ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 ആറാം ഭാഗം – [Santhosh Nair] 1102

Views : 14626

രുദ്രയുടെ ശബ്ദം കേട്ടു: “ഏട്ടാ വിശക്കുന്നില്ലേ? എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ക്ഷീണം തോന്നും, പക്ഷെ ഒത്തിരി കഴിച്ചാൽ ഉറങ്ങിയാലോ? ശരി ഒരു കാര്യം ചെയ്‌താൽ മതി. അല്പം എരിവുകൂട്ടി കഴിച്ചാൽ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കാൻ തോന്നും. ഇടക്കിടയ്ക്ക് വെള്ളം കുടിയ്ക്കുന്നതിനാൽ ഇടക്കിടയ്ക്ക് ശൂ ശൂ അടിയ്ക്കാൻ തോന്നും. അപ്പോൾ ഉറക്കം വരില്ല, എങ്ങനുണ്ട് എന്റെ ഐഡിയ? ഹ ഹ ഹ”

“നീ കൊള്ളാമല്ലോ എന്റെ യക്ഷിക്കുട്ടീ. എങ്ങനെ ഇതൊക്കെ സാധിയ്ക്കുന്നു? ഭയങ്കര ചളി? പക്ഷെ സത്യമാണ് കേട്ടോ. ഡ്രൈവ് ചെയ്യുമ്പോൾ വയറു നിറച്ചു ഭക്ഷണം നന്നല്ല, പിന്നെ തൈര് പോലെയുള്ള ഭക്ഷണവും – ഉറക്കം വരും. വെള്ളം കുടിച്ചു വയർ അല്പം ഫുൾ ആകുന്നതാണ് നല്ലതു – മൂത്രം മുട്ടി നിന്നാൽ ഉറക്കം വരില്ല. എന്റെ പഴയ ഡ്രൈവർ പറഞ്ഞു തന്ന ടെക്‌നിക് ആണ്. ഹ ഹ.

“ഏട്ടൻ സേലത്തുനിന്നും പാലക്കാട് വരാൻ അഞ്ചര മണിക്കൂറിൽ കൂടുതൽ എടുത്തു. പക്ഷെ ഞാൻ എന്റെ എൻഫീൽഡ് ബുള്ളറ്റിൽ വീട്ടിൽ നിന്നും പാലക്കാടു വരെ നാലു മണിക്കൂർ പോലും എടുക്കുമായിരുന്നില്ല. എന്നെ കോളേജിൽ ബുള്ളറ്റ് രുദ്ര എന്നാണു വിളിച്ചിരുന്നത്. ഹ ഹ ഹ”.

“കെ ഡി യക്ഷിപ്പെണ്ണേ.. നീ കൊള്ളാമല്ലോ. ഞാൻ തൊണ്ണൂറു കിലോമീറ്റർ സ്പീഡിൽ കാർ കൂടുതൽ ഓടിയ്ക്കാറില്ല. ഒന്നു രണ്ടു പ്രാവശ്യം നൂറ്റിരുപതു നൂറ്റിനാല്പതു വരെ ഓടിച്ചിട്ടുണ്ട്. അതു തിരുച്ചി ദിണ്ടുക്കൾ ഹൈവേയിൽ മാത്രം. കാർ ഓടിക്കാനുള്ളതല്ലേ? റോട്ടിൽ ഉരച്ചു തീർക്കാനല്ലല്ലോ. പിന്നെ ബുള്ളറ്റ് ബൈക്ക് ഒന്നും ഓടിക്കാറേയില്ല. പേടിയാണ് കേട്ടോ. സത്യം. ഹി ഹി. എന്തായാലും സ്വന്തമായി ബുള്ളറ്റ് ഉള്ള യക്ഷിയെ കണ്ടതിൽ സന്തോഷം.”

“പോ ഏട്ടാ, അച്ഛന് പഴയ ഒരു ജാവാ ബൈക്ക് ഉണ്ടായിരുന്നു ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ മോഡൽ. അതിനൊരു വെച്ചുകെട്ടും വേറെ. പണ്ടത്തെ ഷോലെ സിനിമയിലെ ബൈക്ക് പോലെ. ഹ ഹ. അതിന്റെ ശബ്ദമോ. ഈശ്വരാ. കുറെ പറഞ്ഞിട്ടാണ് ഒരു കൊണ്ടെസ്സാ കാർ കൂടി വാങ്ങിയത്. ഞാൻ പിന്നെ പറഞ്ഞു കയ്യും കാലും പിടിച്ചു ബുള്ളറ്റ് വാങ്ങി.”

 

10 FORGOTTEN Jawa & Yezdi motorcycles of India

“ഒരു യക്ഷിയുടെ വണ്ടി ഓടിക്കൽ പരീക്ഷണങ്ങൾ. കൊള്ളാം. പക്ഷെ ഇത്രയും പണക്കാരായിട്ടും നിങ്ങൾക്കൊന്നും വണ്ടികളോട് അത്ര പ്രേമമൊന്നും ഉണ്ടായിരുന്നില്ലേ?”

Recent Stories

The Author

Santhosh Nair

31 Comments

  1. അടിപൊളി…. ❤❤👍🏻👍🏻

    ഇപ്പോൾ ആണ് വായിച്ചത്.. ❤👍🏻

    1. Thanks Reghu kuttee 🥰
      Adutha bhaagavum vaayikkoo Part 7
      ,😊

  2. Super Annu💖💖💖💖

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,😍❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      😊 😊

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks 🙏 Suryan

    1. ,🥰👍

  8. ഇങ്ങനെതന്നെ പോകട്ടെ. 👍👍👍👍

    1. Sure, ennaal anganeyaakatte. 🥰

  9. Super bro🥰❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,👍👍👍 sure
      Thanks 🙏

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Super😍😍

    1. 🥰🥰

  14. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh👏👏

    1. Thanks Krish 🥰🥰

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com