ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 ആറാം ഭാഗം – [Santhosh Nair] 1102

Views : 14626

“രാത്രിമഴ പെയ്തു തോര്‍ന്ന നേരം, കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..

കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചു പോയി..”

“സൂപ്പറായിട്ടുണ്ട് ഏട്ടാ, പക്ഷെ ഇതുമുഴുവനും അറിയില്ലേ?”

“ഇല്ല, എനിക്കിത്രയുമൊക്കെയേ അറിയൂ. എന്താണ് വണ്ടിക്കു സ്പീഡ് കൂടുന്നല്ലോ. നൂറിന് മുകളിൽ കടന്നത് ഞാൻ ശ്രദ്ധിച്ചില്ല.”

“ഏട്ടൻ ഇങ്ങനെ ഉരുട്ടിയാൽ നമ്മൾ ഇന്നു രാത്രി ചെല്ലില്ല.ഞാൻ തന്നെ കൺട്രോൾ എടുത്തു. ഹ ഹ. ഡി നമ്മൾ ഈറോഡെത്താറായി.”

“ഈശ്വരാ രണ്ടു മണിക്കൂറുകൊണ്ട് വരേണ്ട ദൂരം ഒന്നേകാൽ മണിക്കൂറുകൊണ്ട് എത്തിയോ? ഇതു കഷ്ടമാണ് കേട്ടോ. എന്റെ പാവം കാറിനെ ഞാനിതുവരെ ഇങ്ങനെ കഷ്ടപ്പെടുത്തിയിട്ടില്ല.”

“വൈ വറി, വെൻ രുദ്ര ഈസ് അറൗണ്ട്? ഹി ഹി. ഏട്ടൻ ഭയപ്പെടാതെ. അടങ്ങിയിരി. ഇനി ഒന്നരമണിക്കൂർ കൊണ്ട് നമ്മുടെ ബംഗ്ളാവിൽ എത്തും.”

സാമാന്യം നല്ല സ്പീഡിൽ തന്നെ വണ്ടി മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു. എതിരെ വരുന്ന വാഹനങ്ങളുടെ വുറൂം വുറൂം വുറൂം എന്ന ശബ്ദവും ചില അലവലാതി ഡ്രൈവർമാരുടെ അസ്ഥാനത്തുള്ള ഹോണടിയും അല്ലാതെ ഒന്നും കേൾക്കാനില്ല. നല്ല വഴി, ഇടയ്ക്കിടയ്ക്ക് ചില ഡ്രൈവർമാർ മത്സര ബുദ്ധിയോടെ ഓവർടേക് ചെയ്യാൻ മുതിർന്നപ്പോൾ വണ്ടിയുടെ സ്പീഡ് കൂട്ടി അവൾ താൻ ഒട്ടും പിന്നിലല്ല എന്നാക്കി. കുസൃതിയും കുന്നായ്മയും മാത്രം കൈമുതലുള്ള പ്രേതങ്ങളും ഉണ്ടല്ലോ ഈശ്വരാ എന്ന അവന്റെ ആത്മഗതം അവൾ കേട്ട് അവൾ തെല്ലുറക്കെത്തന്നെ ചിരിച്ചുകൊണ്ട് “പോ ഏട്ടാ എന്നു പറഞ്ഞു.”

“ദൈവമേ സച്ചിദാനന്ദ ദൈവമേ ഭക്ത വത്സലാ
ദൈവമേ നിൻ കൃപാവരം ഞങ്ങളിൽ ചൊരിയേണമേ”
അവൻ ഉറക്കെ ആത്മഗതം ചെയ്തു. “അത് പണ്ടു സ്‌കൂളിൽ പഠിയ്ക്കുമ്പോൾ പാടുമായിരുന്ന ഒരു പാട്ടാണ് –  രാവിലത്തെ പ്രാർത്ഥന. ഏതായാലും നീ കാരണം അതെനിയ്ക്കോർമ്മ വന്നു. എന്തായാലും നന്ദി, കേട്ടോ.”

പെട്ടെന്നു വണ്ടിയുടെ സ്പീഡ് കുറഞ്ഞു. “എന്നെ കളിയാക്കുവാ അല്ലെ? ഇനി ഏട്ടൻ തന്നെ വണ്ടിയോടിച്ചോ. ഞാൻ നിർത്തി.”
അവളുടെ പിണക്കം കലർന്ന ശബ്ദം അവിടെയുയർന്നു.

“ഛെ, അപ്പോഴേയ്ക്കും പിണങ്ങിയോ? ഒരു യക്ഷിയ്ക്കു ചേരുന്ന സ്വഭാവമേ അല്ല, നിന്റെ? ശേ മോശം. കുടുംബത്തിൽ പിറന്ന യക്ഷികൾ ഒക്കെ എത്രപേരെ കടിച്ചു കൊന്നു ചോര കുടിച്ചൊക്കെ നടക്കുന്നു? നീ കാറോടിച്ചും എന്നെ കലായ്ച്ചും നടക്കുന്നു. പിന്നെ ഭയങ്കര ടേസ്റ്റി പാചകവും.”

“ങ്ങീ പോ ഏട്ടാ.” അവളുടെ ശബ്ദം ഉയർന്നു.

അപ്പോഴേയ്ക്കും മഴ പെയ്തു തുടങ്ങി. റോഡു അത്ര വ്യക്തമല്ലാതെയായതിനാൽ സ്പീഡ് കുറച്ചു വണ്ടി മുന്നോട്ടു പോയി. സേലം അടുത്തായി എന്നു ബോർഡ് കാണാറായി. ഇനി സേലം കഴിഞ്ഞങ്ങോട്ട് ഹിൽസ് തുടങ്ങും. മഴ തുടങ്ങിയതിനാൽ അത് കഴിഞ്ഞു മഞ്ഞു വരാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ കാഴ്ച മങ്ങലാകും.

 

Premium Photo | Autumn landscape highway rain and fog in europe, dangerous road, bad weather

പട പട എന്നു വണ്ടിയുടെ മുകളിൽ വലിയ വലിയ തുള്ളികൾ വീണുകൊണ്ടേയിരുന്നു. വഴിയിൽ വേറെ വണ്ടികൾ ഒന്നുമില്ല. ചുറ്റുവട്ടത്തൊന്നും കറന്റ് ഉള്ള ലക്ഷണവുമില്ല, സ്ട്രീറ്റ്‌ലൈട്സ് ഒന്നും തെളിഞ്ഞിട്ടില്ല. ഡ്രൈവിംഗ് ദുഷ്കരമായതിനാൽ കോഷൻ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് അവൻ വണ്ടി മുന്നോട്ടോടിച്ചുകൊണ്ടിരുന്നു.

അപ്പോഴേയ്ക്കും സേലം ഔട്ടർ എത്തി ചേർന്നു. മഴയ്ക്ക് അല്പം ശമനവുമായി. കറന്റ് വന്നതിനാൽ യാത്രയും സുഗമമായി.

Recent Stories

The Author

Santhosh Nair

31 Comments

  1. അടിപൊളി…. ❤❤👍🏻👍🏻

    ഇപ്പോൾ ആണ് വായിച്ചത്.. ❤👍🏻

    1. Thanks Reghu kuttee 🥰
      Adutha bhaagavum vaayikkoo Part 7
      ,😊

  2. Super Annu💖💖💖💖

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,😍❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      😊 😊

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks 🙏 Suryan

    1. ,🥰👍

  8. ഇങ്ങനെതന്നെ പോകട്ടെ. 👍👍👍👍

    1. Sure, ennaal anganeyaakatte. 🥰

  9. Super bro🥰❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,👍👍👍 sure
      Thanks 🙏

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Super😍😍

    1. 🥰🥰

  14. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh👏👏

    1. Thanks Krish 🥰🥰

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com