ശ്രാവണി 3 [Shana] 185

 

ഫോണിലൂടെയുള്ള അവന്റെ ചോദ്യം കേട്ടു കാളിയുടെ ചുണ്ടില്‍ ക്രൗര്യമായൊരു പുഞ്ചിരി തെളിഞ്ഞു.

 

“കാളി പോയാ നടക്കാത്തതെന്തുണ്ടെടാ. ”

 

“പൊക്കിയോ അവനെ. “അര്‍ജുന്റെ മുഖത്ത് ആകാംഷ നിറഞ്ഞു.

 

“അവന്‍ ഇനി ഒരുത്തനോടും വാക്കുവെത്യാസം കാണിക്കില്ല. അതു ഞാന്‍ അവനു മനസിലാക്കികൊടുത്തിട്ടുണ്ട്.”

 

“കൊന്നോടാ അവനേ.. അര്‍ജുന്‍ അമ്പരന്നുപോയിരുന്നു. “കാളിയുടെ പൊട്ടിചിരി അവന്റെ കാതില്‍ മുഴങ്ങിക്കേട്ടു.

 

”മൃത്യു ഭവിക്കുമതിനില്ല സംശയം
പ്രത്യുപകാരം മറക്കുന്ന പുരുഷന്‍
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും”

 

“നീ എന്താടാ കവിത ഒക്കെ ചൊല്ലണതു.. നിനക്കെന്താ പറ്റിയേ.” അര്‍ജുന്‍ അവന്‍ പറഞ്ഞതു മനസിലാവാതെ ചോദിച്ചു.

 

“ടാ ചെറുക്കാപ്പി. രാമായണം വായിച്ചിട്ടുണ്ടോ. അതില്‍ കിഷ്‌കിന്ധാകാണ്ഡത്തില്‍ രാമനും സുഗ്രീവനും തമ്മിലുള്ള സഖ്യമനുസരിച്ച് രാമന്‍ ബാലിയെ വധിച്ച് സുഗ്രീവനെ രാജാവാക്കി. അതോടെ, സീതാന്വേഷണത്തിനു സഹായിക്കാമെന്ന വാഗ്ദാനം സുഗ്രീവന്‍ മറന്നു. രാജമന്ദിരത്തിലെ സുഖജീവിതത്തില്‍ മദിച്ചു കഴിഞ്ഞ സുഗ്രീവന്‍ രാമന്റെ ദുഃഖം ഓര്‍ത്തില്ല. വാക്കുമറന്ന സുഗ്രീവനു ഹനൂമാന്‍ നല്‍കുന്ന ഉപദേശത്തിലെ വരിയാടാ പുല്ലേ അത്. ഇവിടെ ഞാന്‍ രാമനല്ലെന്ന് മാത്രം. പറഞ്ഞ വാക്കിനു വ്യവസ്ഥ കാണിക്കാത്തന്‍ കിടക്കുന്നുണ്ട് സിറ്റി ഹോസ്പിറ്റലില്‍.. ചാകുന്നതാണ് ഇതിലും ഭേതം എന്നു പറഞ്ഞു. ”

 

“ഹാ.. അവന്റെ യോഗം.. “അര്‍ജുന്‍ ആത്മഗതം പോലെ പറഞ്ഞു.

 

“എന്തായി നിന്റെ അന്വേഷങ്ങൾ അർജുൻ.. അവിടെ ഏതോ തമിഴത്തി കൊച്ചുമായി ചുറ്റി തിരിയുന്നുണ്ടെന്നു ഞാൻ അറിഞ്ഞു..എങ്ങിനെ ഉണ്ടവൽ കാണാൻ കൊള്ളാമോ ”

 

“ഒന്ന് പോടാ കാളിയാ..പെണ്ണുങ്ങളുമൊത്ത് ചുറ്റി തിരിയുന്നത്തെ എന്റെ സ്വഭാവമല്ല… അത് നാല് വേളി കഴിച്ച വല്യമാവാൻ പരമു പിള്ളയാവും… വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ വിളിക്കാതെ വച്ചിട്ട് പോയെ ….. പോലീസ് പെറ്റി അടിക്കും. “

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ???

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  9. Hoy..

Comments are closed.