സഹയാത്രിക [ജോ] 116

വക്ക് പൊട്ടിയ ചെറിയ കളിപ്പാത്രങ്ങളും ഒരു കണ്ണിളകിയ പാവക്കുട്ടിയും അവളോട് പരിഭവം പറഞ്ഞു.

അതിന്റെ ഒരു മൂലയ്ക്ക് ആ വാച്ചിൻ കഷ്ണങ്ങളും സ്ഥാനം പിടിച്ചു. പിന്നെയാ പാവക്കുട്ടിയെ കയ്യിലെടുത്തു. അതിന്റെ വയറിൽ അമർത്തി ഞെക്കി.

 

“മ്മേ…” എന്നൊരു നിലവിളി അതിൽ നിന്നും ഉയർന്നു.

 

“കരയണ്ടാട്ടോ.. അമ്മയിനി ഞെക്കൂല.” കുഞ്ഞിനെ താലോലിക്കും പോലെ അതിനെ നെഞ്ചോട് ചേർത്ത് കൊഞ്ചിക്കുമ്പോൾ ബാല്യത്തിന്റെ നീറ്റലുകളുടെ ഏടുകളിലേക്ക് ആ സംഭവത്തെയും അവളെഴുതിച്ചേർത്തിരുന്നു.

 

 

അന്ന് വൈകുന്നേരം ഒരു സഞ്ചി നിറയെ തന്റെ നല്ലതും ചീത്തയുമായ കളിപ്പാട്ടങ്ങളുമായി അഞ്ജലി മഹാഗണിയുടെ ചുവട്ടിലേക്ക് ഓടിയെത്തി.

ആത്ത കോവിലിലേക്ക് പോയിരിക്കയാണ്.

എന്നും പോകാറുണ്ട്.

ദീപാരാധന കഴിഞ്ഞു മാത്രമേ തിരികെയെത്തൂ. ആ കുറച്ചു മണിക്കൂറുകളായിരിക്കും അഞ്ജലി പുറത്ത് വിഹരിക്കാൻ ഇറങ്ങുന്നതും.

 

മഹാഗണിയുടെ ചുവട്ടിൽ കുറച്ചു നേരം കാത്തു നിന്നെങ്കിലും സ്വരൂപിനെ എങ്ങും കാണുന്നുണ്ടായിരുന്നില്ല. സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ നേരമാണ് ദൂരെ നിന്നൊരു ചൂളമടി കേട്ടത്.

സ്വരൂപിന്റെ വീട്ടിനടുത്തുള്ള പറമ്പിൽ നിന്നാണ്.

നോക്കുമ്പോൾ അവനവിടെ നിന്ന് കയ്യുയർത്തി കാണിക്കുന്നു.

 

നനഞ്ഞ കണ്ണുകളോടെ അവൾ നിറഞ്ഞു ചിരിച്ചു.

 

അവനതോടെ കൈ മാടി വിളിച്ചു. കയ്യിലെ സഞ്ചിയുമായി അങ്ങോട്ടേക്ക് ഓടിയെങ്കിലും അവനൊപ്പം അതേ

പ്രായത്തിലെ നാല് ആൺകുട്ടികളെ കണ്ടതും പരിഭ്രമിച്ചു പോയി.

 

കയ്യിലെ ഓലമടൽ ചെത്തി മിനുക്കിയെടുത്ത ബാറ്റ് കൂടി കണ്ടതും പരിഭ്രമം ഏറി.

 

സ്വരൂപ്‌ കയ്യിലെ കാലിയായ ഐസ്ക്രീം ബാൾ അവളുടെ കയ്യിൽ കൊടുത്തു.

 

“നമുക്ക് ക്രിക്കറ്റ് കളിക്കാം.”

 

അയ്യോ! എനിക്കറിഞ്ഞൂടാ..

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? ???

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ ?

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് ??

  12. ?❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ ?

    ‘നവവധു’ എഴുതിയ ???

    1. ? നിതീഷേട്ടൻ ?

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് ????

Comments are closed.