ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1828

“കേട്ടില്ലേ..? അവൾക്ക് ഒരു മാസ്റ്റർ ഉണ്ട്.. “

ശിവ പ്രിൻസിനോട് പറഞ്ഞു..

“മാസ്റ്റർ.. പറഞ്ഞത് പോലെ… ഞാൻ… പിടി.. കൊടുത്തു….. മാസ്റ്റർ.. ബ്ലെസ് മി… “

അവൾ വീണ്ടും ഞരങ്ങി..

“വാട്ട് ദി ഹെൽ..അവൾ പിടി കൊടുത്തു എന്നോ..?”

ആലീസ് പതർച്ചയോടെ പ്രിൻസിനെ നോക്കി.. അവനും ഒന്ന് അമ്പരന്നു..

പപ്പയും അമ്മച്ചിയും വാതിലിൽ തട്ടി വിളിച്ചു.. ആലീസ് ചെന്ന് വാതിലിന്റെ അവിടെ നിന്നു..

“അമ്മച്ചി.. പപ്പ.. എല്ലാം ഓക്കേ ആണ്.. എന്നാലും ഇപ്പോൾ പുറത്തേക്ക് വരണ്ട..”

അവൾ അതും പറഞ്ഞു ശിവ കിടന്ന റൂമിൽ കൂടെ നോക്കി.. അഭിരാമി നല്ല ഉറക്കത്തിൽ ആണ്.

അവൾ തിരിച്ചു വന്നു.. പ്രിൻസും ശിവയും സൂര്യയുടെ അടുത്ത് നിൽക്കുന്നു.. ശിവ സൂര്യയുടെ കയ്യിലെ പൾസ് നോക്കി..

“ഏതോ ഡ്രഗ്‌ കൊടുത്തിട്ടുണ്ട് അവൾക്ക്.. ആരോ അവളെ ഉപയോഗിക്കുന്നു അച്ചായാ..”

ശിവ പറഞ്ഞപ്പോൾ സൂര്യ കണ്ണുകൾ മെല്ലെ തുറന്നു.. അവളുടെ ചുണ്ടിൽ പുഞ്ചിരി വന്നു..

“മാസ്റ്റർ…?”

അവൾ വാതിൽക്കലേക്ക് നോക്കി..

ആലീസും പ്രിൻസും ശിവയും ഞെട്ടിതിരിഞ്ഞു അവിടേക്ക് നോക്കി..

“മാസ്റ്റർ…”

സൂര്യ വീണ്ടും വിളിച്ചപ്പോൾ അവർ കണ്ടു.. വാതിൽക്കൽ മൂന്ന് കറുത്ത വേഷധാരികൾ.. മൂന്ന് പേരും മുഖം മൂടിയിരുന്നു..

അവരുടെ കയ്യിൽ നീണ്ടു വളഞ്ഞ വാളുകൾ…

അതിൽ ഒരാൾ മുൻപോട്ട് വന്നു.. വാൾ നീട്ടി പിടിച്ചു.

“പ്രിൻസ്.. നാളെ സൂര്യൻ ഉദിക്കുന്നത് കാണാൻ നീയുണ്ടാകില്ല.. ഇത് ഞാൻ തരുന്ന വാക്ക്..”

ഘനഗാംഭീര്യമായ ആ ശബ്ദം കേട്ടപ്പോൾ പ്രിൻസ് അനങ്ങാൻ ആകാതെ പതറി നിന്നു.. ശിവ വിറങ്ങലിച്ചു നിന്നു..

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ ?

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo?‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?

    1. ലെ പ്രമുഖ my first cmnt is in danger??

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ ?

        1. All the best

    2. Evide 10th evide

Comments are closed.