ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 ആറാം ഭാഗം – [Santhosh Nair] 1102

Views : 14626

അവൻ കാപ്പി കുടിച്ചു തീർത്തപ്പോഴേയ്ക്കും ഫാദർ തിരികെ വന്നു:
“മോനെ നേരം ഒത്തിരി ഇരുട്ടി, അത്താഴം ഞങ്ങളുടെ കൂടെ കഴിച്ചിട്ടു പോയാൽ മതി. മോൻ അങ്ങനെ ചെയ്‌താൽ എല്ലാവര്ക്കും സന്തോഷമാകും.”

“നന്ദി, പക്ഷെ ക്ഷമിയ്ക്കണം ഫാദർ, എനിക്കിന്നു കുറച്ചു ഡോക്യൂമെന്റസ് ചെക്ക് ചെയ്യാനുണ്ട്, റൂം എടുത്തിട്ടില്ല, കുറച്ചു ജോലികൾ കൂടി ബാക്കിയുണ്ട്. ഭക്ഷണം കഴിയ്ക്കാൻ കുറച്ചു കൂടി ലേറ്റ് ആകും. നാളെ സേലത്തു എത്തണം, പിന്നെ രാത്രിയിൽ തന്നെ ബാംഗളൂരിൽ എത്തിച്ചേരേണ്ടതുണ്ട്.”

“ശരി മകനെ, നീ ആ ബാഗ് എടുത്തോളൂ, ഒരു സ്യൂട് കേസു കൂടിയുണ്ട്, അതിപ്പോൾ കൊണ്ടുവരും. അതിൽ എന്തൊക്കെയോ വസ്തുക്കൾ ഉണ്ട്, ഇതുവരെ തുറന്നിട്ടില്ല. പക്ഷെ അതിന്റെ താക്കോൽ എവിടെയാണെന്നറിയില്ല. എന്തായാലും അതു കൊണ്ടുപോയ്‌കൊക്കോളൂ.”

അപ്പോഴേയ്ക്കും സാമാന്യം വലിപ്പമുള്ള കറുത്ത സ്യൂട് കേസ് ഒരു ചെറുപ്പക്കാരൻ എടുത്തു കൊണ്ടുവന്നു. അതിൽ അമേരിക്കൻ എയർലൈൻസിന്റെ കുറച്ചു അവ്യക്തമായ ടാഗ് ഉണ്ടായിരുന്നു. സീൽ ചെയ്യപ്പെട്ടിരുന്ന അത് അവന്റെ മുന്നിൽ വെച്ച ശേഷം അയാൾ പോയി.

“ശരി ഫാദർ, എങ്കിൽ ഞാൻ ഇറങ്ങുന്നു. വീണ്ടും വരാം.”

“പോയിട്ടു വരിക, മോനെ, കർത്താവു നിങ്ങളെ രണ്ടുപേരെയും കാത്തുകൊള്ളട്ടെ. എല്ലാം നന്നായി വരും. ഇനി ഒരു ശത്രുവും നിന്നോടടുക്കാൻ ധൈര്യപ്പെടില്ല. നിന്നെ കാത്തു രക്ഷിയ്ക്കാൻ അമാനുഷികവും ദൈവികവുമായ ശക്തിയുള്ള ആളുകൾ ഉണ്ട്. നിന്റെ കൂടെയുള്ളവൾ നിന്നെ ഒരിക്കലും വിട്ടു പോവില്ല, തീർച്ചയായും വിശ്വസിയ്ക്കുക. നിന്നെ കാത്തു ഇനിയും അത്ഭുതങ്ങൾ കാത്തിരിയ്ക്കുന്നു, നിന്റെ നിയോഗങ്ങൾ ഇനിയും അനവധിയാണ്. വാണിജ്യ വ്യവസായ ലോകങ്ങളെ വെടിഞ്ഞു മാനവസേവയ്ക്കായി നീ ഇറങ്ങണം. സ്വാമിജി പറഞ്ഞതു ഓർമ്മിയ്ക്കുക.” അവനെ അണച്ചു കാതിൽ മന്ത്രിച്ച ശേഷം നെറ്റിയിൽ ചുംബിച്ചുകൊണ്ടു അദ്ദേഹം അവനെ യാത്രയയച്ചു.

ആ സ്യൂട് ക്കേസുകൾ എടുത്തുകൊണ്ടു അവൻ ഇറങ്ങി. കാറിനടുത്തെത്തി കാറിന്റെ ഡിക്കി തുറന്ന ശേഷം അവൻ രണ്ടു പെട്ടികളും അകത്തുവെച്ചു.

“ശരി ഏട്ടാ, പോകാം. ഒത്തിരി ലേറ്റ് ആയി.” രുദ്രയുടെ ശബ്ദം “സമയം എട്ടുമണി കഴിഞ്ഞു, ഏട്ടനെക്കൊണ്ടു വണ്ടി ഓടിയ്ക്കാനാവുമോ? എങ്കിൽ നമുക്കു ഇപ്പോൾ തന്നെ സേലത്തിനു പോകാം.”

അവൻ മുഖമുയർത്തി നേരെ നോക്കി. ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് വണ്ടിയിൽക്കയറി മുന്പോട്ടെടുത്തു. പതുക്കെ മുന്പോട്ടുരുട്ടികൊണ്ടു നേരെ നോക്കി. കാലിയായി, വിശാലമായി നീണ്ടു നിവർന്നു കിടക്കുന്ന വഴി ഇരുട്ടിലൂടെ അവനെ നോക്കി വെല്ലുവിളിയ്ക്കുന്നതു പോലെ തോന്നി.

 

Latest updates: Gujarat government extends night curfew in 8 cities - The Times of India

“വെല്ലുവിളിക്കുകയാണോ? ഒരു കൈ നോക്കിയിട്ടു തന്നെ കാര്യം.” അവൻ സ്റ്റിയറിങ്ങിൽ ചുറ്റിത്തലോടി, ഏകദേശം ഇരുനൂറു കിലോമീറ്ററുകൾ ഉണ്ട്. പതുക്കെ പോയാലും നാലു മണിക്കൂറുകൾ കൊണ്ടു പോകാവുന്നതേയുള്ളൂ. പോളോ കുട്ടീ, ഇന്നൊത്തിരി കഷ്ടപ്പെട്ടതല്ലേ, ദയവിട്ടു സ്വല്പ സരിഹോണ്ടിസീ”.

പോളോ പെൺ കുട്ടി ഓക്കേ പറഞ്ഞതുപോലെ തോന്നിയതിനാൽ അല്പം സ്പീഡ് കൂട്ടിതുടങ്ങി. വണ്ടി ഹൈ വേയിൽ കയറി ഓടുവാൻ തുടങ്ങി.

Recent Stories

The Author

Santhosh Nair

31 Comments

  1. അടിപൊളി…. ❤❤👍🏻👍🏻

    ഇപ്പോൾ ആണ് വായിച്ചത്.. ❤👍🏻

    1. Thanks Reghu kuttee 🥰
      Adutha bhaagavum vaayikkoo Part 7
      ,😊

  2. Super Annu💖💖💖💖

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,😍❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      😊 😊

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks 🙏 Suryan

    1. ,🥰👍

  8. ഇങ്ങനെതന്നെ പോകട്ടെ. 👍👍👍👍

    1. Sure, ennaal anganeyaakatte. 🥰

  9. Super bro🥰❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,👍👍👍 sure
      Thanks 🙏

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Super😍😍

    1. 🥰🥰

  14. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh👏👏

    1. Thanks Krish 🥰🥰

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com