങ്ങളിൽ നോക്കി അവളുടെ ചുണ്ടുകൾ വിതുമ്പാൻ തയ്യാറെടുത്തു.
അവൻ അവളോട് കളിക്കാൻ കൂടില്ലെന്ന് അവൾക്ക് മനസ്സിലായി.
പിന്നെ കേട്ടത് ഒരൊറ്റ അലറിക്കരച്ചിൽ ആയിരുന്നു. അഞ്ച് പുംഗവന്മാരും ഞെട്ടി.
“അയ്യോ…കരയുന്നതെന്തിനാ…”
“എനിക്കറിഞ്ഞൂടാ….” അവൾ കരച്ചിലിന്റെ ശക്തി കൂട്ടി.
“ഞങ്ങക്കും അറിഞ്ഞൂടാ.. നീ ബോൾ എറിയുമ്പോ ഞാൻ ബാറ്റ് വച്ച് തട്ടും..”
“വേണ്ട… മ്മക്ക് പോവാം. അവിടെപ്പോയി കളിക്കാം.” സ്വരൂപിന്റെ ഇടം കൈയിൽ പിടിച്ചു വലിക്കുമ്പോൾ കൂടെയുണ്ടായിരുന്ന നാല് പയ്യന്മാരെ നോക്കി അതിനിടയിലും അവൾ കണ്ണുരുട്ടിക്കാണിച്ചു.
“അവിടെ ബോറ്.. കിരണിന് ഒരുപാട് കളിയറിയാം. നല്ല രസമാ..”
അപ്പോഴേക്കും കിരൺ ഓടിപ്പോയി കവുങ്ങിന്റെ പാള വലിച്ചു കൊണ്ടു വന്നു. സ്വരൂപും ഉമറും കൂടി അഞ്ജലിയെപ്പിടിച്ചു അതിലിരുത്തി.
അവളുടെ കയ്യിലെ സഞ്ചി വാങ്ങി മനു ഒരരികിൽ കൊണ്ട് വച്ചു.
“പിടിച്ചിരുന്നോ.” എബിൻ മുന്നിൽ വന്ന് ഒരറ്റം കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
കൗതുകത്താൽ പാളയുടെ ഇരുവശത്തും കൈകൾ മുറുക്കി അവളവനെ നോക്കി.
“പോട്ടെ റൈറ്റ്.” സ്വരൂപ് വിളിച്ചു പറഞ്ഞതും എബിൻ പാളയും വലിച്ചു കൊണ്ട് ഓടാൻ തുടങ്ങി. ആദ്യമൊരു പകപ്പ് തോന്നിയെങ്കിലും പിന്നീട് അഞ്ജലി പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ചിരിച്ചു ചിരിച്ച് വയറും കവിളുകളും വേദനിച്ചു തുടങ്ങിയപ്പോഴാണ് എബിൻ ഓട്ടം നിർത്തിയത്.
അഞ്ച് പേരും കൂടി അവളുടെ പേടിയും വാശിയുമൊക്കെ മാറ്റിയെടുത്തിരുന്നു. പിന്നീട് ക്രിക്കറ്റ് കളിക്കാൻ അവൾക്ക് മടി തോന്നിയില്ല. സഞ്ചിയിൽ നിന്നും ഒരു കണ്ണുപോയ പാവക്കുട്ടിയെ പുറത്തെടുത്ത് തണൽ ഭാഗം നോക്കി പുൽമെത്തയിൽ കിടത്തിയിട്ട് അവളോടിയെത്തി.
“എന്റ വാവയാ..” നോക്കി നിൽക്കുന്നവർക്ക് നേരെ ചിരിച്ചോണ്ട് പറഞ്ഞു.
“എന്റേൽ തോക്കുണ്ടല്ലോ..” “കാറുണ്ടല്ലോ..” എന്ന് മറുപടികൾ വരുമ്പോൾ “നിങ്ങടേൽ വാവയില്ലല്ലോ” എന്ന മറുചോദ്യത്തിൽ അവർ നിശബ്ദരായി.
ഏറെ നേരം നീണ്ടു നിന്ന കളികൾ അവസാനിച്ചപ്പോൾ ആറുപേരും വിയർത്തു കുളിച്ചിരുന്നു.
പുല്ലിൽ കിടത്തിയ പാവയെ തിരിച്ച് സഞ്ചിയിലാക്കി വീട്ടിലേക്ക് നടക്കുന്ന നേരം അവൾ വെറുതെ പിറകിലേക്ക് തിരിഞ്ഞു നോക്കി.
അഞ്ചുപേരും കൂടി സ്വരൂപിന്റെ വീട് ലക്ഷ്യമാക്കി നടക്കുകയാണ്.
അവൾക്കും അവരോടൊപ്പം പോകാൻ കൊതി തോന്നി.
“അഞ്ജലി.. വാ..” മനു വിളിച്ചു പറഞ്ഞതും കേൾക്കാൻ കാത്തിരുന്ന പോലെ അങ്ങോട്ടേക്ക് ഓടി.
“ആഹാ…ഇതാര് അഞ്ജലിക്കുട്ടിയോ… വാ മോളെ…” മുറ്റത്തെത്തിയതും ശോഭ നിറഞ്ഞു ചിരിച്ചു. അവളും പതിയെ ചിരിച്ചുവെങ്കിലും നോട്ടം പോയത് സ്വരൂപിലേക്കാണ്. പരിചയം ഇല്ലാത്ത ഒരാളെ കാണുമ്പോഴുള്ള പരിഭ്രമത്താൽ അവളുടെ കണ്ണുകൾ അവനെ തേടി.
അഞ്ചുപേരും മുറ്റത്തെ തിണ്ണയിൽ നിരന്നിരുന്നു. ശോഭ അവളെയും പിടിച്ചിരുത്തി.
അവരുടെ മുന്നിലേക്ക് സ്റ്റീൽ പ്ലേറ്റിൽ ആറ് കട്ടൻചായയുടെ ഗ്ലാസുകൾ നീണ്ടു വന്നു. ഒപ്പം ചക്ക പുഴുങ്ങിയതും കാന്താരി ചമ്മന്തിയും.
Enthina nirthiye☹️
ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…
Wonderful as always from you..
Congrats
Super
kadha nannaayittundu.
നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???
“മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???
ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.
Superb mann ❤️❤️
ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.
നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.
അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ
എല്ലാരും പോകുന്നു…
ഇനി ഞാനും പോകുന്നു..
എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
എങ്ങോട്ടെന്നറിയില്ലലോ ?
എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.
Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0
ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??
?❤️
നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം
ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?
‘നവവധു’ എഴുതിയ ???
അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????