ശ്രാവണി 3 [Shana] 185

ഇത് മോളെടുത്തോ.. ആരും അറിയില്ല..”
ശ്രാവണിയുടെ അരയിൽ  സ്വർണ്ണ നാഗത്തെപ്പോലെ അത് ചുറ്റിപിണഞ്ഞു കിടന്നു

ശ്രാവണിക്ക് പിന്നെ നിരസിക്കാൻ തോന്നിയില്ല  ദേവമ്മയിൽ നിന്നുള്ള സ്നേഹം അവളെ കീഴ്പ്പെടുത്തി

“ഞാൻ വീട്ടിലേക്ക് പോകട്ടെ ദേവമ്മേ .. അമ്മ കാത്തിരിക്കുന്നുണ്ടാവും  കുറേ സമയമായില്ലേ ” അവൾ ഇരുന്നിടത്തിന്നു എഴുന്നേറ്റുകൊണ്ട് ചോദിച്ചു

“മോൾ ഇടക്കിടക്ക് ദേവമ്മയെ കാണാൻ വരുമോ ”

“വരാം ദേവമ്മേ  ” അവരെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു…

അവൾ കാഴ്ചയിൽ നിന്നും മറയുന്നത് വരെ ദേവമ്മ നോക്കി നിന്നു… കണ്ണിൽ കത്തുന്ന തീ യുടെ തിളക്കവും ചുണ്ടിൽ ചെറിയൊരു മന്ദസ്മിതവുംനിറച്ച് … ശ്രാവണി ഇറങ്ങി പോകുന്നതും നോക്കി രണ്ടുകണ്ണുകൾ വീക്ഷക്കുന്നുണ്ടായിരുന്നു

തറവാടിനോട് അടുക്കാറായപ്പോൾ  ശ്രാവണിയുടെ ഉള്ളിൽ നേരിയ ഭയം തോന്നി വല്യമ്മാവൻ വന്നിട്ടുണ്ടാകുമോ ആരെങ്കിലും അവളെ വഴക്ക് പറയുമോ എന്നൊക്കെ

“ടി  തമിഴത്തി….”

പുറകിൽ നിന്നുള്ള ശബ്ദം കേട്ടതും പെട്ടന്നവൾ ഞെട്ടിത്തിരിഞ്ഞു നോക്കി അർജുനെ കണ്ടതും അവൾക്കാശ്ചര്യമായി പെട്ടന്നത് ദേഷ്യമായി പരിണമിച്ചു

“ടോ  കള്ളാ എന്നെ എന്തിനാണ് തമിഴത്തിയെന്ന് വിളിക്കുന്നത്”

“ടി ഞാൻ കള്ളനല്ലെന്ന് പറഞ്ഞു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്”

താൻ കള്ളനായിട്ടല്ലേ ഞാൻ കള്ളനെന്നുവിളിച്ചത്

“ഞാൻ നിന്റെ എന്താടി കട്ടത് … നിനക്ക് ഞാൻ പണി തരുന്നുണ്ട്…”

“അയ്യോ.. ദേ പാമ്പ്…”
അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അർജുൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു…

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ???

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  9. Hoy..

Comments are closed.