ശ്രാവണി 3 [Shana] 185

“നിനക്കൊക്കെ പെണ്ണുങ്ങളെ കൈയില്‍ കേറി പിടിക്കണം അല്ലേടാ……” അവന്‍ ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു.

 

“പിടിച്ചാ നീ എന്തു ചെയ്യുമെടാ പുല്ലേ.”

 

നിലത്ത് കിടന്നവന്‍ ചോര തുപ്പികളഞ്ഞുകൊണ്ട് അവനെ വെല്ലുവിളിച്ചു. അതു കേട്ടു ഭ്രാന്തെടുത്തപോലെ അര്‍ജുന്‍ അവനെ തല്ലാന്‍ തുടങ്ങി. പക്ഷേ, പിന്നില്‍ നിന്നു വന്ന ആപത്ത് അവന്‍ കണ്ടില്ല. അക്രമികളില്‍ ഒരുവന്‍ അര്‍ജുന്റെ പിന്നിലേക്കു നടന്നടുക്കുകയായിരുന്നു. കൈയിലെ വാള്‍ അർജുന്റെ കഴുത്തു ലക്ഷ്യമാക്കി പിടിച്ചു മുന്നോട്ടു വന്നു..ആലിനു പുറകിൽ നിന്നും അയാൾ വാൾ വീശികൊണ്ട് എടുത്തു ചാടി..
അര്‍ജുനെ വെട്ടാന്‍ വാള്‍ ഉയര്‍ത്തിയതും ആ കാഴ്ച കണ്ടു ധനു അലറിവിളിച്ചു…

 

“ഏട്ടാ മാറ്……” അവള്‍ പേടിച്ചു കരയുകയായിരുന്നു. അവളുടെ കരച്ചില്‍ കേട്ടു പകച്ചു പോയ അവന്‍ തിരിഞ്ഞു നോക്കിയതും അയാള്‍ വാള്‍ വിശി. അനുവും ധനുവും ആ കാഴ്ച കാണാന്‍ ധൈര്യമില്ലാതെ കണ്ണടച്ചു പിടിച്ചു. വെട്ടേല്‍ക്കാതെ അര്‍ജുന്‍ ഒഴിഞ്ഞു മാറിയെങ്കിലും അയാള്‍ വീണ്ടും അവനു നെരെ വാള്‍ വീശി.

 

പൊടുന്നനെ അവടെയ്ക്കു കണ്ണടപ്പിക്കും പോലെ പ്രകാശംമടിച്ചു. ദൂരെ നിന്നും ഒരു മുള്‍ച്ചയോടെ തന്റെ നേര്‍ക്കു പാഞ്ഞു വരുന്ന ജീപ്പ് കണ്ടു അയാള്‍ ഭയന്നു പോയി. ഒരു ഭീമാകാരനായ സത്വത്തേപ്പോലെ തന്റെ നേര്‍ക്കു പാഞ്ഞടുത്ത വണ്ടിയുടെ മുന്നില്‍ നിന്നു അവന്‍ ഒഴിഞ്ഞു മാറിയതും അതി വേഗത്തില്‍ എത്തിയ വണ്ടിയുടെ ഡോര്‍ തുറന്നുതും ഒന്നിച്ചായിരുന്നു. ഡോറുകൊണ്ടുള്ള പ്രഹരമേറ്റ് അവന്‍ അലര്‍ച്ചയോടെ നിലത്തേക്ക് തെറിച്ചു വീണു.

 

അവന്റെ വായില്‍ നിന്നു രക്തം ചീറ്റി തെറിച്ചു . ഒന്നു എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അവന്‍ നിലത്തു കിടന്നു. വണ്ടി കണ്ട അര്‍ജുന്റെ മുഖത്ത് സന്തോഷം നിറഞ്ഞു .

 

കറുത്ത ഭീമാകാരനായ രാക്ഷസനെ പോലെ തോന്നിക്കുന്ന ഫോര്‍ഡ് റേഞ്ചര്‍ റാപ്ടറില്‍ നിന്നു അവന്‍

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ???

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  9. Hoy..

Comments are closed.