ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 ആറാം ഭാഗം – [Santhosh Nair] 1102

Views : 14626

“എടീ യക്ഷിപ്പെണ്ണേ, നോക്കിക്കോ ഇനി അരമണിക്കൂറിനുള്ളിൽ നമ്മൾ എത്തിച്ചേരും. അവിടെച്ചെല്ലുമ്പോൾ നമുക്ക് ശരിക്കൊന്നു കാണണം, ഇന്നലത്തെപ്പോലെ.” തെല്ലു കണ്ണിറുക്കിക്കൊണ്ടു അവൻ പറഞ്ഞു.

“പോ ഏട്ടാ, മര്യാദയ്ക്ക് കിടന്നുറങ്ങിക്കോണം. എന്റെ ശരിയ്ക്കുള്ള സ്വഭാവം – യക്ഷിത്തരം എടുപ്പിയ്ക്കരുത്, കേട്ടോ. ഹി ഹി.”

“നീയൊക്കെ വേസ്റ്റ് യക്ഷി. കേരളത്തിലെ യക്ഷികളൊക്കെയാണ് ശരിയ്ക്കും യക്ഷികൾ. പനയുടെ അടുത്ത് നിൽക്കും, വരുന്നവരോട് ചുണ്ണാമ്പു ചോദിയ്ക്കും, കൊടുക്കുന്നവരെ മുകളിൽ കൊണ്ടുപോയി ഡിണ്ടിഗംഡിം ഡിണ്ടിഗംഡിം ചെയ്യും. പിന്നെ രാവിലെ അവരുടെ എല്ലും പല്ലും മുടിയും ഒക്കെ എല്ലുപൊടിക്കമ്പനിക്കാർക്കു കൊടുത്തു കാശും ഉണ്ടാക്കും.”

“ഏട്ടാ, ഞങ്ങൾ മറ്റുള്ളവരെ ഉപദ്രവിയ്ക്കാറില്ല, ചിലർ ഞങ്ങളിൽ ദുർ മന്ത്രാവേശങ്ങൾ നടത്തി ചെയ്യിയ്ക്കുന്നതാണ്. മറ്റേ രജനികാന്തിന്റെ യന്തിരൻ മൂവിയിൽ സോഫ്റ്റ്‌വെയർ മാറ്റി നല്ല റോബോയെ കെട്ട റോബോ ആക്കുന്നതുപോലെ.”

“നമുക്കൊക്കെ സ്ഥൂല ശരീരം സൂക്ഷ്മ ശരീരം എന്നിങ്ങനെ രണ്ടുണ്ടല്ലോ. മരണശേഷവും ഈ സൂക്ഷ്മ ശരീരം കൂടെയുണ്ടാവും. പലതരത്തിലുള്ള ചിന്തകൾ ആഗ്രഹങ്ങൾ ഒക്കെ ഇതിന്റെ കൂടെയുണ്ടാവും. അതാണിപ്പോൾ ഞാൻ. പിന്നെ ചില ശക്തികൾ കൂടെയുള്ളതിനാൽ ഞാൻ വിചാരിയ്ക്കുന്ന ചില കാര്യങ്ങൾ കൂടി ചെയ്യാനാവും. അതാണ് ഒരു വ്യത്യാസം. ഇതിൽ നിന്നും ഒരു മോചനമാണ് ആവശ്യം. ചത്തും ചാകാത്തതുമായ ഒരു ജീവിതം, പലതും ചെയ്യണമെന്നുണ്ടെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥ, ചിലപ്പോൾ ഭയങ്കര വിഷമം ഉണ്ടാകും. ഞങ്ങളെപ്പോലെ പലരും ഉണ്ട്, ഞങ്ങൾക്കു പലരോടും പലതും പറയാനും ചെയ്യാറുമുണ്ട്. പക്ഷെ നിസ്സഹായർ.”

അവളുടെ വാക്കുകളിൽ കൂടുതൽ വിഷമം കലരുന്നത് അവനു മനസ്സിലായി.

“പോട്ടെ കുട്ടി, ഞാൻ തമാശ പറഞ്ഞതല്ലേ,വിഷമിയ്ക്കാതെ, എല്ലാത്തിനും നമുക്കു പരിഹാരം കാണാം. എല്ലാം നന്നായി വരും, തീർച്ച.”

അപ്പോഴേയ്ക്കും കൊട്ടാരം വീടിനടുത്തെത്താറായി എന്നു മനസ്സിലാക്കിയ അവൻ പറഞ്ഞു:

“പെണ്ണെ, എനിയ്ക്കു വഴി ഓർമ്മയില്ല, ഒന്നു സഹായിക്കണേ. കാർ മുറ്റത്തു എത്തുമോ? ഇന്നലത്തെ പരിഭ്രമത്തിലും ഓട്ടത്തിലും ചാട്ടത്തിലും പറന്നു പോകുന്നതുപോലെയാണ് തോന്നിയത്.”

വീണ്ടും അവൾ പറഞ്ഞു തുടങ്ങി –
“ഓക്കേ ഏട്ടാ, അടുത്ത വലത്തോട്ട് വണ്ടി തിരിച്ചോളൂ, ഇല്ലെങ്കിൽ വണ്ടി ആവശ്യമില്ലാതെ ഒത്തിരി ഓടേണ്ടിവരും.”

അര കിലോമീറ്ററോളം ദൂരെയായി കാണുന്ന ഒരു കൈവഴി അവൾ കാട്ടി. വണ്ടിയുടെ സ്പീഡ് കുറച്ച ശ്രീകുമാർ മുൻപോട്ടു പോയി അവൾ പറഞ്ഞ വഴിയിലേക്ക് വണ്ടി തിരിച്ചു. അകത്തേയ്ക്കു പോയി ഒരു സർവീസ് റോഡിൽ ചേരുന്ന ചെറിയ കോൺക്രീറ്റ് റോഡ്.

കുറച്ചു മുൻപോട്ടു പോയപ്പോൾ ദൂരെ വീടു കാണാറായി. നിലാവെളിച്ചത്തിൽ വീടിനു ഇന്നു നല്ല ഭംഗിയാണ് തോന്നിയത്. ഇന്നലെ തോന്നിയ ഒരു ഭീതി ഇന്നു തോന്നുന്നില്ല.

“ഏട്ടാ, വീണ്ടും വലത്തോട്ടു തിരിച്ചോളൂ, ഇനി നമ്മുടെ സ്ഥലം ആണ്. അല്പം പതുക്കെയേ കയറ്റം കയറാവൂ. വണ്ടിയുടെ അടി ഇടിയ്ക്കേണ്ടാ. ഹി ഹി. ഇന്നു മുഴുവൻ അതോർത്തുകൊണ്ടല്ലേ വണ്ടി ഓടിച്ചത്? പാവം ഏട്ടൻ.”

“അങ്ങനൊന്നുമില്ല. എന്നാലും ഷി ഈസ് മൈ ഫേവ്.” അവൻ പറഞ്ഞു.

“ങ്ഹൂം, ശരി ശരി. എന്നാൽ ഇന്നു രാത്രി ഇവളെ കെട്ടിപ്പിടിച്ചുകൊണ്ടു കിടന്നോളൂ.” അവളുടെ പരിഭവം.

“ഹേ കെട്ടിപ്പിടിയ്ക്കാൻ നീ ഒരു ചാൻസ് തന്നാൽ ഇവൾക്ക് പ്രശ്നമൊന്നും ഉണ്ടാവില്ല, എന്റെ യക്ഷിക്കുട്ടീ. ഞാൻ റെഡി നീങ്ക റെഡിയാ” അല്പം ശൃംഗാരം കലർത്തി ഒരു കണ്ണു തെല്ലിറുക്കി അവൻ പറഞ്ഞു.

അപ്പോഴേയ്ക്കും വണ്ടി വീടിന്റെ മുറ്റത്തെത്തിയിരുന്നു.

“ശരി ഏട്ടാ, വണ്ടി പോർട്ടിക്കോയിൽ നിർത്തിയ്‌ക്കോളൂ, വരൂ, നമുക്കിറങ്ങാം. ഞാൻ അകത്തേയ്ക്കു ചെല്ലട്ടെ. ഏട്ടൻ പിന്നാലെ വന്നോളൂ.” പിന്നെ രുദ്രയുടെ ശബ്ദം കേട്ടില്ല.

ശ്രീകുമാർ വണ്ടി ഒന്നിറപ്പിച്ചശേഷം ഹെഡ് ലൈറ്റുകൾ ഓഫ് ചെയ്തു. ജനലുകൾ ഒന്നു തുറന്നടച്ചു. എസി നിർത്തിയശേഷം കുറച്ചു സെക്കൻഡുകൾ വെയിറ്റ് ചെയ്തു. ഹാൻഡ്‌ബ്രേക് ഇട്ടു. പിന്നീട് വൈപ്പറുകൾ ഉയർത്തിവെച്ചിട്ടു വണ്ടി ഓഫ് ചെയ്തു.

വെളിയിലിറങ്ങി ഡിക്കി തുറന്നു സ്യൂട്കേസുകൾ എടുത്തു മുൻവാതിലിനരികിൽ വെച്ചു. പിന്നീട് പിന്നിലെ വാതിൽ തുറന്നു ആമാടപ്പെട്ടിയും ലാപ്ടോപ്പ് ബാഗും നോട്ട്ബുക്കും ഒക്കെ എടുത്തു അതിനരികിൽ വെച്ചു. വാലെറ്റും മൊബൈലും കാർ കീയും എടുത്തു പോക്കറ്റിൽ വെച്ചു.

ഒരു ചെറിയ ഫയൽ കയ്യിൽ പിടിച്ചുകൊണ്ടു  “രുദ്രാ, വാതിൽ തുറക്കൂ.” ശ്രീകുമാർ ഉറക്കെ വിളിച്ചു കൊണ്ട് വാതിലിൽ തട്ടി, വാതിലിലെ ചെമ്പു / പിച്ചള കൊളുത്തു അപ്പോഴും നിങ് നിങ് എന്നു ശബ്ദം ഉണ്ടാക്കി.

“ഇതാ വരുന്നൂ ഏട്ടാ” എന്നൊരു ശ്രുതിമധുരമായ ശബ്ദം കേട്ടു.

Recent Stories

The Author

Santhosh Nair

31 Comments

  1. അടിപൊളി…. ❤❤👍🏻👍🏻

    ഇപ്പോൾ ആണ് വായിച്ചത്.. ❤👍🏻

    1. Thanks Reghu kuttee 🥰
      Adutha bhaagavum vaayikkoo Part 7
      ,😊

  2. Super Annu💖💖💖💖

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,😍❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      😊 😊

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks 🙏 Suryan

    1. ,🥰👍

  8. ഇങ്ങനെതന്നെ പോകട്ടെ. 👍👍👍👍

    1. Sure, ennaal anganeyaakatte. 🥰

  9. Super bro🥰❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,👍👍👍 sure
      Thanks 🙏

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Super😍😍

    1. 🥰🥰

  14. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh👏👏

    1. Thanks Krish 🥰🥰

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com