ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 ആറാം ഭാഗം – [Santhosh Nair] 1102

Views : 14626

“റൂമിൽ പോകാം ഏട്ടാ, അവിടെ ഒരു സ്റ്റഡി ഡെസ്കും കസേരയും ഉണ്ടല്ലോ.” അവളുടെ പിറകിൽ സാധനങ്ങളെല്ലാം എടുത്തുകൊണ്ടു അവനും നടന്നു. അവളുടെ ഉയർന്ന മനോഹരമായ പിൻഭാഗം അവന്റെ ശ്രദ്ധയെ ആകർഷിച്ചു. പെട്ടെന്നു തിരിഞ്ഞു നോക്കിയ അവൾ പതുക്കെ “കോഴിത്തരം ഒക്കെ കുറച്ചു കൂടുന്നു, ഏട്ടാ” എന്ന് പറഞ്ഞു.

“എന്താണെന്നറിയില്ല, നീ എന്റെ മനസ്സിനെയും ശരീരത്തെയും കീഴടക്കിയ ആദ്യത്തെയും അവസാനത്തെയും സ്ത്രീയാണ്. എത്രയോ പെൺകുട്ടികളുമായി – ബിസിനസ് സംഗീതം കല ആതിഥ്യം അങ്ങനെ പല മേഖലകളിൽ ഉള്ളവർ – ഇടപഴകിയിരിയ്ക്കുന്നു. അവരെ ആരെയും ഇതുവരെ ഞാൻ പ്രേമത്തോടെയോ കാമത്തോടയോ നോക്കിയിട്ടില്ല. നീയെന്റെ പെണ്ണാണ്, ഈ യക്ഷി പെണ്ണിന്റെ ഗന്ധർവ്വൻ ഞാനാണ്.” അല്പം പ്രേമ പാരാവശ്യത്തോടെ അവൻ പറഞ്ഞു.

“ഇന്നു നോ റൊമാൻസ് ഏട്ടാ – ഒത്തിരി ജോലിയുണ്ട്. പെട്ടെന്നു വരൂ” എന്നു പറഞ്ഞുകൊണ്ട് അവൾ വാതിൽ തുറന്നു അകത്തു കയറി.

മുറി ഇന്നലെ കണ്ടതിൽ നിന്നും വളരെ മനോഹരമായിട്ടുണ്ട്. കട്ടിലിൽ നീല നിറമുള്ള വിരിപ്പുകൾ. മുറിയിൽ നല്ല സുഗന്ധം, നല്ല വെളിച്ചവും ഉണ്ട്. മുറിയിലുള്ള മേശയും കസേരയും വളരെ സൗകര്യമായിട്ടാണ് ഇട്ടിരിയ്ക്കുന്നത്.

അവൻ ലാപ്ടോപ്പ് ബാഗ്, ബുക്ക്, ഫയൽ എല്ലാം മേശപ്പുറത്തു വെച്ചു. രണ്ടു സ്യൂട് കേസുകളും അലമാരിയിൽ വെച്ചു.

“ഏട്ടാ കുളിച്ചിട്ടു വരൂ, ക്ഷീണമുണ്ടാവില്ലേ?” അവൾ പറഞ്ഞു.

അവൻ കുളിമുറിയിൽ കയറി. രാവിലെ കഴുകിയിട്ട മുണ്ട് ഉണ്ടാക്കിയിരുന്നു. അവിടെ കിടന്ന തോർത്ത് ഉടുത്ത ശേഷം ഉടുത്തിരുന്ന വസ്ത്രങ്ങൾ അഴിച്ചു കഴുകിയിട്ടു. ചെറു ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ ക്ഷീണം മാറി.

ശരീരം തോർത്തിയശേഷം മുണ്ടുടുത്തു വെളിയിൽ വന്നു. നല്ല ഫിൽറ്റർ കാപ്പിയുടെ മനം മയക്കുന്ന ഗന്ധമാണ് അവനെ എതിരേറ്റത്. അല്പം ചൂടുവെള്ളം കുടിച്ച ശേഷം അവൻ ആ ചെറിയ ഗ്ലാസിലെ കാപ്പി കുടിച്ചു.

കണ്ണെടുക്കാതെ അവനെ നോക്കി നിൽക്കുന്ന രുദ്രയെ അവൻ കണ്ടു. അവന്റെ ആരോഗ്യമുറ്റ വിരിമാറിനെ അലങ്കരിയ്ക്കുന്ന രോമരാജികളിൽ അവൾ എന്തോ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നു. ആ മുറിയിലെ വെളിച്ചത്തിൽ അവന്റെ മാറിലെ ആലിലകൃഷ്ണൻ നന്നായി തിളങ്ങുന്നുണ്ടായിരുന്നു.

പെട്ടെന്നു കണ്ണെടുത്ത അവൾ അവന്റെ കണ്ണിലേക്കു നോക്കി. കുറെ നേരം കണ്ണിൽ കണ്ണിൽ നോക്കി നിന്നശേഷം അവൻ കൈ രണ്ടും അവളുടെ നേരെ നീട്ടി. ആ വിളിയ്ക്കു കാത്തിരുന്നെന്നോണം അവൾ ആ മാറിലേക്ക് ചാഞ്ഞുകൊണ്ട് അവനെ ഇറുക്കി കെട്ടിപ്പിടിച്ചു. അവളുടെ മൃദുലതകൾ ആ കരുത്തുറ്റ ശരീരത്തിൽ അമർന്നു. തെല്ലു മുഖം താഴ്ത്തി അവളുടെ നിറുകയിൽ അവൻ ചുണ്ടമർത്തി. ആ നിൽപ്പിൽ അവർ ഉലകം മറന്നതുപോലെ കുറെ നേരം നിന്നു.

മുഖമുയർത്തി അവനെ നോക്കിയ അവളുടെ നെറ്റിത്തടത്തിൽ അമർന്ന അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലെ വിയർപ്പും കളഭക്കുറിയും ഒപ്പിയെടുത്തു. ആ മൃഗനയങ്ങളിൽ ഇക്കിളി ഉണർത്തിയ അവന്റെ ചുണ്ടുകൾ അവളുടെ നാസികയെയും കപോലങ്ങളെയും തരളിതങ്ങൾ ആക്കി. അവൾ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ടു എന്തോ പ്രതീക്ഷിച്ചു നിന്നു. അവളുടെ ശ്വാസഗതി തെല്ലുയർന്നതു അവനറിഞ്ഞു.

അവൻ മൃദുവായി പാടി, എന്നിട്ടു പറഞ്ഞു :
“അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും

യക്ഷിപ്പെണ്ണേ, മതിയെടീ. ഇന്നു നമുക്കൊത്തിരി ജോലി ഉണ്ടല്ലോ.”

മനസ്സില്ലാ മനസ്സോടെ അവൾ അകന്നു മാറി. ആ കവിളിണകളിൽ ഒരു ഉദയ പ്രഭ അവൻ കണ്ടു. നാണവും പരിഭവും കലർന്ന അവളുടെ ഭാവം അവനിൽ ചിരിയുണർത്തി.

“പോ ഏട്ടാ” അവൾ ചിണുങ്ങി.

“വിശക്കുന്നുണ്ടോ, ഏട്ടന്?” അവൾ ചോദിച്ചു.

“പിന്നില്ലേ, രുചികരമായ ചില വിഭവങ്ങൾ ജീവനോടെ മുന്നിൽ നിന്നാൽ ആർക്കും വിശക്കും. പക്ഷെ ഇന്ന് ഒത്തിരി തിരക്കുണ്ടല്ലോ നമുക്ക്. ഹ ഹ.” അവൻ ചിരിച്ചു.

“പോ ഏട്ടാ” അവൾ ചിണുങ്ങി.
“ശരി ഏട്ടൻ ഈ ഉടുപ്പിട്ടോളൂ,” അവൾ ഒരു ബനിയൻ പോലത്തെ കുപ്പായം അവനു കൊടുത്തു.
“രാത്രി നല്ല തണുപ്പുണ്ടാവും.”

Recent Stories

The Author

Santhosh Nair

31 Comments

  1. അടിപൊളി…. ❤❤👍🏻👍🏻

    ഇപ്പോൾ ആണ് വായിച്ചത്.. ❤👍🏻

    1. Thanks Reghu kuttee 🥰
      Adutha bhaagavum vaayikkoo Part 7
      ,😊

  2. Super Annu💖💖💖💖

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,😍❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      😊 😊

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks 🙏 Suryan

    1. ,🥰👍

  8. ഇങ്ങനെതന്നെ പോകട്ടെ. 👍👍👍👍

    1. Sure, ennaal anganeyaakatte. 🥰

  9. Super bro🥰❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,👍👍👍 sure
      Thanks 🙏

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Super😍😍

    1. 🥰🥰

  14. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh👏👏

    1. Thanks Krish 🥰🥰

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com