ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 ആറാം ഭാഗം – [Santhosh Nair] 1102

Views : 14626

ആ വലിയ വാതിൽ തുറക്കപ്പെട്ടു. അവന്റെ നോട്ടം ആദ്യം പോയത് ആ മുറിയുടെ പ്രത്യേകത അളക്കുവാനായാണ്. മനോഹരമായ ചില്ലു ജാലകങ്ങൾ. ഇന്നലെ രാത്രി കണ്ടതിൽ നിന്നും വ്യത്യസ്തമായി ആ വിശാലമായ മുറിയിൽ നല്ല വ്യക്തമായ പ്രകാശം. തെല്ലും പൊടിയോ അഴുക്കോ ഇല്ലാതെ മുറി മനോഹരമായിട്ടുണ്ട്. മുറിയിലെ കസേരകളും മേശകളും പൂത്തൊങ്ങൾകളും നന്നായി ക്രമീകരിച്ചിരിയ്ക്കുന്നു. അല്പം മോഡേൺ ആയിട്ടുണ്ട്.

മനോഹരമായ നീലയും ഇളം പിങ്കും ഉൾപ്പെടെയുള്ളമറ്റു ചില നിറങ്ങളും മുറിയുടെ അഴക് കൂട്ടുന്നു. ഇന്നലത്തെ ആ ഭീതിതമായ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്.

 

Vibrant Trend: 25 Colorful Sofas to Rejuvenate Your Living Room

“ങ്‌ഹും ങ്‌ഹും” എന്നൊരു ശബ്ദം കേട്ടാണ് അവൻ നേരെ നോക്കിയത്. വെണ്ണക്കല്ലിൽ ചെതുക്കിയതുപോലെ ഒരു ദേവ സുന്ദരി. ഇന്നലെ കണ്ടപ്പോൾ ആ സൗന്ദര്യം അറിയാൻ സാധിച്ചിരുന്നില്ല. നീണ്ട മാന്മിഴികൾ, തെല്ലുയർന്നു നീണ്ട മൂക്ക്, ചെറിയ മനോഹരമായ ചെഞ്ചുണ്ടുകൾ, തിളങ്ങുന്ന കവിളിണകൾ. അല്പം നീണ്ട കഴുത്തിൽ അണിഞ്ഞിരിയ്ക്കുന്ന പിങ്ക് നിറമുള്ള മുത്തുമാല. ക്രീം നിറമുള്ള ഹാഫ് സാരിയും ബ്ളവുസും അണിഞ്ഞിരിയ്ക്കുന്ന അവളുടെ സൗന്ദര്യം അവനെ അത്ഭുത സ്തബ്ധനാക്കി. അവളെ കണ്ണെടുക്കാതെ നോക്കി നിന്ന അവന്റെ കയ്യിൽ നിന്നും ആ ഫയൽ താഴെ വീണതുപോലും അവനറിഞ്ഞില്ല.

അവളുടെ നാണം നിറഞ്ഞ കുണുങ്ങിച്ചിരിയാണ് അവനെ സ്ഥലകാലബോധത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്.

“സുന്ദരീ… നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു…
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…” അവൻ ഉറക്കെ പാടി.

“പോ ഏട്ടാ.. കുറെ പഴയ പാട്ടുകൾ കയ്യിൽ സ്റ്റോക്ക് ഉണ്ടല്ലോ. ഹി ഹി.”

“എന്റെ പൊന്നു യക്ഷിപ്പെണ്ണേ ഈ ജ്വലിയ്ക്കുന്ന സൗന്ദര്യം കണ്ടാൽ എന്റെ പോളോ പെണ്ണു പോലും പാടിപ്പോകും. എന്റെ സുന്ദരി യക്ഷി കുട്ടീ.. രാത്രി ഒരു ഗ്ലാസ് പാലും കൊണ്ട് വന്നേക്കണം കേട്ടോ. ഹി ഹി” കണ്ണിറുക്കി കൊണ്ടവൻ പറഞ്ഞു.

“പോ ഏട്ടാ” അവൾ ചിണുങ്ങി.

“പോട്ടെ എന്റെ ചക്കര യക്ഷിക്കുട്ടീ. ഹ ഹ ചുമ്മാ, നീ എന്റെ ജീവനല്ലേ, വെറുതെ കളിയാക്കിയതാണ്. നമുക്കൊത്തിരി ജോലി ഇന്നു രാത്രി ചെയ്തു തീർക്കാനുണ്ട്. ഡോക്യൂമെന്റുകൾ കുറച്ചു തയാറാക്കണം, അങ്ങനെ.”

അവൻ രണ്ടു സ്യൂട് കേസുകളും ലാപ്ടോപ്പ് ബാഗും ഐ ബുക്കും നിലത്തു വീണ ഫയലും ആമാടപ്പെട്ടിയും മറ്റും എടുത്തുകൊണ്ടു അകത്തുകയറി. അവന്റെ പിന്നിൽ ആ വാതിൽ അടഞ്ഞു.

“ഏട്ടാ ആമാടപ്പെട്ടി പൂജാമുറിക്കടുത്തു വെച്ചാൽ മതി.” അവൻ അതനുസരിച്ചു.

Recent Stories

The Author

Santhosh Nair

31 Comments

  1. അടിപൊളി…. ❤❤👍🏻👍🏻

    ഇപ്പോൾ ആണ് വായിച്ചത്.. ❤👍🏻

    1. Thanks Reghu kuttee 🥰
      Adutha bhaagavum vaayikkoo Part 7
      ,😊

  2. Super Annu💖💖💖💖

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,😍❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      😊 😊

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks 🙏 Suryan

    1. ,🥰👍

  8. ഇങ്ങനെതന്നെ പോകട്ടെ. 👍👍👍👍

    1. Sure, ennaal anganeyaakatte. 🥰

  9. Super bro🥰❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,👍👍👍 sure
      Thanks 🙏

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Super😍😍

    1. 🥰🥰

  14. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh👏👏

    1. Thanks Krish 🥰🥰

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com